“സൈബർ വിധവകളുടെ കാലമാണിപ്പോൾ. അതിലും ഭയാനകമാണ് സൈബർ യുഗം വീട്ടമ്മമാരുടെ മുന്നിൽ തുറന്നിടുന്ന അപായജാലകങ്ങൾ. താലിച്ചരടിൻ സംരക്ഷണ വലയത്തെ മറികടന്നു ചെല്ലാൻ കഴിയുന്നുണ്ട് വിർച്യുൽ ലോകത്തിന്റെ കാന്തികവലയത്തിന്. കരുതിയിരിക്കുക
#മുന്നറിയിപ്പ്”
“ആകാശവും ഭൂമിയും മാത്രം നോക്കി നടന്നാൽ മതിയായിരുന്നു ഒന്നര പതിറ്റാണ്ട് മുമ്പ് വരെ. ഇപ്പോൾ മൂന്നാമതൊരു ലോകവും മിഴിതുറന്നു #VirtualWorld”
“മൊബൈൽ/കമ്പ്യൂട്ടർ/ക്യാമറ – ഒരിക്കൽ സ്റ്റോർ ചെയ്യുന്ന ടാറ്റ ഇറൈസ് ആകുന്നില്ല ഒരിക്കലും,നാം അത് ഡിലീറ്റ് ചെയ്താലും.സൂക്ഷിക്കുക
#മുന്നറിയിപ്പ്”
“Virtual Platform ആയാൽ പോലും നേടിയെടുക്കുന്ന വിശ്വാസത്തിനു ഒരു കരുത്തുണ്ട്, വിലയുണ്ട്, അത് വെറുതെ കളയരുത്. ഉപകാരപ്പെടും എന്റെ 5 വർഷത്തെ അനുഭവം”
“കടൽപ്പരപ്പിലൂടെയുള്ള യാത്ര സുഖകരമാണ്, പക്ഷെ അതിന്റെ ആഴങ്ങൾ അറിയാൻ ശ്രമിച്ചാൽ ചിലപ്പോൾ അറപ്പുള്ള കാഴ്ചകൾ കാണേണ്ടിവരും. അതുപോലെ ആണ് സോഷ്യൽ മീഡിയ”
“കുറ്റകൃത്യങ്ങൾക്ക് സിനിമയെയും സോഷ്യൽ മീഡിയ-യും പഴിചാരുന്നവരുടെ ശ്രദ്ധക്ക്-ശരിയും തെറ്റും തിരിച്ചറിയാനുള്ള കഴിവ് ഈശ്വരൻ ഏറ്റവുംകൂടുതൽ നൽകിയിട്ടുള്ളത് മനുഷ്യന് “
“പെൺപിള്ളാരെയാണ് ഉപദേശിച്ചു നന്നാക്കേണ്ടത് എന്ന് പറഞ്ഞുനടക്കുന്ന സദാചാരക്കാർ പരസ്യ പ്രേമപ്രകടനകളിൽ മുഴുകുന്നത് ഭയങ്കര comedy ആണ്
മറൈൻ ഡ്രൈവ് ഒക്കെ വെറുമൊരു സാമ്പിൾ. സദാചാരക്കാർ ഏറ്റവും നന്നായി വിഹരിച്ചു നടക്കുന്ന സ്ഥലമാണ് സോഷ്യൽ മീഡിയ . ക്ലീൻ ഇമേജ് keep ചെയ്തുകൊണ്ട് തന്നെ തനി നിറം പുറത്തെടുക്കും. സോഷ്യൽ മീഡിയയുടെ മറവിൽ വേണ്ടാത്തരം ചെയ്യുന്ന ഒരുപാട് പേരുണ്ട്. ക്ലീൻ ഇമേജ് keep ചെയ്തുകൊണ്ട് തന്നെ ചെയ്യാനുള്ള സാമർഥ്യവും അവർക്കുണ്ട് ““കുറ്റങ്ങൾ പിടിക്കപ്പെടില്ല എന്ന വിശ്വാസത്തിലാണ് പലരും fake id ഉം മറ്റും ഉപയോഗിച്ച് പല മണ്ടത്തരങ്ങളും ഒപ്പിച്ചുവയ്ക്കുന്നത്.അവർ തന്നെ അവർക്കെതിരെ തെളിവുകൾ ഉണ്ടാക്കുന്നു എന്ന് അവർ പോലുമറിയില്ല.”“ഒരു ഡിവൈസിൽ നിന്നും രണ്ട് അക്കൗണ്ട് അക്സസ്സ് ചെയ്യാം ഒരേ സമയം, രണ്ട് ബ്രൌസർ ഉപയോഗിച്ച്. അല്ലെങ്കിൽ WIFI. ഉപയോഗിക്കുന്ന രണ്ടാമൻ അയൽക്കാരൻആകാം”
“ഇല്ലാതെ ഒരാളെ ഉണ്ടാക്കിയെടുക്കാനും മറ്റുള്ളവരുടെ മനസുകളിൽ ജീവിപ്പിക്കാനും, ആവശ്യം വന്നാൽ കൊല്ലാനും സോഷ്യൽ മീഡിയ പോലെ കഴിവുള്ള മറ്റൊന്നും ഇല്ല “
“#CyberCrime ചെയ്യുന്ന വ്യക്തികളിൽ നല്ലൊരു ശതമാനം clean image ഉള്ളവരായിരിക്കും. ചെയ്യാൻ ധൈര്യമില്ലാത്ത അവരുടെ fantasies ഉം ആയിരിക്കും മറയിൽ അവർ ചെയ്യുന്നത്”
“സോഷ്യൽ മീഡിയയിൽ പുതിയ അക്കൗണ്ട് തുടങ്ങാൻ ID-Proof നിർബന്ധമാക്കുന്നത് നല്ലതെന്നു തോന്നുന്നു, #CyberCrime ഒരുപരിധി വരെ തടയാൻ പറ്റും”
“ശിലയിലും മണ്ണിലും പ്രണയിനിയെ കൊത്തിയുണ്ടാക്കിയിരുന്ന ഒരു കാലം പണ്ട്. ആധുനികതയ്ക്കു കാലം വഴിമാറിയപ്പോൾ പലർക്കും പ്രിയം സൈബർമായയിൽ പ്രണയിനിയെ സൃഷ്ടിക്കാൻ”
“ഈ virtual worldഇൽ കണ്ടിട്ടില്ലാത്ത പെൺകുട്ടികളോട്, കുറച്ചു സൗഹൃദം ആയാൽ, എനിക്ക് അത് കണ്ട് പ്രണയം തോന്നുന്നു, ഇത് കണ്ട് പ്രണയം തോന്നുന്നു എന്നൊക്കെ പറയുന്നത് ഒരു തരം സുഖിപ്പിക്കൽ എന്നാണു ചില ആണുങ്ങളുടെ ധാരണ. എന്നാൽ, വളരെ മാന്യമായ, ഒരു സുഹൃത്തായി കാണുന്ന ആണുങ്ങളെ ആണ് പെൺകുട്ടികൾ appreciate ചെയ്യുക. “
“വിർച്യുൽ ലൈഫിൽ നിന്നും കിട്ടുന്ന വേദനകളും നിരാശകളും വിർച്യുൽ പെയിൻസ് ആയി കാണാൻ കഴിഞ്ഞിരുന്നെങ്കിൽ….”
Image source: Pixabay
(Visited 73 times, 1 visits today)
Recent Comments