drip water
മറക്കില്ലൊരിക്കലും കയ്‌പേറെ
സമ്മാനിച്ച ആ ദുഃഖസ്മരണകളെ…..
ഓർക്കുമെപ്പോഴും ആശകൾ
നൽകിപോയ ആ സുന്ദരനിമിഷങ്ങളെ…..
കടന്നുപോയീ എങ്കിലും
അവശേഷിക്കുന്നു അവ എന്നിൽ
നേർത്ത ഒരു ഹിമകണമായ് ഇപ്പോഴും.
സ്വപ്നങ്ങളായ് താലോലിക്കുന്നു ഞാനവയെ
ഇന്നും, ജീവിതത്തിന്നമൂല്യ മുത്തുകളായ്.
സൂക്ഷിക്കും മണിചെപ്പിലൊളിപ്പിച്ച് ഞാനവയെ
എൻ ഹൃദയത്തിന് ഉള്ളറകളിൽ എന്നുമെപ്പോഴും
മറവിക്കായ് വിട്ടുകൊടുക്കുന്നതെങ്ങനെ ഞാനവയെ?
നേർത്ത നൊമ്പരം നൽകുമെങ്കിൽ പോലും
പൊഴിക്കാനാവുന്നു ആനന്ദാശ്രുക്കൾ
ആ സ്‌മൃതികൾ തൻ മലർവാടിയിലെന്നുമെന്നും…..

 

Image Source: Pixabay

(Visited 246 times, 1 visits today)