വിവാഹം കഴിപ്പിച്ചയക്കുകയാണോ അവരുടെ ഏറ്റവും വലിയ കടമ?

ഇപ്രാവശ്യത്തെ വനിതയിൽ ഒരു റിയൽ ലൈഫ് ഇൻസിഡന്റ് വായിച്ചു, ഇപ്പോഴും മാഞ്ഞിട്ടില്ല മനസ്സിൽനിന്ന്……

ഒരു കുടുംബത്തിലേക്ക് ചെന്നുകേറിയ ഒരു പെണ്ണിന്റെ ദുർഗതി, അവസാനം അവളെ അവർ കുളത്തിൽ മുക്കി കൊന്നു. ആക്രമണങ്ങൾ ഒക്കെ അറിഞ്ഞിട്ടും വീട്ടുകാർ ഒന്നുംചെയ്തില്ല, അവളെ അവൻ ഉപേക്ഷിക്കുമെന്നു ഭയന്ന്. അവൾക്കും കുഞ്ഞുങ്ങൾക്കും ചിലവിനുകൊടുക്കാൻ കഴിയില്ല, വയസ്സായി എന്ന മുടന്തൻ ന്യായം.

എന്തുകൊണ്ട് അവർ ചിന്തിക്കുന്നില്ല, അവളെ സ്വയം പര്യാപ്ത ആക്കുകയാണ് അവരുടെ ഏറ്റവും വലിയ കടമ എന്ന്? വിവാഹം കഴിപ്പിച്ചയക്കണം, പക്ഷെ അതിലും വലുതല്ലേ സ്വന്തം മകളെ സമൂഹത്തിൽ ജീവിക്കാനുള്ള ഒരു സാഹചര്യം ഉണ്ടാക്കി കൊടുക്കുക? ഏതു സാഹചര്യത്തിൽ ജീവിക്കാനും അവളെ പ്രാപ്ത ആക്കുക? അവളുടെ സുരക്ഷ ഉറപ്പുവരുത്തുക?

സത്യം പറഞ്ഞാൽ ഇത്തരത്തിലുള്ള ചിന്താഗതി മാതാപിതാക്കളുടെ മനസ്സിൽ നിന്നും മായാത്തിടത്തോളം കാലം, ഒന്നും മാറാൻ പോവുന്നില്ല. സ്ത്രീ സമത്വം എന്നൊക്കെ വെറുതെ പ്രസംഗിച്ചു നടക്കാം. സമത്വമൊന്നും അവൾക്ക് വേണ്ട, അത്യാവശ്യം ജീവിക്കാനുള്ള ചുറ്റുപാട്, ആ ഒരു ഉറപ്പെങ്കിലും അവൾക്ക് നല്കാനാവണം അവളുടെ രക്ഷിതാക്കൾക്ക്. ശരിയല്ലേ?

Added now: 3 നേരത്തെ ഭക്ഷണം, കിടക്കാൻ ഒരു സ്ഥലം, പറ്റുമെങ്കിൽ ഒരു ജോലി, പെണ്മക്കൾ അതിൽ കൂടുതലൊന്നും ആഗ്രഹിച്ചുകൂടാ. സ്ത്രീധനം കൊടുത്ത് കെട്ടിച്ചയക്കണം. മാതാപിതാക്കളുടെ ഈ സമീപനത്തിൽ മാറ്റംവരാത്ത കാലത്തോളം നമ്മുടെ നാട് ഇങ്ങനെയൊക്കെതന്നെ പോകും, ബാക്കിയെല്ലാം സോഷ്യൽ മീഡിയയിൽ ഒതുങ്ങും
#ഓർക്കുക
 
എന്റെ മകൻ നിന്നെയും കുഞ്ഞിനേയും ഉപേക്ഷിച്ചാൽ നീയെങ്ങനെ ജീവിക്കും? ~ Father-in-law
നിനക്കൊരു ജോലി ഉണ്ടായിരുന്നെങ്കിൽ ഈ പ്രശ്നങ്ങൾ വന്നപ്പോൾ നീ കുഞ്ഞിനേയും എടുത്തുകൊണ്ടു ഇവിടുന്നു ഇറങ്ങിപോവുമായിരുന്നു. ~ Husband
ഇതുകേൾക്കാനാണോ നിങ്ങൾ പെണ്മക്കളെ ലാളിച്ചു വളർത്തുന്നത്. ഒന്ന് ആലോചിച്ചു നോക്കൂ
 
മാതാപിതാക്കളോട് ഒരു ചോദ്യം, എന്തിനാ നിങ്ങൾ അമിതമായി പ്രതീക്ഷിക്കുന്നത്, ജീവിതകാലം മൊത്തം മരുമകൻ നിങ്ങളുടെ മകളെ സംരക്ഷിച്ചുകൊള്ളുമെന്ന്‌? അവളെ സംരക്ഷിക്കാൻ അവൾക്കറിയാം. അവളെ അതിനു പ്രാപ്തയാക്കുക. പകരം, പുരുഷൻ ഇല്ലാതെ ഈ സമൂഹത്തിൽ സ്ത്രീക്ക് ജീവിക്കാനാവില്ല എന്ന ചിന്ത അവളുടെ മനസ്സിൽ പാകരുത്‌. അവളുടെ ഭർത്താവ് ആഗ്രഹിക്കുന്നത് എന്തോ, അത് മാത്രമേ അവൾ ചെയ്യാവൂ… അല്ലെങ്കിൽ അത് തെറ്റ്…. പല പെൺകുട്ടികളും അത് തന്നെയാ പറയുക. കാരണം അത് പറഞ്ഞു പഠിപ്പിച്ചാണ് ഒരു കുടുംബത്തിലേക്ക് വിടുന്നത്. അവിടെ തെറ്റും ശരിയുമില്ല, ആൺ-പെൺ വേർതിരിവ് മാത്രം. ശരി ആര് ചെയ്താലും അത് സപ്പോർട്ട് ചെയ്തുകൂടെ?

കതിരിന്മേൽ വളം വച്ചിട്ട് കാര്യമില്ല. ചില നല്ല ചിന്തകളുടെ വിത്ത് പാകേണ്ടത് കുട്ടികാലത്താണ്. അവൾ വളരുമ്പോൾ അവൾക്കൊപ്പം ആ നല്ല ചിന്തകളും വളരട്ടെ. എന്റെ കാര്യം ഞാൻ തന്നെ നോക്കിക്കോളും, ഞാൻ ആരെയും ആശ്രയിക്കില്ല, എന്ന ചിന്ത. അവളെ അങ്ങനെ ആണ് ഇൻഡിപെൻഡന്റ് ആക്കേണ്ടത്

Image source: Pixabay

(Visited 93 times, 1 visits today)

Sandy

A freelance writer and blogger by profession since October 2011, interested in writing over a wide range of topics. Hope you enjoy my writings. I belong to one of the beautiful places of the world, Kerala, nicknamed as 'God's own country'.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: