എന്തേ വൈകി ഞാൻ?
ഭൂതകാലത്തിൻ ഇടനാഴിയിലെന്നോ
അടർന്നു വീണൊരാ ഉൾപ്പൂവിൻ ഉൾത്തുടിപ്പുകൾ
വീണ്ടുമവശേഷിപ്പൂ നേർത്ത് വർഷിപ്പുമൊരു
ഹിമബിന്ദുസാനുവിൻ ഉൾതേങ്ങൽ മാത്രമായ്!
പൊഴിക്കുന്നു വീണ്ടും അലിഞ്ഞൊരാ നീർതുള്ളിപോൽ
മനസ്സിൻ ഭാരവും, പിന്നതിൻ സമസ്യയും.
മനസ്സിന്റെ ഏകാന്ത കൽപടികളിലൊന്നിങ്കൽ
നിൽപ്പൂ ഞാനേകയായ്, സ്‌മൃതി തൻ മൃതികരയിൽ.
അറിഞ്ഞിടുന്നു ബന്ധങ്ങൾ തൻ പൂനൈർമല്യവും
ബന്ധനങ്ങളേകും വജ്രകാഠിന്യവും.
പിന്നെയും വിലപിച്ചിടുന്നു ഞാൻ
പിന്നിട്ടൊരാ കാതങ്ങൾ തൻ ദൈർഘ്യമോർത്തീടവേ.
എന്തേ വൈകി ഞാൻ ഗ്രഹിച്ചീടുവാനായി
കാലത്തിൻ കേളിയും അവ പേറും അർദ്ധസത്യങ്ങളും?
Image source: Pixabay
Read its English version.
Recent Comments