മേഘങ്ങളുടെ യാത്ര

സ്വതന്ത്രരായി യാത്രതിരിച്ച് പുതുജീവിതം തുടങ്ങുവാൻ
വേഴാമ്പലായ് കാത്തിരിക്കുന്ന ഭൂമിക്ക് –
പുതുജീവൻ നൽകുവാൻ
അങ്ങനെ മേഘക്കുഞ്ഞുങ്ങളുടെ ജീവിതം –
അർത്ഥവത്താക്കുവാൻ
അവയെ മഴത്തുള്ളികളായ് മാറ്റി –
നിറകണ്ണുകളോടെ
കടത്തുതോണിയിലേറ്റി
നീലവിഹായസ്സിലൂടെ
പറഞ്ഞയക്കുന്ന പർവ്വതനിരകൾ
ഉള്ളിലൊതുക്കുന്നു ഒരു താതന്റെ ദുഃഖം…….
ഒരുനാൾ ഭൂമിയെ കുളിരണിയിച്ച ശേഷം അവർ
വീണ്ടും മടങ്ങിയെത്തും എന്ന വിശ്വാസത്താൽ
Recent Comments