ശരികളും തെറ്റുകളും
“ശരികളും തെറ്റുകളും എല്ലാം മനുഷ്യർ ഒരു നേർരേഖയ്ക്ക് അപ്പുറവും ഇപ്പുറവും എഴുതുമ്പോലെ ആണല്ലോ…..ന്യായങ്ങളും
വര എവിടെ വരയ്ക്കണമെന്ന് നിശ്ചയിക്കുന്നതും അവൻ തന്നെ”
“സ്വന്തം തെറ്റുകൾ ന്യായീകരിച്ചാൽ ഈ ജന്മത്ത് അവ തിരുത്താൻ ആവില്ല. ക്ഷമാപണം നടത്താൻ ലജ്ജ തോന്നേണ്ട ആവശ്യമില്ല”
“എന്നിലെ തെറ്റുകൾക്ക് നീ ഒപ്പം നിൽക്കേണ്ട
എന്നാൽ എന്നിലെ ശരികൾക്ക് നീ കൂടെ വേണം “
“തെറ്റായ മാർഗത്തിലൂടെ നേടിയ വിജയം ഒരാൾക്കും പൂർണ സംതൃപ്തിയോ സന്തോഷമോ നൽകിയിട്ടില്ല, വെറുതെ പുറംലോകത്തെ കാണിക്കാം അത്രമാത്രം “
“കൂട്ടിയാൽ തെറ്റുന്നത്…. കണക്ക്
കൂട്ടാതിരിക്കുന്നത് നന്ന്.”
“ഏറ്റക്കുറവുകളും ഏറ്റുപറച്ചിലുകളും ….”
“തെറ്റിദ്ധാരണകൾകൊണ്ട് ഒരാളുടെ മനസ്സ് മനഃപൂർവം വേദനിപ്പിച്ച് നാം അകലാം. പക്ഷെ പിന്നീടൊരിക്കൽ തെറ്റ് ബോധ്യപ്പെട്ടാൽ അതിന്റെ പതിന്മടങ്ങു വേദനിക്കുന്നത് നമ്മുടെ മനസ്സായിരിക്കും”
“ആ വിധിക്ക് ഒരാൾ മനപ്പൂർവം കാരണക്കാരനാണെങ്കിൽ അയാളെ വെറുതെവിടണോ? ആ തെറ്റ് അയാൾ ആവർത്തിക്കാൻ പാടില്ല. മറ്റൊരാളുടെ മിഴികൾ വിധിയുടെ പേരിൽ നനയാൻ പാടില്ല”
Image source: Pixabay
Recent Comments