Tagged: പലകുറി

0

നീർമാതളപ്പൂക്കൾ

നിനക്കായ് ഞാനൊരു വാനം വരച്ചു അതിൽ ചന്ദ്രനും നക്ഷത്രങ്ങളും നെയ്തുചേർത്തു നിനക്കായ് മാത്രമായ് – ആ നീലകുന്നിൽചെരിവിൽ ഒരു നീർമാതളത്തോട്ടം നട്ട്‌ നനച്ചു എൻ സ്നേഹത്തിൻ നൂറു പൊൻവിത്തിട്ടു. ഇലപൊഴിയുന്ന ശിശിരങ്ങളിലും പിന്നെ നീ പുഷ്പിക്കുമാ ഗ്രീഷ്മങ്ങളിലും കാവൽവിളക്കായ് എരിഞ്ഞുനിന്നു, വർഷകാലങ്ങളിൽ നിനക്ക് കുടയായി. മാതളപ്പൂവിന്നിതളുകൾ മഞ്ഞയത്രേ...

0

പ്രിയസഖി

പ്രാണന്റെ പ്രാണനാമെൻ പ്രിയസഖി… നിന്നെകുറിച്ച് പറയുവാനെനിക്കേറെ എന്നാലും ഒതുക്കീടുന്നു ഞാനവയെ ഒരു മണിമുത്തുപോലൊരു ചിപ്പിക്കുള്ളിൽ നേർത്തമോഹമെല്ലാം തേങ്ങലായ നിമിഷം കടന്നുവന്നു സന്തതസഹചാരിയായി നീ എൻ ശ്രുതികൾക്കെല്ലാം നീ താളമിട്ടു എൻ മനസ്സാം വീണ നീ തൊട്ടറിഞ്ഞു പിന്നെ, ഞാൻ പോലുമറിയാതെയതിനുറക്കമേകി. നീ സഹിക്കും വേദനയുമീ ദീർഘനിശ്വാസങ്ങളും എനിക്കും...

0

സന്ധ്യാരാഗം

“എല്ലാ സന്ധ്യകൾക്കും അസ്തമിച്ചല്ലേ പറ്റൂ” “ഒരിക്കലും അസ്തമിക്കാത്ത സന്ധ്യകൾ പൂക്കുന്നത് ഹൃദയങ്ങളുടെ ഉള്ളറകളിനാണത്രെ. ഒരു ആയുസ്സ് മുഴുവൻ അവ അണയാതങ്ങനെ നീറ്റിക്കൊണ്ടേയിരിക്കും🔥” “എന്തിന്നാവർത്തിപ്പൂ പുനർജനനങ്ങൾ നിത്യം ജനിക്കും സന്ധ്യകൾ പോലെ വീണ്ടും പലകുറി തകർന്നടിയുവാനോ?”  “തൊഴുതുമടങ്ങി രാവിൻമടിയിൽ തലചായ്ക്കാൻ വെമ്പൽ കൊള്ളുമാ കുഞ്ഞുമേഘങ്ങളും ഓടിയണയും അവ നൽകുന്നു...

error: