സൂര്യനും സൂര്യകാന്തിയും – ഒരു ടോക്സിക് പ്രണയകഥ
ഭൂമിയിൽ പിറവിയെടുത്ത ഞാൻ മിഴി തുറന്നപ്പോൾ
ആദ്യം കണ്ടത് നിന്നെ ആയിരുന്നു
നമ്മളിരുവരുമൊരുപോലെ
ശീതള മഞ്ഞവർണത്തിൽ ആറാടിയപ്പോൾ
ആ പുലരിയിലെവിടെയോ പിറവിയെടുത്തു
നമ്മളുടെ അനുരാഗവും
നിനക്ക് കരുതലായ് എന്റെ കണ്ണുകൾ
നിന്നെ പിന്തുടർന്നപ്പോഴും
എന്റെ മനസ്സിൽ പ്രണയം മാത്രമായിരുന്നു.
എന്നാൽ പലരെപ്പോലെ നീയും
എന്നാത്മാവിനെ ആഴത്തിൽ മുറിവേൽപ്പിച്ചു
ഉഗ്രതാപത്താൽ എന്റെ ഇതളുകൾ വാട്ടി
നിന്റെ വർണങ്ങൾ മാറിത്തുടങ്ങിയപ്പോഴും
ഉഗ്രകോപത്താൽ നീ ചുവന്നു തുടുത്തപ്പോഴും
തളരാതെ എന്റെ മിഴികൾ
നിന്നോടൊപ്പം സഞ്ചരിക്കുകയായിരുന്നു
ഒടുവിൽ അസ്തമിച്ചു നീയകന്നപ്പോൾ
ഞാൻ മിഴികൂമ്പി
മരണത്തിന്റെ താഴ്വരയിലെവിടെയോ
സുഖമായ് ഉറങ്ങി
മറ്റൊരു പുലരിയും കാത്ത്.
English Translation: Toxic love story of sun and sunflower😐🌞🌻
It’s a bliss to open my eyes early morning
To the yellow chilling light of yours
We both were filled with
Warmth of yellow
When we met for the first time too.
But like many others,
As time moved on
You turned intense, changed your shades
And started tormenting me
With your intense heat🌞🌻
End note:
“Even if you turn toxic many times,
Showering me with your anger
I keep watching you always
Says sunflower to sun🌻☀️”
Recent Comments