മീര

“ഏറ്റവും അടുത്ത് നിൽക്കുന്ന നിമിഷം അകലേണ്ടി വരുന്നത്
ആരും കാണാതെ പോവുന്ന യുദ്ധങ്ങളിൽ ഏറ്റവും യാതന നിറഞ്ഞതാണ്”

“ഈ നിമിഷംവരെ നിനക്കറിയില്ല എന്നുറപ്പുണ്ട്
ഞാനെന്തിനാണ് നിന്നിൽ നിന്നും അകന്നതെന്ന്.
ഒരിക്കലും നിന്നിൽ നിന്നും അകലാൻ കഴിയില്ല എന്ന്
വിധി എന്റെ മുന്നിൽ തോന്നിച്ച നിമിഷം ഉണ്ടായിരുന്നു.
ആ നിമിഷം തന്നെ
നീയെന്നെ അകറ്റിയത് കൊണ്ട്….
അത് നീ മനഃപൂർവം ചെയ്യുന്നതായി
തോന്നിയത് കൊണ്ട് മാത്രം!!”

“ഞാൻ മൗനത്തിൽ അലിയിച്ച വാക്കുകളുടെ എണ്ണമെടുത്താൽ
ആകാശത്തിൽ മിന്നിമറയുന്ന നക്ഷത്രങ്ങളെക്കാളേറെ
സമുദ്രം നെഞ്ചിലേറ്റുന്ന തിരകളേക്കാളുമേറെ”
#മീര

“നീ ഇങ്ങനെ എത്രയെത്ര തെറ്റുകൾ സ്വയം കണ്ടെത്താൻ ശ്രമിക്കും. ശരികൾ കണ്ടെത്താൻ ശ്രമിക്കാത്തതെന്തേ?”

“ഒരു പക്ഷെ ഞാൻ മറന്ന പല കാര്യങ്ങളും നീ ഓർമയിൽ സൂക്ഷിച്ചിട്ടുണ്ടെങ്കിലോ? അതെനിക്കെങ്ങനെ പറയാനാവും?”

“ഒരു പക്ഷെ ഞാൻ ഓർത്തെടുക്കാൻ വിട്ടുപോകാത്ത കാര്യങ്ങൾ നീ ഓർമയിൽ സൂക്ഷിച്ചിട്ടുണ്ടെങ്കിലോ? അതെനിക്കെങ്ങനെ പറയാനാവും?
ഒരു പക്ഷെ ഞാൻ മറന്നുപോയ പല കാര്യങ്ങളും നീ ഓർമയിൽ സൂക്ഷിച്ചിട്ടുണ്ടെങ്കിലോ? അതെനിക്കെങ്ങനെ അറിയാനാവും?”

“ഒരുപാട് സ്നേഹിച്ചാലും ചിലപ്പോൾ ഇങ്ങനെയാ….
ഒട്ടും സ്നേഹമില്ല/സ്നേഹിച്ചിട്ടല്ല എന്നൊക്കെ ചിലപ്പോ തോന്നും “

നീയെന്നെ മറന്നു കൃഷ്ണ…. നീ തന്ന വാഗ്‌ദാനങ്ങളും

“നിനക്ക് വേണ്ടി തകർന്നവളോട് നീ മത്സരിക്കുകയോ”

“മൂടിക്കെട്ടിയ ആകാശമാണ് ഇപ്പോഴും, അവളുടെ മനസ്സ് പോലെ. കാഴ്ചകൾ മങ്ങുന്നു….. ആകാശം മഴക്കാറ് കൊണ്ട് മറയുന്നു”
 
“മനസ്സിന് എന്തോ താളപ്പിഴ സംഭവിച്ചപോലെ. അരുതാത്തതെങ്കിലും ചെയ്തുവോ. അവൾ ചോദിച്ച ചോദ്യം ആദ്യമായി മനസ്സ് കണ്ടില്ലെന്നു നടിച്ചു”

“ഒരുപാട് ചിതകൾ ഒരുമിച്ചെരിയുന്നു. അവയ്ക്കിടയിലൂടെ കറുത്ത കുപ്പായമിട്ടവൾ നടക്കുന്നു, അബോധമനസ്സോടെ. ചുറ്റും അന്ധകാരം. അവളുടെ മുടി പാറി കിടക്കുന്നു. കണ്ണുകൾ അസ്വസ്ഥമായി എന്തിനെയോ തിരയുന്നു. എരിയുന്ന ചിതകളിലൊന്ന് തന്റേതാണെന്നു അവൾ തിരിച്ചറിഞ്ഞുവോ? തന്റെ മോഹങ്ങളുടെ ചിത?”

“ഒരു വാക്ക് പറഞ്ഞിട്ട് പൊയ്കൂടായിരുന്നോ നിനക്ക്”

“മൂടിക്കെട്ടിയ ആകാശം പെയ്തൊഴിഞ്ഞു. എന്നാൽ അവളുടെ മനസ്സ് ഇപ്പോഴും കാർമേഘക്കെട്ടുകൾ കൊണ്ട് മൂടികിടക്കുന്നു”

“ഏറ്റവും തിളക്കമാർന്ന മഷിയിൽ എഴുതിയ താളുകളിലെ അക്ഷരങ്ങൾക്ക് നിറം മങ്ങാൻ എത്ര നേരം വേണം? ഒരു ഞൊടി മതി”

“ഇത് അങ്ങനെയാ, കുറച്ചു നാൾ കഴിഞ്ഞു പെട്ടെന്ന് എല്ലാം കൂടെ ഒരു നിമിഷം അനുഭവിക്കേണ്ടി വരുന്ന അവസ്ഥ….
നീ കാര്യമാക്കേണ്ട, കുറച്ചു കഴിയുമ്പോൾ ഞാൻ ശരിയായിക്കോളും”

“ഭൂതകാലത്തിൻ കോണിപ്പടികൾ ഇറങ്ങി ചെല്ലുമ്പോൾ
പതിയെ തെളിയുന്ന ഒരുപാട് മുഖങ്ങളുണ്ട്
ഒരു ഒഴിഞ്ഞ കോണിൽ ഞാനും
ഇന്നത്തെ എനിക്ക് ഒട്ടും സുപരിചിതയല്ലാത്ത
നിഷ്കളങ്കയായ ഞാൻ.
കാലം അനവധി മുറിവുകളേൽപ്പിച്ച്
കടന്നു പോയപ്പോൾ
എനിക്ക് നഷ്ടപെട്ടത്
ആ എന്നെ തന്നെയാണ്”

“മനസ്സിനെ എപ്പോഴും ഒരു പരിധിക്കുള്ളിൽ നിർത്താൻ ശ്രമിക്കണം. കൂടുതലൊന്നും പ്രതീക്ഷിക്കരുത്. ഈശ്വരൻ എന്ത് തന്നാലും രണ്ടു കയ്യും നീട്ടി സ്വീകരിക്കാൻ തയ്യാറെടുക്കണം”

“ജീവിതത്തിൽ പലതും തനിയാവർത്തനങ്ങൾ ആവുന്നു
പല നിമിഷങ്ങൾ
പല വ്യക്‌തികൾ
മുറിവേറ്റ…….
മറന്നുപോയ……..
മറക്കാൻ ശ്രമിച്ച……
പല ഓർമ്മകളെയും തിരിച്ചുനൽകികൊണ്ട്
സന്തോഷത്തിനോ ദുഃഖത്തിനോ?
നഷ്ടപെട്ട പലതും തിരിച്ചുനൽകാനോ?
പുതിയ തുടർകഥകൾ എഴുതിതുടങ്ങാനോ?
അതിനുത്തരം കാലത്തിന്റെ പക്കൽമാത്രം”
 
“പ്രണയകഥകൾ എന്നുമവളെ അസ്വസ്ഥ ആക്കിയിരുന്നു. ഓരോ പുതിയ കഥ കേൾക്കുമ്പോഴും, മനസ്സ് കൊണ്ട് മരവിച്ച അവൾ, തന്റെ കഥയുമായി അത് താരതമ്യം ചെയ്തു പരാജയപെട്ടു. താൻ എവിടെയാണ് നിൽക്കുന്നതെന്നറിയാതെ കുഴഞ്ഞു. കൈമാറിയ സ്നേഹമോ കണ്ണീരോ ഒരു പിടി നല്ല ഓർമകളോ ഒന്നും സ്വന്തമെന്നു പറയാൻ കഴിയാത്ത അവൾ പിന്നെ എന്ത് ചെയ്യാൻ”
 
“പലകുറി ആഗ്രഹിച്ചിട്ടുണ്ട്
നിന്നോട് പറയാത്ത എന്റെ കഥ
നീ എന്നെങ്കിലും –
അറിഞ്ഞിരുന്നുയെങ്കിൽ എന്ന് …….!!!”
 
“വാക്കാൽ കൊടുക്കുന്നത് മാത്രമാണോ വാഗ്ദാനങ്ങൾ?
അക്ഷരങ്ങൾ കോർത്തൊരുക്കുന്ന –
വെറുമൊരു മുത്തുമാല മാത്രമല്ലേ ഈ വാക്കുകൾ?
മൗനവാഗ്ദാനങ്ങൾ ഹൃദയങ്ങൾ തമ്മിലായിക്കൂടെ?”
 
“ഈ നിമിഷം വരെ നിനക്കറിയാമോ
ഞാനെന്തിനാണ് നിന്നിൽ നിന്നും അകന്നതെന്ന്?
നിന്നിൽ നിന്നും ഒരു നിമിഷം പോലും അകലാൻ കഴിയില്ല എന്ന് തോന്നിയ നിമിഷം
നീയെന്നെ അകറ്റിയത് കൊണ്ട്…..”
 
“നിന്നോടൊപ്പം ചേർക്കാൻ ഒരു ഋതുകാലമുണ്ടെങ്കിൽ
അത് നിറഭേദങ്ങളുള്ള വസന്തമാണ്
പക്ഷെ ചില കൊഴിഞ്ഞ പൂവിതളുകൾ മാത്രം
മണമില്ലാത്തവ!!!”
 
“പലതും പഴയതുപോലെതന്നെയുണ്ട്
ചിന്നി ചിതറിയെങ്കിലും
പല ഭാഗങ്ങളായെങ്കിലും….
എല്ലാം പഴയതുപോലെതന്നെയുണ്ട്
പക്ഷെ ആ ചൈതന്യം നഷ്ടപ്പെട്ടപോലെ”
 
“ജീവിതത്തിലേക്ക് മടങ്ങുവരുന്നതിന്റെ കാരണം, അല്ലെങ്കിൽ പ്രതീക്ഷ…
അത് നഷ്ടമായാൽ, അത് ഒന്നിലധികം തവണ സംഭവിച്ചാൽ, പിന്നെ ഒരു ജീവിതമുണ്ടോ? ഇല്ല എന്ന് പറയേണ്ടി വരും”
 
“ഞാൻ നിനക്കന്യ എന്ന ഒരു നിമിഷത്തിന്റെ തിരിച്ചറിവ്
അവിടെ മരിച്ചു ഈ മീര!!
അവിടെ അവസാനിച്ചു എല്ലാമെല്ലാം
കൊഴിഞ്ഞ പൂവിലൊരിക്കലും തിരിച്ചണയാത്ത സൗര്യഭ്യം പോലെ”
 
“സ്നേഹത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടും
ഹൃദയം നിനക്കായി മിടിക്കുന്നത്
നിന്റെ ഹൃദയം കാണാതെ നടിച്ചകലാൻ
എനിക്ക് കഴിയാത്തതുകൊണ്ട്”
 
“അധികം വർണങ്ങളൊന്നുമില്ല
എനിക്ക് അവകാശപ്പെടാൻ”
 
“എനിക്കെങ്ങനെ ചിരിക്കാനാവും
നീ ചിരിക്കുന്നു എന്ന് എന്നെ ബോധിപ്പിക്കിപ്പാൻ ശ്രമിക്കുമ്പോൾ
എനിക്കെങ്ങനെ ചിരിക്കാനാവും
ഉടഞ്ഞ മനസ്സുമായി നീയെന്നെ സന്തോഷിപ്പിക്കാൻ ശ്രമിക്കുമ്പോൾ
എനിക്കെങ്ങനെ ചിരിക്കാനാവും
നിന്റെ കണ്ണീരിനും നഷ്ടസ്വപ്നങ്ങൾക്കും കാരണം
ഞാനെന്നു തിരിച്ചറിയുമ്പോൾ …..”
 
“ഉടഞ്ഞുപോയ ഹൃദയത്തെ പുനർജനിപ്പിക്കാൻ എനിക്കാവില്ല
എങ്കിലും ശ്രമിക്കാം…..
ഈ ഉടഞ്ഞ ഹൃദയം കൊണ്ട് നിന്നെ വീണ്ടും സ്നേഹിക്കാൻ”
 
“എനിക്ക് വേണ്ടത് ഒരു നീണ്ട നിദ്രയാണ്
നിന്റെ കണ്ണുകളിൽ സ്വപ്നമായി ഉണരുവാൻ മാത്രം …..
വീണ്ടും ഒരുവട്ടം കൂടി മരിച്ച്
മറ്റൊരു മീരയായി പുനർജനിക്കും മുമ്പ് ……”
 

“മനസ്സിനെ എപ്പോഴും ഒരു പരിധിക്കുള്ളിൽ നിർത്താൻ ശ്രമിക്കണം. കൂടുതലൊന്നും പ്രതീക്ഷിക്കരുത്. ഈശ്വരൻ എന്ത് തന്നാലും രണ്ടു കയ്യും നീട്ടി സ്വീകരിക്കാൻ തയ്യാറെടുക്കണം”

“ഇത് അങ്ങനെയാ, കുറച്ചു നാൾ കഴിഞ്ഞു പെട്ടെന്ന് എല്ലാം കൂടെ ഒരു നിമിഷം അനുഭവിക്കേണ്ടി വരുന്ന അവസ്ഥ….
നീ കാര്യമാക്കേണ്ട, കുറച്ചു കഴിയുമ്പോൾ ഞാൻ ശരിയായിക്കോളും”
 
“മൂടിക്കെട്ടിയ ആകാശം പെയ്തൊഴിഞ്ഞു. എന്നാൽ അവളുടെ മനസ്സ് ഇപ്പോഴും കാർമേഘക്കെട്ടുകൾ കൊണ്ട് മൂടികിടക്കുന്നു”

“ഒരുപാട് ചിതകൾ ഒരുമിച്ചെരിയുന്നു. അവയ്ക്കിടയിലൂടെ കറുത്ത കുപ്പായമിട്ടവൾ നടക്കുന്നു, അബോധമനസ്സോടെ. ചുറ്റും അന്ധകാരം. അവളുടെ മുടി പാറി കിടക്കുന്നു. കണ്ണുകൾ അസ്വസ്ഥമായി എന്തിനെയോ തിരയുന്നു. എരിയുന്ന ചിതകളിലൊന്ന് തന്റേതാണെന്നു അവൾ തിരിച്ചറിഞ്ഞുവോ? തന്റെ മോഹങ്ങളുടെ ചിത?”

“മനസ്സിന് എന്തോ താളപ്പിഴ സംഭവിച്ചപോലെ. അരുതാത്തതെങ്കിലും ചെയ്തുവോ. അവൾ ചോദിച്ച ചോദ്യം ആദ്യമായി മനസ്സ് കണ്ടില്ലെന്നു നടിച്ചു”

“എത്ര കാലം നമുക്കിങ്ങനെ അപരിചിതരെപോലെ അഭിനയിക്കാൻ ആവും?”

“ഒരു തുണ്ടുതാളിൽ എഴുതിവച്ച കവിതയാണ് ഞാൻ
നീയെന്നെ അറിഞ്ഞാലുമില്ലെങ്കിലും”

“അന്നുമുതൽ

.
.
.
ഇന്നുവരെ
.
.
ഞാനൊരിക്കലും –
നിന്റെ ഹൃദയത്തിന്റെ ഭാഗമായിരുന്നില്ല എന്ന് –
നീ ഓർമിപ്പിക്കുന്ന ഓരോ നിമിഷവും
പുനർജനിക്കുകയായിരുന്നു ഞാൻ
മറ്റൊരു മീരയായ്
നീ പോലുമറിയാതെ💜💔
 
“നീയറിയാതെപോയ ഒരു കഥയുണ്ടെനിക്ക്
ഞാനറിയാതെപോയ ഒരു കഥ നിനക്കും”
 

“മുറിവുകൾ ഉണങ്ങി എന്ന് സ്വയമങ്ങു വിശ്വസിക്കുക
അത് ഒരുപക്ഷെ ജീവിതത്തോടുള്ള ഒരു വിട്ടുവീഴ്ച ആവാം
എന്നാലും,
പലപ്പോഴും അത് നമുക്കനുകൂലമായി പ്രവർത്തിക്കും “

“പലപ്പോഴും അടുത്തടുത്ത രണ്ടു നിമിഷങ്ങൾക്കിടയിലുള്ള യാത്ര
അത്ര എളുപ്പമായിരിക്കണമെന്നില്ല
ചിലപ്പോ ഒരു യുഗം തന്നെ താണ്ടേണ്ടതായിവരും”

“സ്നേഹത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടും
ഹൃദയം നിനക്കായി മിടിക്കുന്നത്
കാണാതെ നടിച്ചകലാൻ
എനിക്ക് കഴിഞ്ഞില്ല💓”

“ഒരുപാട് സ്നേഹിച്ചാലും അങ്ങനെയാണ്…. ഒട്ടുമേ സ്നേഹിച്ചില്ല എന്നൊക്കെ തോന്നും…. എനിക്ക് നിന്നെ അതുപോലെ സ്നേഹിക്കണം

“ചില കാര്യങ്ങളുണ്ട് നഷ്ടപെട്ടതാണോ അല്ലയോ എന്നുപോലും കണ്ടെത്താനാവാത്തവ, അറിയാൻ കഴിയാത്തവ. അവസാനമില്ലാത്ത ഒരു ഇടനാഴിയിൽ അകപ്പെട്ട പ്രതീതി. മരണവും അതിൽ പെടും”

“പലപ്പോഴും കൊതിച്ചുപോകുന്നു ഈ ആവർത്തനങ്ങളെ….
പലതും ഓർത്തെടുക്കുമ്പോൾ….
സ്വന്തമല്ലെന്നറിഞ്ഞിട്ടും…..
വീണ്ടും വീണ്ടും….”
 
“യുഗങ്ങൾ തന്നെ കടന്നു പോകാം
രണ്ടു നിമിഷങ്ങൾക്കിടയിൽ”
 
“ഒരു തിരയിൽ നിന്നും മറ്റൊരു തിരയിലേക്ക്♾♾”
 
“ചില കഥകൾ അവസാനിക്കുന്നില്ല. ഒരു കാലയളവിനുശേഷം ചില അധ്യായങ്ങൾ എഴുതി ചേർത്തേക്കാം
 
“ആരോടോ ഉള്ള സ്നേഹം ആരോരും അറിയാതെ ഉള്ളിലൊളിപ്പിക്കുന്നത്, തിരിച്ചു കിട്ടാനുള്ള സ്നേഹം സ്വയം നിഷേധിക്കുന്നതാണ്. എന്നാൽ ആർക്കോ കൊടുക്കാനുള്ള സ്നേഹം ആരോരുമറിയാതെ ഉള്ളിലൊതുക്കുന്നതിലുമുണ്ട് ഒരു സുഖം”
 
“ഏതൊരു തുരങ്കത്തിനുമൊടുവിൽ
വെളിച്ചം കണ്ടെത്താനാവുമെന്നൊരു ചൊല്ലുണ്ട്.
എന്നാൽ തുരങ്കത്തിന് നീളം കൂടിയാൽ എന്തുചെയ്യും.
വെളിച്ചത്തിനവിടെ എത്താൻ സമയമെടുത്തേക്കാം
ചിലപ്പോൾ വെളിച്ചത്തിനു തന്നെ വഴി മറന്നുപോവാം.
അതുവരെ സമയം നിങ്ങൾക്കൊപ്പം ഉണ്ടെങ്കിൽ
നിങ്ങൾ ഭാഗ്യവാനാണ്.
അല്ലെങ്കിൽ…….”
 
“നീയറിയാതെ പോയ കഥകൾ പലതുണ്ട്….”
 
“മനസ്സിന്റെ ഭാരം പലപ്പോഴും
നാവിന് തടസ്സമായ് നിന്നിരുന്നെങ്കിലും
ചിരിയിലും തമാശകളും അവ ഒളിപ്പിക്കാൻ
അവൾക്കെപ്പോഴും കഴിഞ്ഞിരുന്നു”
 
“ബാലിശമായ ഒരു കാര്യം ചെയ്യുന്നത് ഒരാളായിരിക്കും
പക്ഷെ നഷ്ടം എപ്പോഴും രണ്ടുപേർക്കായിരിക്കും”
 
“അവളുടെ മിഴികൾ കണ്ട സ്വപ്നവർണങ്ങൾ
രാവിന്റെ ഇരുളാർന്ന നീലവർണ്ണങ്ങളിൽ മായുന്നത്
അവൾ കാണുന്നുണ്ടായിരുന്നു.
തടയാൻ ശ്രമിച്ചില്ല
കരയാൻ ശ്രമിച്ചില്ല
എല്ലാം ഒരു മരവിപ്പിന്റെ
പുതിയ അർത്ഥതലങ്ങൾ മാത്രമായൊതുങ്ങുന്നത്
അവളുടെ മനമറിയുന്നുണ്ടായിരുന്നോ?
അറിയില്ല!
അറിയാൻ ശ്രമിച്ചതുമില്ല!”

“നിന്റെ മുന്നിലന്ന് ഞാൻ കരയാൻ പരാജയപ്പെട്ടപ്പോൾ
ശരിക്കും പരാജയപ്പെട്ടത് ഞാനല്ലേ?
ഉള്ളിലൊളിപ്പിച്ച കണ്ണുനീർ നീ കാണാതെ പോയി
ഞാൻ സന്തോഷവതിയെന്നു തെറ്റിദ്ധരിച്ചു.
വാ തോരാതെ ഞാനുതിർത്ത ഓരോ വാക്കിലും
നിന്റെ സ്നേഹം ഒളിപ്പിച്ചു വച്ചിരുന്നു
കരയാൻ മറന്ന ഓരോ നിമിഷത്തിലും
എന്റെ സ്നേഹനൊമ്പരങ്ങളുണ്ടായിരുന്നു
ഇന്ന്, നീയതന്ന് അറിയാതെപോയി എന്നോർത്ത്
കണ്ണുനീർ വാർക്കുമ്പോഴും
അന്ന് നീ പറയാൻ വിട്ടുപോയ പലവാക്കുകളും
വായിച്ചെടുക്കുകയാണ്”

“മറ്റുള്ളവർക്ക് ഉപദേശം കൊടുക്കാൻ വളരെ എളുപ്പമാണ്
സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ അത്രയേറെ ബുദ്ധിമുട്ടും “
 
“ഈ നിമിഷം വരെ നിനക്കറിയാമോ ഞാനെന്തിനാണ് നിന്നിൽ നിന്നും അകന്നതെന്ന്?
നിന്നിൽ നിന്നും ഒരു നിമിഷം പോലും അകലാൻ കഴിയില്ല എന്ന് തോന്നിയ നിമിഷം
നീയെന്നെ അകറ്റിയത് കൊണ്ട്.
കാലമിത്ര കഴിഞ്ഞിട്ടും ആ സത്യം ഇന്നും നിനക്കജ്ഞാതം 💜”
 
“ജീവൻ തന്നെ പകുത്തു നൽകിയ സ്നേഹം പോലും നഷ്ടപ്പെടാൻ ഒരു ഞൊടി മതി, കാരണങ്ങൾ ചികയാൻ പോലും സമയം കിട്ടണമെന്നില്ല. ഒരു നിമിഷം കൊണ്ട് സ്നേഹവും വിശ്വാസമെല്ലാം നഷ്ടപ്പെടുമ്പോൾ, അതിനു തയ്യാറെടുക്കാൻ ഹൃദയത്തിനു സമയം കിട്ടിയെന്നും വരില്ല. ഒരു മടക്കയാത്ര അത്ര എളുപ്പവുമല്ല”
 
“ഹൃദയത്തിനു സ്വയം ചില പ്രതീക്ഷകൾ കൊടുക്കുമ്പോൾ ആണ്
ആകെ കലങ്ങി നിൽക്കുന്ന മനസ്സിന് കുറച്ചു സമാധാനം കിട്ടുന്നത്”
 
“അവൻ അവളോട് സന്തോഷത്തോടെ സംസാരിച്ചിരുന്ന നാളുകൾ അവൾ മറന്നു തുടങ്ങി
….. ആ സുന്ദര ഓർമകളും💜💜💜💜”

 

(Visited 37 times, 1 visits today)

Sandy

A freelance writer and blogger by profession since October 2011, interested in writing over a wide range of topics. Hope you enjoy my writings. I belong to one of the beautiful places of the world, Kerala, nicknamed as 'God's own country'.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: