baby shining eyes

മകളേ,
നിനക്കായ് കരുതുന്നു ഞാൻ
എൻ കാൽപ്പാടുകൾ പതിഞ്ഞിടാത്തൊരാ വീഥികൾ
മകളേ,
നിനക്കായ് മൂളുന്നു ഞാൻ
എൻ ചുടുനിശ്വാസത്തണലേകാത്തൊരീ ഈണങ്ങളെ
നിനക്കായ് പാടുന്ന താരാട്ടു പാട്ടിനോ
എൻ മനസ്സിന്റെ ഈണമോ ഒന്നുമില്ല
നിനക്കായ് തീർത്തൊരാ സ്വപ്ന സൗധത്തിനും
എൻ വീണ നിണപ്പാടുമൊന്നുമില്ല

എനിക്കായ് മാത്രം നീ വിരിയിക്കുമാ
പുഞ്ചിരി പൂമൊട്ടിനെ
വസന്തമായ് വിരിയിച്ച് തിരികെ തരാൻ…..
നിൻ കൊഞ്ചലിൻ ഈണത്തെ ഏറ്റുപാടാൻ
കഴിയില്ലൊരിക്കലും അറിയാമെന്നാകിലും
ജീവിക്കുകയാണ് ഞാൻ നിനക്കായ് മാത്രം
പൂരിപ്പിക്കാനാകാത്ത സമസ്യയായിന്നിതാ
നിൻ മുന്നിൽ നിൽപ്പൂ മൗനിയായി
സ്വന്തമോ എനിക്കിന്ന് ഒന്നുമാത്രം
നിനക്കായ് മാത്രം താളമായ് എന്നുമേ
സ്പന്ദിച്ചീടുന്നൊരാ എൻ ഹൃദയം……

Image source: Pixabay

(Visited 145 times, 1 visits today)