ഏകാന്തത
“ഏകാന്തത ഏറ്റവും നല്ല സുഹൃത്തായ് മാറുന്ന ഒരു കാലം വന്നേക്കാം
അതിനുത്തരം പറയേണ്ടത് ഏറ്റവും പ്രിയപ്പെട്ട മറ്റൊരാൾ ആയിരിക്കും, ഉറപ്പ് “
“ചിലപ്പോൾ നമ്മുടെ ഏകാന്തതയാവും നമുക്കിഷ്ടമുള്ളവർക്ക് സന്തോഷം പകരുന്നത്. സ്വാർഥതയില്ലാതെചിന്തിച്ചാൽ അതിൽകവിഞ്ഞൊരു ആനന്ദമുണ്ടോ”
“തനിച്ചാണ് എന്നുറച്ച് വിശ്വസിച്ച് ജീവിക്കുന്നവരെ തനിച്ചയാക്കി/ഒറ്റപ്പെടുത്തി തോൽപ്പിക്കാനാവില്ല ആർക്കും….”
“ഒരുപക്ഷെ തിരിച്ച വരാൻ ശക്തി ആർജിക്കുന്നതാവാം…..ഏകാന്തതയുടെ ചട്ടക്കൂടിനുള്ളിൽ”
“വസന്തം പോയ് മറയുകിലും
നിശകൾ തിരികെ മാടിവിളിക്കിലും
തിരികെനൽകില്ല ഞാനെൻ പ്രകാശാദീപത്തെ…..
തിരികെ പോകില്ല ഞാൻ വീണ്ടും
ആ ഏകാന്തതയെ കാതോർക്കുവാനായ്
വീണ വളച്ചില്ലുകൾ വീണ്ടും പെറുക്കുവാനായ് “
“പകലിന്റെ ഏകാന്തതകൾ കളിക്കൂട്ടാകുമ്പോൾ
അവളോട് ഞാൻ സംസാരിക്കും, പിണങ്ങും, പിന്നെയും കൂട്ടുകൂടും
എൻ പ്രിയർ എന്നരികിൽ തിരിച്ചണയും വരെ”
“വരൂ നമുക്കിവിടെ ഈ തണൽമരകീഴിൽ
ഏകാന്തതകളെ കുറിച്ച് കഥകൾ നെയ്ത്തിരിക്കാം”
“നിൽക്കുന്നു എൻ ചാരെയെങ്കിലും…..
കേൾക്കാത്ത അകലങ്ങളിൽ”
“ഈ ലോകം മുഴുവൻ നിന്നെ വെറുത്താലും ഒറ്റപ്പെടുത്തിയാലും ….. കൂടെ നിൽക്കും എന്ന് പറയാൻ ഒരാൾ”
#വാസ്തവം”
ഏതു കാലത്തായാലും ഒറ്റയ്ക്ക് ജീവിക്കാനുള്ള ശീലം എളുപ്പം നേടിയെടുത്തോളും”
ഒരുനാൾ എല്ലാരും ഉപേക്ഷിച്ചു പോവും
നിഴലായി എന്നും കൂടെനിൽക്കും എന്ന്
സത്യം ചെയ്തു തന്നവർ പോലും”
പറയാൻ മടിച്ചിട്ടാ, അല്ലാതെ ഇഷ്ടം കൊണ്ടൊന്നുമല്ല”
ഒറ്റയ്ക്ക് ജീവിക്കുന്ന, ഒറ്റയ്ക്ക് പൊരുതുന്ന
സാഹചര്യങ്ങൾ സ്വയം ഉണ്ടാക്കി എടുക്കുക.
Success ആയാൽ നിങ്ങളുടെ ജീവിതം അടിപൊളി ആണ് കേട്ടോ
ആർക്കും നിങ്ങളെ ഒറ്റയ്ക്കാക്കി തോൽപ്പിക്കാനാവില്ല”
ചീവീടിനെ പോൽ ഇരച്ചു കയറുന്ന
ഈ ഏകാന്തതയെ
നിശ്ശബദ്ധമാക്കാൻ കഴിയുമോ നിനക്ക്”
Recent Comments