Category: മറ്റൊരു മീരയായ്
പതിവ് തെറ്റിക്കാതെ കടൽത്തീരത്ത് തന്നെയാണ് അവർ ഇരിക്കുന്നത്. മണൽത്തരികൾകൊണ്ട് തീരത്തൊരു കളിവീടുണ്ടാക്കുന്ന ശ്രമത്തിലാണ് മീര. കൃഷ്ണ പറഞ്ഞു തുടങ്ങി……. “ഒരു ദരിദ്ര കുടുംബത്തിലാണ് ഞാൻ ജനിച്ചത്. അച്ഛന് കൂലിപ്പണി. അമ്മ അടുത്ത വീടുകളിൽ പണിക്ക് പോകും. കഷ്ടപ്പാട് നിറഞ്ഞ ജീവിതം. ഞാൻ ആയിരുന്നു ഇളയകുട്ടി....
അമ്പലമണികളിൽ ഇടയ്ക്കിടെ ആരുടെയോ വിരലുകൾ പതിയുന്ന ശബ്ദം കേൾക്കാം. എന്നാൽ അവളുടെ മനസ്സിൽ അതിന്റെ അലകൾ ചെന്ന് പതിക്കുന്നില്ല. അവളുടെ ദൃഷ്ടിയും മനസ്സും നിശ്ചലമായ എന്തോ ഒന്നിൽ കൊളുത്തിയിരിക്കുകയാണിപ്പോൾ. അത് ഒരു പക്ഷിക്കൂടാണ്. അതിൽ അമ്മയുടെ വരവും കാത്തുകഴിയുന്ന മൂന്നു പക്ഷിക്കുഞ്ഞുങ്ങൾ. അങ്ങകലെ ആകാശത്തു പക്ഷികൾ...
അദ്ധ്യായം 1 – ഭദ്രദീപം ““തീർത്തും ഏകാകിയാണവൾ ഇന്ന് – തോന്നലുകളിലെങ്കിലും.““ ““ഓർമകളുടെ ഇടനാഴിയിലൂടെ ആരുടെയോ കാലൊച്ചകൾ അകന്നകന്ന് പോകുന്നതവൾ അറിയുന്നു.““ ““അസ്തമയസന്ധ്യയുടെ നേരിയ കുങ്കുമനിറം ആകാശത്തെങ്ങും പാറിക്കിടക്കുന്നു. പ്രകൃതി എന്ന ചിത്രകാരൻ വരച്ച അതിസുന്ദരമായ ചിത്രം.““ ““വിശ്വാസാചരടുകൾ ഓരോന്നായി പൊട്ടുമ്പോഴും...
അസ്തമയസന്ധ്യയുടെ നേരിയ കുങ്കുമനിറം ആകാശത്തെങ്ങും പാറിക്കിടക്കുന്നു. പ്രകൃതി എന്ന ചിത്രകാരൻ വരച്ച അതിസുന്ദരമായ ചിത്രം. ആ ചിത്രത്തിലേക്ക് കണ്ണും നട്ടിരിക്കുന്നു, തുറന്ന ജനാലയിലൂടവൾ. ഓർമകളുടെ ഇടനാഴിയിലൂടെ ആരുടെയോ കാലൊച്ചകൾ അകന്നകന്ന് പോകുന്നതവൾ അറിയുന്നു. അവ്യക്തമായ ആ രൂപം വിളക്കേന്തി മുന്നേറുമ്പോൾ അരണ്ട വെളിച്ചത്തിൽ തെളിയുന്നു കല്ലിൽ...
എല്ലാം മനുഷ്യന്റെ കൈപിടിയിലൊതുക്കുക, ചിന്തിക്കുന്നതുപോലെ നടത്തുക അതൊന്നും വിചാരിക്കുന്നപോലെ അല്ല. പലപ്പോഴും നമ്മുടെ ജീവിതത്തെ തന്നെ സ്വാധീനിക്കുവാനും മാറ്റിമറിക്കുവാനും പ്രതീക്ഷകളും സ്വപ്നങ്ങളും നഷ്ടപ്പെടുത്തുവാനും മറ്റൊരു ശക്തി വിചാരിച്ചാലും മതി. അങ്ങനെ ഒരു വ്യക്തിയെ ഈ നോവലിലൂടെ ഞാൻ പരിചയപ്പെടുത്തുന്നു. ചിലപ്പോൾ നിങ്ങളിൽ പലർക്കും തോന്നാം, മീരയുടെ ജീവിതത്തിൽ...
Recent Comments