സോധി കറി
വളരെ എളുപ്പം തയ്യാറാക്കാൻ കഴിയുന്ന ഒരു തക്കാളി കറിയാണ് സോധി കറി. ഇത് പല രീതിയിലും ഉണ്ടാക്കാം, സൗത്ത് ഇന്ത്യയിലും ശ്രീ ലങ്കയിലും ഇത് സൈഡ് ഡിഷ് ആയി ഉപയോഗിക്കുന്നു. തേങ്ങാപാൽ ചേർത്ത് സ്‌റ്റൂ പോലെ പാചകം ചെയ്യുന്ന കറി ആണ്. വേണമെങ്കിൽ പല പച്ചക്കറികൾ ചേർത്തും ഉണ്ടാക്കാം. ഇത് ഏറ്റവും ലളിതമായ ഒരു പാചക കുറിപ്പ്.
ആവശ്യമുള്ള സാധനങ്ങൾ:
1. നല്ല ചുവന്നു തുടുത്ത തക്കാളി വളരെ ചെറുതായി കൊത്തിയരിഞ്ഞത് – 2
സവാള വളരെ ചെറുതായി കൊത്തിയരിഞ്ഞത് – 1
പച്ച മുളക് – രണ്ടോ മൂന്നോ എരിവിന് വേണ്ടി
2. മഞ്ഞൾ പൊടി – 1/4 ടീ സ്പൂൺ
ജീരകം – 3/4 ടീ സ്പൂൺ
കറി വേപ്പില – ഒരു തണ്ട്
എണ്ണ – 2 ടീ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
3. തേങ്ങാപാൽ (ഒന്നാം പാൽ) – 1 കപ്പ്
പാചകം ചെയ്യുന്ന വിധം:
1. ഒരു പാനിൽ എണ്ണ ചൂടാക്കി, അതിൽ ജീരകം പൊട്ടിക്കുക.
2. തീ സിമ്മിൽ ഇട്ട ശേഷം മഞ്ഞൾപൊടി ഇട്ടു കൊടുക്കുക.
3. ഒന്ന് ഇളക്കിയശേഷം കറിവേപ്പില ഇട്ടശേഷം വീണ്ടും ഇളക്കുക.
4. കൊത്തിയരിഞ്ഞു വച്ചിരിക്കുന്ന സവാളയും പച്ചമുളകും ചേർത്തു വഴറ്റുക.
5. ഇളം ബ്രൗൺ കളർ ആകുമ്പോൾ അതിലേക്ക് തക്കാളിയും ഉപ്പും ചേർക്കുക.
6. രണ്ടു-മൂന്ന് മിനിറ്റ് വഴറ്റി തക്കാളി ഒരുവിധം ഉടയ്ക്കുക.
7. ഇതിലേക്ക് തേങ്ങാപ്പാലും കുറച്ച് കറിവേപ്പിലയും ചേർത്തുകൊടുക്കുക.
8. രണ്ടു മൂന്നു മിനിറ്റ് കൂടി കറി തിളപ്പിച്ച ശേഷം തീയണയ്ക്കുക.
9. ചൂടോടുകൂടി സോധി കറി ചോറിനൊപ്പം വിളമ്പുക.
Read the recipe in English here.
Recent Comments