“ഈശ്വരന് ചലിക്കാനുള്ള കഴിവില്ല എന്നാണ് എന്റെ അനിയൻ പറയുന്നത്.
ലോകത്തെ എല്ലാ ചരാചരങ്ങളിലും കുടികൊള്ളുന്നില്ലേ ദൈവം. ഇല്ലാത്തൊരു സ്ഥലത്തേക്കല്ലേ ഒരു വസ്തുവിന് ചലിക്കാൻപറ്റൂ എന്ന് ചോദിക്കുന്നു അവൻ. അവൻ പറഞ്ഞത് ശരിയാ തൂണിലും തുരുമ്പിലും കുടികൊള്ളുന്ന ഈശ്വരന് എന്തിനാ ചലനശക്തി? “
“അപരിചിതരായി കണ്ടുമുട്ടുന്നവർ നാമെല്ലാം”
“പരാജയങ്ങൾ സ്വയം ഏറ്റുവാങ്ങുമ്പോൾ പൊരുതാനുള്ള അവസാന ശ്രമമാണ് അടിയറവ് വയ്ക്കുന്നത്, തീരത്തണയും തിര പാറക്കെട്ടിൽ സ്വയം തലതല്ലിച്ചിതറും പോലെ”
“നിൽക്കാത്തലയും മേഘങ്ങളെപ്പോഴും
അക്ഷമരായെന്നും തിരയുവതെന്തേ?
പൂമാനത്തിൻ കുന്നിൻചെരുവിൽ
നിശ്ചലമാം ഒന്നിനെ തേടുകയാണോ?”
“നിശ്ചലമാം മേഘത്തിനില്ല നിലനിൽപ്പ്
ചലനമില്ല ഭൂമിക്കും……
ചലിക്കണം മർത്യൻ കാലത്തിനൊപ്പം
പ്രപഞ്ച സത്യങ്ങളിൽ നിന്നും പുതിയ പാഠങ്ങൾ ഉൾക്കൊണ്ട് …… “
“പ്രകൃതിതൻ ലീലകൾ നിത്യവുമീ ഭൂവിൽ
അനുഗ്രഹമായ് വർഷിക്കുകിൽ
സമസ്യകൾ സമസ്യകളല്ല ഈ പാരിൽ “
“ബാഹ്യസൗന്ദര്യത്തിൻ യഥാർത്ഥ പൊരുൾ മാനവന് നൽകാൻ
സ്വയം അഗ്‌നിയിലർപ്പിക്കുന്ന പാവം ഈയാംപാറ്റകൾ…. “
“ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം നമ്മുടെ ഏറ്റവും വലിയ രഹസ്യമായിരിക്കും
#മിക്കവാറും “
“വായനയെക്കാൾ ആശയങ്ങൾ പകർന്നുനൽകുന്നത് ജീവിതാനുഭവങ്ങളാണ് “
“ആകാശം ചുംബിക്കും വർണ ബലൂണിനും
വിണ്ണിനെ തൊടാൻ ഒരു സൂചിമുനയുടെ തലോടൽ മതി
അതുപോലെയാണ് മനുഷ്യന്റെ സന്തോഷവും
ഒരു നിമിഷം മതി എല്ലാം മാറ്റിമറിക്കുവാൻ”
“എല്ലാം കവർന്നു പോകാൻ –
ഒരു നിമിഷത്തിനു കഴിയുമെങ്കിൽ
ചോദിച്ചതെല്ലാം തിരികെ നൽകാൻ
അപ്രതീക്ഷിതമായ് ചില നിമിഷങ്ങൾ കടന്നുവരാറുണ്ട്”
“ആഗ്രഹങ്ങൾ ഇല്ലാതെ ജീവിക്കുന്നവരെ പ്രലോഭനങ്ങളിൽ വീഴ്ത്താൻ ബുദ്ധിമുട്ടാണ്”
“ഏതു വംശത്തിന്റെ നാശത്തിനും അതിനു പറ്റിയ നേതാവിനെ കാലം തന്നെ സൃഷ്ടിക്കുന്നതായി തോന്നിയിട്ടുണ്ട്”
“നിറവയറുമായി പല മതിലുകളും വീടുകളുടെ മച്ചിൻപുറവും ചാടി കടക്കുന്ന മീനു പൂച്ച എന്നെ പഠിപ്പിച്ചത് ഒരു വലിയ പാഠം – ശക്തനെന്നത് നിന്റെ പൊങ്ങച്ചം മാത്രം!”
“മനുഷ്യന്റെ നിറം മാറാൻ നിമിഷങ്ങളുടെ ഞൊടി മതി”
“ജീവിതത്തിനും ചിന്തകൾക്കും ഒരു അടുക്കും ചിട്ടയുമുണ്ടെങ്കിൽ
ചുറ്റുമുള്ള വസ്തുക്കളും നിങ്ങൾ അടുക്കും ചിട്ടയുമോടെ ഒതുക്കിവയ്ക്കും”
“കൊതിച്ചതെല്ലാം നേടിയിട്ട് ജീവിച്ചു തുടങ്ങാം എന്നത് ഒരു മിഥ്യാബോധം മാത്രമാണ്. ഇപ്പൊ മുന്നിലുള്ള ഈ ഒരു നിമിഷം മാത്രമാണ് യാഥാർഥ്യം. വെറും ഒരു ശ്വാസത്തിൽ പാഴാക്കരുതതിനെ”
“ചില നിമിഷങ്ങൾക്ക് ഒരു വ്യക്തിയെ പൂർണരൂപത്തിൽ മാറ്റാൻ കഴിയും “
“ഒരുപാട് കാത്തിരുന്നു തളർന്നവർക്ക്
വീണ്ടും കാത്തിരിപ്പ് നൽകി മുഷിപ്പിക്കരുത്.
കാത്തിരിപ്പ് നിവൃത്തികേടാണ്,
ചോയ്സ് അല്ല”
“കൊഴിഞ്ഞ പൂവിതളിനെ ചവിട്ടി മെതിച്ചിട്ട് ന്യായീകരിക്കാൻ നിൽക്കരുത്”
“ആഴമേറും തോറും ചില കാര്യങ്ങൾ ആഴം കുറയുമത്രെ!!”
“കൈപ്പിടിയിലൊതുക്കാൻ കഴിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്.
ഒരുപാടൊരുപാട് ……”
“ജീവിതം തന്നെ മാറ്റിമറിക്കുന്നത് എപ്പോഴും ചെറിയ യാത്രകളായിരിക്കും. സ്വപ്നത്തിൽ പോലും കാണാത്തൊരിടത്തു എത്തിച്ചേർന്നെന്നു വരാം. അത് നല്ലതിനുമാവാം, നേരെ മറിച്ചുമാവാം”
“താമരയിലയിൽ വീഴുന്ന മഴത്തുള്ളികൾ പോലെയാണ് പല ബന്ധങ്ങളും.
പുറത്തുനിന്നു നോക്കുമ്പോൾ അതിമനോഹരം, ദൃഢം.
ഇലയ്ക്കും തുള്ളികൾക്കുമിടയിൽ അദൃശ്യമായ ഒരു മെഴുകിന്റെ മതിലുണ്ട്,
അവർക്ക് മാത്രം അറിയാവുന്നത്.
വളരെ അടുത്തുനിന്നു നോക്കിയാൽപോലും കാണണമെന്നില്ല,
അടുപ്പങ്ങളിലെ അകലങ്ങൾ, വാനോളം!!!🍁🍁”
“ഏറ്റവും സുഖമുള്ള നിദ്ര – മരണം
അശാന്തിക്ക് ശാന്തത
സർവദുഃഖങ്ങൾക്കും ഔഷധി”
“എത്ര മോശം സാഹചര്യത്തിലും ധർമം കൈവിടാതെ, ശരിയായ പാതയിലൂടെ സഞ്ചരിക്കുന്നവർ നല്ല മനക്കരുത്തുള്ളവർ തന്നെയാണ്, ഒരിക്കലും ദുർബലരല്ല….ആരെന്തു പറഞ്ഞാലും. കൊയ്യുന്ന നേട്ടങ്ങളോ ശക്തമായി പ്രതികരിക്കുന്നതോ ഒക്കെയാവാം മറ്റുള്ളവരുടെ കണ്ണിലെ അളവുകോലുകൾ എങ്കിലും!!”
“ആരൊക്കെയോ ആണെന്ന് തോന്നലുണ്ടാക്കി, പിന്നീട്
ആരുമല്ല എന്ന തോന്നലുണ്ടാക്കി പിരിഞ്ഞുപോവുന്ന ചിലർ”
“പരിചിതരായും പിരിയാം”
“ഒരു ചതുപ്പുനിലം പോലെയാണ് മനുഷ്യമനസ്സ്, ചഞ്ചലം. ചതുപ്പിൽ പതിയുന്ന കാൽ പ്രശ്നങ്ങൾപോലെയും. തിരിച്ചെടുക്കാനായാൽ പ്രതലം പഴയപടി ആകും. നിലയുറപ്പിക്കാൻ ശ്രമിച്ചാൽ താഴ്ന്നുപോവുകയേ ഉള്ളു.”
“കാലമേൽപ്പിച്ച മുറിവുകൾ – ചെറിയ മുറിവുകൾ പൂർണമായി ഉണങ്ങും…. വലിയ വിള്ളലുകൾ ഓർമകളായി അവശേഷിക്കും. കുത്തിനോവിക്കാതിരുന്നാൽ ആർക്കും ശല്യം ചെയ്യാതെ അവിടെ ഇരുന്നോളും”
“നികത്താനാകാത്തതാണല്ലോ ശൂന്യത എന്ന് പറയുന്നത്
പിന്നെ പൊട്ടിയ വളച്ചില്ലുകൾ പോലെയുള്ള ചില വേദനകളും
ഒന്നും നമ്മുടെ കയ്യിലല്ല”
“സംഭവിച്ചുകഴിഞ്ഞ കാര്യങ്ങൾ മാറ്റിമറിയ്ക്കാൻ നമുക്കാവില്ലല്ലോ. ഒരുപക്ഷെ അറിയാൻ വൈകിയേക്കാം. അപ്പോഴാവാം ഭാവനയുടെ മറനീക്കി അത് പുറത്തേക്ക് വരുന്നത്. അപ്പോൾ മാത്രം സംഭവിച്ച സത്യം പോലെ നമുക്ക് പുതുമതോന്നിയേക്കാം. പക്ഷെ വളരെകാലംമുമ്പ് സംഭവിച്ചതാവും അതെല്ലാം, സൃഷ്ടികൾ പുനർജനിക്കുന്നില്ലല്ലോ മറ്റൊരു രൂപത്തിൽ”
“മനുഷ്യരെ കാത്തിരിക്കുന്നതിലും നല്ലത് മരണത്തെ കാത്തിരിക്കുന്നതാ….
എന്നെങ്കിലുമൊരുനാൾ വരുമെന്ന് ഉറപ്പുണ്ടല്ലോ”
“സാഹചര്യം വ്യത്യസ്തമായിരിക്കാം
പക്ഷെ ഒന്നുപോലെ കടന്നു പോവുന്ന ചില നിമിഷങ്ങളുണ്ട്
ഒരേ രീതിയിലുള്ള സ്നേഹം, വിഷമം, ദേഷ്യം, വ്യഗ്രത
എല്ലാം ഒന്നുപോലെ പ്രകടിപ്പിച്ചു പോകുന്നവ”
“എല്ലാം അനുഭവകഥകളിൽ എഴുതിച്ചേർത്താൽ
പിന്നെ ജീവിക്കുന്നതെപ്പോഴാ?
നിമിഷങ്ങളും വേണം ജീവിതത്തിൽ,
അനുഭവങ്ങൾ മാത്രമല്ല”
“തീർത്തും അപരിചിതമായ ഒരു ലോകത്തിൽ അപരിചിതരുടെ ഇടയിൽ ജീവിക്കുന്നത്, ചില നേരങ്ങളിൽ ശാപമാണ്, ചില നേരങ്ങളിൽ അനുഗ്രഹവും!!”
“അനന്തം അജ്ഞാതം വിചിത്രം
ഈ ജീവിതത്തിന്നൂരാകുരുക്കുകൾ
മണലാരണ്യങ്ങൾ മരീചികകൾ
പിന്നെ സമസ്യകൾ തൻ നൂലാമാലകളും”
“അണയാറായ ഈ ക്ഷണിക ജീവിതത്തെ
സ്നേഹിപ്പൂ ഞാൻ ഒരുപാട്
സ്നേഹിപ്പൂ ഞാൻ അനുനിമിഷവും
ഏറെയുണ്ടെനിക്ക് ചെയ്തുതീർക്കാൻ
ഇല്ലാത്തതെൻപക്കലൊന്നുമാത്രം – സമയം”
“ജീവിതത്തിൽ നിന്നും മൃത്യുവിലേക്കുള്ള അകലം വെറുമൊരു ശ്വാസത്തിന്റെ അസാന്നിധ്യം മാത്രം…..”
“ഫലേച്ഛ കൂടാതെ ഒരു കാര്യം ചെയ്യുമ്പോൾ പോലും നാമറിയാതെ ഒരു കടം അവിടെ സൃഷ്ഠിക്കപ്പെടുന്നില്ലേ?”
“ഊർജ്ജത്തെയും വസ്തുവായി മാറ്റാം എന്നല്ലേ ഐൻസ്റ്റീൻ തെളിയിച്ചത്? പിന്നെങ്ങനെ അത് ശാശ്വതമാകും?”
“നാം കൊടുക്കുന്ന സ്നേഹം തിരിച്ച്കിട്ടുന്ന കാലത്തോളം മാത്രമേ അതിനു പൂർണതയുണ്ടെന്നും ശാശ്വതമാണെന്നും മനുഷ്യൻ അവകാശപ്പെടാറുള്ളു, ശരിയാണോ?”
“വേഷങ്ങൾ അഴിച്ചുവെയ്ക്കാനൊന്നും സമയം കിട്ടാറില്ല….
പലപ്പോഴും ഒരു വേഷത്തിന്റെ മുകളിൽ
പല വേഷങ്ങൾ ഒരുമിച്ചണിഞ്ഞു ആടേണ്ടതായി വരും
ഒന്നും സ്വയം തീരുമാനിക്കുന്നതാവണമെന്നില്ല”
“തിരിച്ച് അതേ അളവിൽ കിട്ടുന്ന സ്നേഹത്തിന്റെ മറ്റൊന്ന് വേറെയാണ്. അത് കിട്ടുന്നതുവരെ കുറ്റവും കുറവും പറഞ്ഞിരിക്കും ഞാൻ ഉൾപ്പെടുന്ന മാനവ സമൂഹം എല്ലാം….അളവുകോലുവച്ചു ആരുടെ സ്നേഹത്തെയും അളക്കേണ്ട. അതിനെ ചുമ്മാ വിട്ടേക്ക്“
“മരവിച്ചു പോയാൽ പോലും പുനർജനിക്കാം സുഹൃത്തേ…. തണുത്തുറഞ്ഞ ഗ്രീഷ്മത്തിനു ശേഷം വസന്തങ്ങൾ പൂക്കുന്നില്ലേ? വേനലും ശിശിരവും കടന്നുപോകുന്നില്ലേ? എല്ലാം കാലത്തിന്റെ കൈകളിൽ. ക്ഷമയോടെ കാത്തിരുന്നാൽ തിരിച്ച് വരാനുള്ള ഊർജം കാലം നൽകും….”
“പരസ്പരം അഭിനയിച്ചു കാട്ടി ജീവിച്ചു തീർക്കുന്ന ജീവിതങ്ങൾ
ചിലർ പ്രൗഢി കാട്ടി
മറ്റുചിലർ സമ്പത്ത് കാട്ടി
എന്നാൽ ഏറിയ പങ്കും സന്തോഷവും സംതൃപ്തിയും കാട്ടി”
“നാശത്തിനോ നല്ലതിനോ എന്ന് നിശ്ചയമില്ലാത്ത പിറവിയെടുക്കുന്ന
ചില നിമിഷങ്ങളുണ്ട് എല്ലാവരുടെ ജീവിതത്തിലും
പ്രതീക്ഷിക്കാത്തത് സംഭവിക്കുമ്പോൾ പലതും നാട്യമാക്കേണ്ടി വന്നേക്കാം
എത്ര മിടുക്കനും ഭാവി പ്രവചിക്കാനാവില്ലല്ലോ”
“ദൃഷ്ടിദോഷത്തെ എനിക്ക് പേടിയില്ല
മനുഷ്യന്റെ തീഷ്ണ നോട്ടങ്ങളെയാണെനിക്ക് ഭയം “
“പലരെയും വെറുപ്പിച്ചുകൊണ്ട് സ്വയം പണിതൊരു കോട്ടയിൽ സുഖലോലുപരായി മിഥ്യയായ പല വിശ്വാസങ്ങളെയും കെട്ടിപിടിച്ചിരിക്കും മനുഷ്യർ നാം”
പാതി വഴിയിൽ ഉപേക്ഷിക്കപ്പെടും💯
പൂർണ്ണമനസ്സോടെ കൊടുക്കുക 😊😊”
“ജീവിതം പല വർണങ്ങളുടെ ഒരു മിശ്രണം. എല്ലാർക്കും എല്ലാ വർണങ്ങളും കിട്ടണമെന്നില്ല. നമുക്കിഷ്ടമുള്ള വർണങ്ങൾ കിട്ടുന്നത് മറ്റൊരാൾക്കാവാം. അതാണ് ജീവിതം “
“പൂമൊട്ട് വിരിയുംപോലെ ഓരോ സുപ്രഭാതം
ഇതളുകൾ പൊഴിയുംപോലെ അസ്തമയവും
അവയ്ക്കിടയിൽ സുഗന്ധം പരത്തും –
ഒരു പുഷ്പം പോലെ മനുഷ്യ ജീവിതവും”
“തീരങ്ങൾ സ്വന്തമില്ലാത്ത തിരകളുണ്ടോ?
അതിർവരമ്പുകൾ തിട്ടപ്പെടുത്താത്ത തീരങ്ങളോ?”
“അസ്തമയങ്ങളിൽ നിന്നും ഉദിക്കുന്ന ചില പുതുനാമ്പുകൾ
വെയിലത്ത് കരിയാൻ പ്രയാസമായിരിക്കും”
“എന്നെന്നേക്കുമായി നഷ്ടപ്പെടുന്ന ഒരു ഹൃദയമിടിപ്പ്
ജീവനും മരണവുമെന്ന രണ്ടു ലോകങ്ങൾക്കിടയിൽ
സഞ്ചരിക്കാൻ എടുക്കുന്ന സമയം മാത്രമാണ്
നമ്മുടെ പക്കലുള്ള ഏക സത്യം”
ഒരു സമയപരിധി നിശ്ചയിക്കാൻ കഴിയണം;
അവിടെ നിന്നും ജീവിതം പുനരാരംഭിക്കാനും കഴിയണം.
അല്ലെങ്കിൽ എവിടെയെങ്കിലും കുരുങ്ങിപ്പോവും”
“എന്തൊക്കെ പറഞ്ഞാലും, ആത്മാർത്ഥമായി സ്നേഹിക്കുന്നവരെ ചേർത്തുനിർത്താനേ എല്ലാവരും ശ്രമിക്കൂ. മോശസാഹചര്യങ്ങളിൽകൂടി കടന്നുപോവുന്നു എന്ന് അറിഞ്ഞശേഷവും അകറ്റിനിർത്താൻ കാരണങ്ങൾ ആവർത്തിച്ചു കണ്ടെത്തുന്നവർ ഒഴിവാക്കാൻ ശ്രമിക്കുന്നവരാണ്”
“കാലത്തിനു തിരിച്ചു തരാൻ കഴിയാത്ത കാര്യങ്ങൾ ആണ് കൂടുതൽ
എങ്കിലും ഉത്തരമില്ല പല സമസ്യകളും പൂർത്തീകരിക്കുന്നത് കാലമാണ് “
“എല്ലാ ജീവിതങ്ങളും എഴുതിവയ്ക്കപ്പെട്ടവയാണ്. എന്നാൽ ഭംഗിയായി വടിവൊത്ത രീതിയിൽ എഴുതിവച്ചവ അല്ല എല്ലാം. അതാവാം ചില ജീവിതങ്ങൾ വായിക്കപ്പെടാതെ പോവുന്നത്🙂”
“ലോകത്തെ ഏതു വലിയ ചൂതാട്ടങ്ങൾക്കു പിന്നിലും ഒളിഞ്ഞുനിൽക്കുന്ന ഒരു ശകുനിയോ മന്ദരയോ ഉണ്ടാവും. അദൃശ്യ കരങ്ങളാൽ കളങ്ങളിലെ കരുക്കൾ നീക്കാൻ അവർക്കാവും”
“എല്ലാ വേലിയേറ്റങ്ങൾക്കുമിറക്കമില്ല
ചില തിരകൾ കടലെടുത്തുപോവും
ഒരു വേലിയിറക്കത്തിന് സമയം നൽകാതെ”
“നിങ്ങളുടെ പേജുകൾ ശോഭയുള്ളതാവാം
നിങ്ങൾ തിരഞ്ഞെടുത്ത വർണങ്ങളാവാം
അല്ലെങ്കിൽ നിങ്ങൾക്ക് പ്രിയപ്പെട്ട മഷിക്കൂട്ട്.
എന്നാൽ ഒരു മഴത്തുള്ളി മതി
അതിന്റെ ഭംഗി ഇല്ലാതാക്കാൻ,
നിറങ്ങളെ മായ്ച്ചു കളയാൻ.
അതാണ് ജീവിതം”
“കള്ളങ്ങളെ മാത്രമല്ല പല സത്യങ്ങളെ ഒളിപ്പിക്കാനും ഒരു വാഗ്ദാനം വാങ്ങുന്നതിലൂടെ കഴിയും. സമർത്ഥന്മാർ പല ബന്ധങ്ങൾ തകർക്കുന്നതും പൊള്ളയായ ഒരു സത്യം ചെയ്യിക്കലിലൂടെയാണ്. രണ്ടുപേരിൽ വളരെപ്പെട്ടെന്ന് പ്രകോപിക്കുന്ന വ്യക്തിയെ ആവും അവൻ സമർത്ഥമായി തിരഞ്ഞെടുക്കുക”
“ഈ ലോകത്ത് നിശ്ചലമായ ഒന്നും തന്നെയില്ല, ഭൂമിയും ആകാശവും മേഘങ്ങളും നക്ഷത്രങ്ങളും. ഹൃദയത്തിനുപോലും നിശ്ചലമായി കുറച്ചുനേരം/ഒരു നിമിഷം നിൽക്കാൻ പറ്റില്ല, പിന്നല്ലേ സ്ഥായിയായ ദുഃഖം!”
“ദുഖങ്ങളുടെ … നിരാശകളുടെ ഭാരത്താൽ പരാജയപ്പെട്ടു എന്ന് ചിന്തിക്കുന്നവർ വിരളമല്ല. ഒന്ന് ചിന്തിക്കൂ, പരാജയപ്പെട്ടു എന്ന് മനസ് ചിന്തിച്ചു തുടങ്ങുന്നിടത്താണ് ശരിക്കുള്ള പരാജയം ആരംഭിക്കുന്നത്. പിന്നെ ചില കാര്യങ്ങൾ ഉണ്ട്, ഒരുപാട് ആഗ്രഹിച്ചിട്ടും പ്രയത്നിച്ചിട്ടും കിട്ടാതെ പോകുന്നവ. മനസ് ആ സത്യം ഉൾകൊണ്ടാൽ തീരാവുന്ന പ്രശ്നങ്ങളെ ഉണ്ടാവു, കുറച്ചു സമയം വേണ്ടിവന്നേക്കാം “
“കാത്തു നിൽക്കുമ്പോൾ മരണം എത്തണമെന്നില്ല, അപ്രതീക്ഷിതമായി കടന്നുവന്നു എന്നും വരാം. ജനനം & മരണം എന്ന രണ്ടു ബിന്ദുക്കൾക്കിടയിൽ എത്രത്തോളം ഭംഗിയായി പറന്നുനടക്കാം, ഒരു പെൻഡുലംപോലെ ചിന്തകളിൽ എത്രത്തോളം oscillate ചെയ്യാം എന്നാണ് ഒരു മിന്നല്പിണരുപോലെ കടന്നുപോകുന്ന ഈ ജീവിതയാത്രയ്ക്കിടയിൽ ചിന്തിക്കേണ്ടത്”
“മായുന്ന ഓർമ്മകൾ പലപ്പോഴും കൈപിടിച്ച് കൂടെ കൊണ്ടുപോകുന്നത്
പിരിഞ്ഞുപോയ പലരുടെയും അവസാന ശേഷിപ്പുകളെ
പിന്നെല്ലാം പഴയ പടി,
പുതിയ കഥകൾ പുതിയ ബന്ധനങ്ങൾ “
“കണ്ണുകൾ കാണുന്ന ദൂരത്തല്ല ഹൃദയങ്ങൾ പലപ്പോഴും നിൽക്കുന്നത്,
വളരെ അടുത്തുമാവാം, വളരെ അകലെയുമാവാം”
“തെറ്റ് പൂർണരൂപത്തിൽ ബോധ്യപെട്ടാലും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞും അപവാദം പരത്തിയും മറ്റൊരാളെ കുത്തിനോവിക്കുക ചിലരുടെ സ്വഭാവമാണ്. ആ കുഞ്ഞുസന്തോഷങ്ങൾ താൽക്കാലികം മാത്രമാണ്.അങ്ങനെ ചെയ്യുമ്പോൾ നിങ്ങൾ നിങ്ങളുടെ വിലയാണ് കുറയ്ക്കുന്നത് മറ്റുള്ളവരുടെ കണ്ണിൽ.നല്ല കാര്യങ്ങൾ ചിന്തിക്കുക,പറയുക🦋”
“പരിചയം പുതുക്കാൻ വേണ്ടിമാത്രം മിന്നായം പോലെ വന്നുപോകുന്ന ചിലർ”
“അപരിചിതർ തമ്മിൽ പരിചയം പുതുക്കലിന്റെ ആവശ്യകത ഉണ്ടോ?”
“മനസ്സിലാക്കി കൊടുക്കാനും പരിധികളുണ്ട്
മനസ്സിലാക്കിയെടുക്കാനും പരിധികളുണ്ട്
ഈ അതിർവരമ്പുകൾ നിശ്ചയിക്കുന്നതാര്?
പലതും കണ്ടിട്ടും കാണാതെ നടിച്ചകലുന്ന മനസ്സോ??”
“നമ്മുടെ സന്തോഷം മാത്രം ആഗ്രഹിക്കുന്നവരെ ഒരിക്കലും വേദനിപ്പിക്കരുത്. കാരണം അങ്ങനെയുള്ളവരെ വളരെ അപൂർവമായി മാത്രമേ കാണാൻ കഴിയൂ”
“എല്ലാ വേദനകളും പറഞ്ഞുവയ്ക്കാൻ വാക്കുകളില്ലല്ലോ ഒരു നിഘണ്ടുവിലും”
“കാണുന്ന കാഴ്ചകൾ ഒരിക്കലും
യാഥാർഥ്യത്തെ നിർവ്വചിക്കുന്നില്ല…..പൂർണരൂപത്തിൽ”
“മനസ്സിലെ ചായങ്ങൾ മായുമ്പൊഴും
പുതുവർണങ്ങളായ് ചിലർ പിറവിയെടുക്കും”
“സ്നേഹമില്ലാത്തവരെയേ നമ്മൾ ഉപേക്ഷിക്കൂ”
“ആഗ്രഹിക്കുന്നത് ഒരു വാനോളം ആഗ്രഹിക്കാമല്ലോ🤗🤗🦋🦋💙💙
എന്തിനാ കുന്നികുരുവോളം ചെറുതാക്കുന്നത് , അല്ലേ?✨🌪️”
“ആർക്കും ആരോടും സഹായം ആവശ്യപ്പെടാം. അതിൽ തെറ്റൊന്നുമില്ല. പക്ഷെ ഞാൻ പറഞ്ഞ കാര്യം നീയെനിക്ക് ചെയ്തുതന്നേ പറ്റൂ എന്ന് നിർകർഷിക്കാൻ പാടില്ല. ആർക്കും ആരുടെ മേലിലും ഒരു പരിധിക്കപ്പുറം സ്വാതന്ത്ര്യമില്ല, മേൽക്കോയ്മ സ്ഥാപിക്കാനുമാവില്ല. അതിർവരമ്പുകൾ ബഹുമാനിക്കാൻ കഴിഞ്ഞാൽ ഏതൊരു ബന്ധവും നിലനില്ക്കും.”
“വീടും പണവും പത്രാസും കണ്ട് ഒരിക്കലും ഒരു മനുഷ്യനെ അളക്കരുത്……
ഓർക്കുക….നിങ്ങളുടെ സൗമ്യമായ പെരുമാറ്റം മാത്രമാണ് മറ്റുള്ളവരുടെ മനസ്സിൽ തങ്ങിനിൽക്കുക “
“അനിശ്ചിതത്വമാണ് ജീവിതത്തിന് മിഴിവ് നൽകുന്നത്!
സന്തോഷങ്ങൾക്ക് മാറ്റ് കൂട്ടുന്നതും….
ഒന്നിനും സ്ഥിരത ഇല്ലായെന്ന് മനുഷ്യനെ പഠിപ്പിക്കുന്നതും ……”
“ഒരു ദിവസമോ രണ്ടു ദിവസമോ കൊണ്ട് അവസാനിക്കുന്നതല്ല ജീവിതം. എന്നാൽ ചില അപ്രതീക്ഷിത നിമിഷങ്ങൾ ജീവിതത്തിനു തീർത്തും വിചിത്രമായ പുതിയ നിർവ്വചനങ്ങൾ നൽകുമ്പോൾ, കുഞ്ഞു നിമിഷങ്ങൾക്ക് പോലും ഒരുപാട് കരുതൽ നൽകാറുണ്ട് പലരും”
“ഒരിക്കലും ചതിയിലും വഞ്ചനയിലും കൂടി ഒന്നും നേടാതിരിക്കുക.
ഒന്നും നേടാൻ കഴിഞ്ഞില്ലെങ്കിലും ഒന്നും നഷ്ടപ്പെടില്ല”
“നമ്മൾ ഒരിക്കൽ പോലും കാണാത്ത… കേൾക്കാത്ത…. ആളുകൾ നമ്മളെ ഇഷ്ടപ്പെടുന്നത്…. അംഗീകരിക്കുന്നത് ….ഒക്കെ ഒരു ഭാഗ്യമല്ലേ…”
“ശത്രുക്കളേക്കാൾ ഭയക്കേണ്ടത് വിശ്വസ്തരല്ലാത്ത സുഹൃത്തുക്കളെയാണ്”
“ഞാൻ നീന്തൽ പഠിപ്പിച്ചവരാണ് എന്നെ മുക്കിക്കൊല്ലാൻ ശ്രമിക്കുന്നതും….” #Copied #Gulzar
“അന്തിയാവുമ്പോൾ പക്ഷികൾ ചക്രവാളസീമകൾ കടന്നു അവരുടെ കൂട്ടിലേക്ക് പറക്കും, നമ്മളെ വിട്ടിട്ട്…. അതുവരെ നമ്മുടെ ആകാശസീമയിൽ നിൽക്കുകയല്ലേ അവർ, അകലെയെങ്കിലും, കണ്ണിനു മുമ്പിൽ…. ഒരക്ഷരം ഉരിയാടിയില്ലെങ്കിലും. പിന്നെ വരുന്നത് ഒരു കാത്തിരിപ്പാണ്, മറ്റൊരു പുലരിക്ക്, അവർ കൂടുവിട്ട് നമ്മളുടെ അടുത്തേക്ക് തിരിച്ചണയുന്ന നിമിഷങ്ങളുടെ പ്രതീക്ഷയിൽ ….”
“മറ്റുള്ളവർക്ക് നമ്മളെ കുറിച്ച് ഒന്നും അറിയാത്തപ്പോഴാണ് ഫിലോസഫി പറയാൻ എളുപ്പം, വാക്കുകൾ കുറിയ്ക്കാൻ എളുപ്പവും. ഇല്ലെങ്കിൽ പലതും ഊഹിച്ചെടുക്കുമെന്നേ……😜😝😝”
“അമ്പിളിയെ കൈകുമ്പിളിൽ എടുക്കാൻ മേഘത്തിനു ആകുമോ? ഭൂമിയുടെ കാഴ്ചയിൽ നിന്നും കുറച്ചുനേരം മറയ്ക്കാൻ കഴിഞ്ഞേക്കാം, എന്നുകരുതി വാനങ്ങൾ താണ്ടി മുകിലിന് ചന്ദ്രനെ തൊടാൻ കഴിയുമോ? ഒരു പക്ഷെ നുണക്കഥകൾ പറഞ്ഞു പ്രചരിപ്പിക്കാം, അത്ര തന്നെ. അതൊക്കെ ഒരുനാൾ പൊളിയില്ലേ?”
“പലപ്പോഴും നമുക്ക് ചുറ്റുമുള്ളവരുടെ ദുരിതങ്ങൾ അറിയാതെ പോവുന്നത്കൊണ്ടാണ് സഹായിക്കാൻ കഴിയാതെ പോവുന്നത്. അങ്ങനെ ഒരാളെ ദൈവം മുന്നിൽ കൊണ്ട് നിർത്തിയാൽ അൽപ്പം കരുണ കാണിക്കുക, സൗമ്യമായി പെരുമാറുക, മറ്റൊന്നിനും കഴിഞ്ഞില്ലെങ്കിലും. ഒരിക്കലും അവരുടെ വേദനകളെ ട്രിഗർ ചെയ്തു ആനന്ദം കണ്ടെത്തരുത്”
“പല മാറ്റങ്ങൾ ഒരിക്കൽ മാത്രം അവകാശപെടാനുള്ളതാണ്
മൊട്ട് പൂവായി വിരിഞ്ഞു കൊഴിയുന്നത്
ശലഭം ഒരു പുഴുവിൽനിന്നും ചിറകുകൾ വിരിക്കുന്നത്
ശൈശവം വാർധ്യക്യത്തിലേക്ക് യാത്ര ചെയ്യുന്നത്.
എന്നാൽ നമുക്ക് വിചാരിച്ചാൽ കഴിയില്ലേ പലപ്പോഴും,
അവസാനിച്ചിടത്തുനിന്നും പുതിയ യാത്ര തുടങ്ങാൻ?
മാറ്റങ്ങൾ ആവർത്തിച്ചുവന്നാലും
ഒരിക്കൽ കൂടി ഒരു അങ്കം കുറിയ്ക്കുവാൻ?”
“ചില ജീവിതങ്ങൾ ഇങ്ങനെയല്ല ജീവിച്ചു തീർക്കേണ്ടത് എന്ന് പഠിപ്പിക്കുവാനായോ ഓർമപ്പെടുത്തുവാനായോ ജീവിതത്തിൽ വന്നുചേരുന്ന ചിലർ”
“ജീവിതം പലപ്പോഴും ഉത്തരമില്ലാ സമസ്യപോൽ വഴിമുട്ടിനിൽക്കുമ്പോൾ തോന്നാം, അന്ന് അത് ചെയ്യാമായിരുന്നു, ഇത് ചെയ്യാമായിരുന്നു, പക്ഷെ ചെയ്തില്ല. അന്നത്തെ സാഹചര്യത്തിൽ, സ്വയം പതറാതെ ശരിയെന്നു തോന്നിയ കാര്യമാവും ചെയ്തിട്ടുണ്ടാവുക. അത് തെറ്റിപോയെങ്കിലും സ്വയം സമാധാനിപ്പിക്കുക, ഞാൻ അന്ന് ശ്രമിച്ചുവല്ലോ”
“പലപ്പോഴും കാത്തിരുന്നു സത്യം കണ്ടെത്താൻ ശ്രമിക്കുന്നതിനുള്ള ക്ഷമയില്ലാതെ, ധൈര്യമില്ലാതെ മനസ്സ് ഒരു തീരുമാനത്തിൽ പെട്ടെന്ന് എത്തിച്ചേരുകയാണ് പതിവ്. പലപ്പോഴും ആ നിമിഷങ്ങളെ അതിജീവിക്കാനുള്ള കരുത്ത് മനസ്സിനില്ലാതെ മനസ്സിനെ എവിടെയെങ്കിലും ഉറപ്പിച്ച് മുന്നോട്ട് നീങ്ങും, അത്രതന്നെ”
“എല്ലാ വേലിയിറക്കങ്ങൾക്കും പിന്നൊരു കയറ്റമില്ല
ചില തിരകൾ കടലിന്നാഴങ്ങളിലേക്ക് പോകുന്നു
തടവുകാരാക്കപ്പെടുന്ന അവരെ ഉയരാൻ അനുവദിക്കുന്നില്ല.
അതുപോലെയാണ് ആഴത്തിലുള്ള പ്രണയവും
ഹൃദയത്തിന്നാഴങ്ങളിൽ തടവിലാക്കപ്പെടുന്നു പലപ്പോഴും,
പിന്നീടത് ഒപ്പമുണ്ടെങ്കിലും ഇല്ലെങ്കിലും”
“മിണ്ടാതെ ഇരിക്കേണ്ട ഇടങ്ങളുണ്ട്,
മറ്റൊരാൾ അതിർവരമ്പുകൾ ലംഘിക്കുമ്പോൾ,
ആത്മാഭിമാനത്തിനു ക്ഷതമേല്പിക്കുമ്പോൾ,
പ്രതികരിക്കുക തന്നെ വേണം”
“ചില സത്യങ്ങൾ അറിയാതെ പോവുന്നതാണ് നല്ലത്
“നമ്മൾ കേൾക്കാറില്ലേ പലരും പറയുന്നത്, എന്റെ പോരാട്ടങ്ങളെല്ലാം തനിച്ചായിരുന്നു, എന്നെ മനസ്സിലാക്കിയവർ ചുരുക്കം. ശരിയാണ്, എല്ലാർക്കും നമ്മളെ മനസിലാക്കണമെന്നില്ല. നമ്മുടെ കഥയുമായി സാദൃശ്യമുള്ളവർക്കേ നമ്മൾ പറയുന്നതിന്റെ അർത്ഥം ശരിക്ക് മനസ്സിലാവൂ, നമ്മളെ ആശ്വസിപ്പിക്കാനാവൂ, സഹായിക്കാനാവൂ”
“മിക്കവാറും, ഡിസിഷൻ – മേക്കിങ് എല്ലാവർക്കും പറ്റുന്നതൊക്കെയാ….
പക്ഷെ എടുക്കേണ്ട സമയത്തു എടുക്കാൻ പറ്റാത്തതാണ് കുഴപ്പം….
പലപ്പോഴും നമ്മൾ പറയാറില്ലേ, അന്ന് അങ്ങനെ ചെയ്യേണ്ടതായിരുന്നു, ചെയ്യാൻ പറ്റിയില്ല, എന്നൊക്കെ”
“വാക്കുകൾ ആർക്കും കൈമാറാൻ ഒരുപക്ഷെ കഴിഞ്ഞേക്കാം
എന്നാൽ അവയോടൊപ്പമുള്ള വൈകാരികത….
അത് അനുഭവിച്ചവർക്ക് മാത്രം സ്വന്തം
ആ കാരണത്താലാണ് എത്ര ശ്രമിച്ചാലും, പലപ്പോഴും
മറ്റുള്ളവർക്ക് നമ്മളെ മനസ്സിലാക്കാൻ കഴിയാതെ പോകുന്നത്”
“പല സമയങ്ങളിലും നമ്മൾ അശക്തനാണ്
ഒരു പക്ഷെ സ്വന്തം ചിന്തകളോടും
അരക്ഷിതാവസ്ഥയോടും പോരാടാൻ
ഒരു പിൻവാങ്ങൽ അനിവാര്യമായി വന്നേക്കാം
അന്ന് നമ്മളുടെ വിജയം കണ്ട്
പറഞ്ഞുവിട്ടവരും ഉണ്ടാവും”
“എന്തെങ്കിലും നല്ലത് സംഭവിക്കുമ്പോ, നടക്കുന്ന ഓരോ ഇവന്റസിനും അർഥം ഉണ്ട് എന്ന് പറയാറുണ്ട് എല്ലാരും. മോശം സംഭവിക്കുമ്പോൾ അങ്ങനെ എല്ലാരും പറയാറുണ്ടോ, ഇത് എന്റെ കഷ്ടകാലത്തിനുവേണ്ടി സംഭവിച്ചതാണെന്നു?”
“ദുഃഖങ്ങൾ പലരോടും ഷെയർ ചെയ്യാൻ ആഗ്രഹിക്കാത്തതുകൊണ്ടല്ല പലരും ഒന്നും പറയാത്തത്. കേട്ടിരുന്നാലും, സഹതാപവാക്കുകൾ ചൊരിഞ്ഞാലും ഉള്ളിന്റെ ഉള്ളിൽ സന്തോഷിക്കാനാണ് ആൾക്കാർ കൂടുതലുള്ളത് എന്ന് പലർക്കും തിരിച്ചറിവുണ്ട്. അങ്ങനെ എന്തിനാ മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നത്, അല്ലെ?”
“അണയുംമുമ്പ് ആളിക്കത്തും വിളക്കുപോലെയാണ് ഓരോ അസ്തമയ സന്ധ്യയും ….എല്ലാം വെറും ക്ഷണികം മാത്രം. അന്ധകാരമാണ് യാഥാർഥ്യം”
“കണ്ണുകൾ കാണുന്ന ദൂരത്തല്ല ഹൃദയങ്ങൾ പലപ്പോഴും നിൽക്കുന്നത്”
“സത്യം ബോധിപ്പിക്കാത്തവരെ നിർബന്ധിക്കേണ്ട ആവശ്യമില്ല
അവർ അത് അർഹിക്കുന്നില്ല”
“പൂർണരൂപത്തിൽ സന്തോഷിക്കാൻ കഴിയാത്ത ചില സന്തോഷങ്ങളുണ്ട്
വിചിത്രം, പക്ഷെ സത്യം”
“കടന്നു വരുന്ന ഓരോ നിമിഷവും ഓരോരുത്തർക്കും
എന്തെങ്കിലും കരുതി വയ്ക്കുന്നുണ്ട്
കടന്നു പോകുന്ന ഓരോ നിമിഷവും ഓരോരുത്തർക്കും
എന്തെങ്കിലും നൽകി പോവുന്നുണ്ട്”
“ചില ശേഷിപ്പുകൾ എവിടെയും പിന്തുടരും
തിരിഞ്ഞുനോക്കാതെ നടന്നകലാൻ –
കഴിയുന്നതാണ് മനസ്സിന്റെ വിജയം.
ചില യുദ്ധങ്ങൾ നമ്മളോട് തന്നെയാണ് –
“എഴുതാപ്പുറങ്ങൾ വായിക്കാറുണ്ട് ചിലപ്പോഴൊക്കെ”
“വ്യത്യസ്ത ടൈംസോണിയും വ്യത്യസ്ത ഇടങ്ങളിലും
വ്യത്യസ്ത മനസ്സോടെ ജീവിക്കുന്നവർ നാമോരുത്തരും
എങ്കിലും എല്ലാരും വിഡ്ഢികളെ പോലെ വിചാരിക്കുന്നത്
എന്നെ എല്ലാർക്കും മനസ്സിലാവും
എന്റെ കഥ എല്ലാർക്കും മനസ്സിലാവും!!!”
“പരിചിതരായിരുന്നിട്ടും അപരിചിതരെപോൽ പരിചയം പുതുക്കുന്നവർ”
“ആർക്ക് ആരെയാണ് അടുത്ത് അറിയാൻ കഴിയുക?
അറിഞ്ഞുവെന്ന് അവകാശപ്പെടാൻ പറ്റുക?
എല്ലാം ഒരു തോന്നൽ മാത്രം.
ആ വിശ്വാസത്തിൽ ആനന്ദം കണ്ടെത്താം, അത്ര തന്നെ”
“വരികൾ നമ്മളുടേതായിരിക്കണം. എങ്കിലേ തിരഞ്ഞു കണ്ടു പിടിക്കുന്ന ചിത്രങ്ങൾക്കും ഒരു ജീവതുടിപ്പ് ഉണ്ടാവൂ”
“ഹൃദയത്തിൽ നന്മ മാത്രം കാത്തുസൂക്ഷിച്ചവരുടെ ഓർമകൾക്ക് മനുഷ്യഹൃദയങ്ങളിൽ മരണമില്ല, ശ്വാസം നിലയ്ക്കും നിമിഷംവരെ.”
“അവർ പോയതെന്തിനാണെന്ന് അറിയാമായിരുന്നിട്ടും
പോയകാരണം തിരക്കി നാട്യം നടിക്കുന്ന ചിലർ”
“വേദനിപ്പിക്കുംമുമ്പ് ചിന്തിക്കുക
ഊഹിച്ചുപറയുംമുമ്പ് പഠിക്കുക
സംസാരിക്കുംമുമ്പ് വ്യക്തത വരുത്തുക.
നിങ്ങൾക്ക് മാത്രം ദൃശ്യമാകുന്ന
ഭാഗികചിന്തകൾ പ്രോസസ് ചെയ്‌ത്,
അയാളെ പൂർണ്ണമായും തകർക്കും”
“നമുക്ക് ആരോട് വേണോ തർക്കിക്കാം, ആരോഗ്യപരമായ്. അത് ആശയങ്ങളോടാവണം, ഒരിക്കലും വ്യക്തിപരമാവാൻ പാടില്ല. ആ തർക്കം ആ അതിർവരമ്പുകൾ ലംഘിക്കാനും പാടില്ല. തർക്കം ജയിക്കാൻവേണ്ടി എന്തും പറയാമെന്നു വിചാരിച്ചാൽ സ്വയം വിഡ്ഢി ആവുകയേ ഉള്ളൂ”
“അടയാളപ്പെടുത്തലുകൾ ഓരോന്നായി മായ്ച്ചുപോവുന്നവർ”
“ആരുമില്ലാത്തവർക്ക് ആരും വേണ്ട”
“ഗതി മാറി ഒഴുകുന്ന പുഴപോലെ
“അങ്ങോട്ട് കൊടുക്കാത്ത ബഹുമാനം തിരിച്ചു പ്രതീക്ഷിക്കരുത്. എനിക്കെന്തും പറയാം, പക്ഷെ ഞാൻ പ്രതീക്ഷിക്കുംപോലെയേ നീ പ്രതികരിക്കാവൂ എന്ന് ആരോടെങ്കിലും നിർകർഷിക്കാൻ പറ്റുമോ, പ്രതീക്ഷിക്കാൻ ആവുമോ?”
അതും നമ്മളുടെ ഏറ്റവും പ്രിയപെട്ടവരുടെ മനസ്സിൽ…
നമുക്ക് ശരിക്കും സ്വന്തമാവുന്നത്
“എത്ര ആഗ്രഹിച്ചാലും ശ്രമിച്ചാലും,
ചിലതൊന്നും ചിലർക്ക് വിധിച്ചിട്ടില്ല.
ഇടയ്ക്കിടെ വന്നുപോവുന്ന –
ചക്രവാളത്തിലെ മരീചിക!! “
“ചില സത്യങ്ങൾ അറിയാതെ പോവുന്നതാണ് നല്ലത്”
“മറ്റൊരാളുടെ ഇരുണ്ട രാത്രികളിൽ നിങ്ങൾക്ക്
സൂര്യപ്രകാശം കൊണ്ടുവരാൻ കഴിയില്ലെങ്കിലും,
ഒരിക്കലുമവരുടെ അണയാൻ പോവുന്ന സന്ധ്യകളിലേക്ക്
ഹ്രസ്വകാലത്തേക്ക് തെളിച്ചം കൊണ്ടുവരരുത്”
“പല നല്ല സൗഹൃദങ്ങളും കാലത്തിന്റെ ചുടുനിശ്വാസത്തിൽ അണഞ്ഞുപോയീ എങ്കിലും ഓർമ്മകൾ മരിക്കുന്നില്ലല്ലോ.”
“അതിർവരമ്പുകൾ അംഗീകരിച്ചുകൊണ്ടാണ് പരസ്പരം അംഗീകരിക്കേണ്ടത്. അങ്ങനെയാണ് നമ്മൾ ബന്ധങ്ങൾ വളർത്തേണ്ടത്”
“കൊടുക്കുംതോറും വാങ്ങാൻ ആളുണ്ടാവും
എത്രവരെ കൊടുക്കണം എന്ന് നിശ്ചയിക്കേണ്ടത് നമ്മളാണ് “
“ഇന്ന് നമ്മൾ വളരെ സീരിയസ് ആയി ചെയ്യുന്ന പല കാര്യങ്ങളും
പിന്നീടൊരിക്കൽ ഓർക്കുന്നത് വിഡ്‌ഢിത്തങ്ങളായിട്ടായിരിക്കാം”
“കഥകൾ വീണ്ടും വീണ്ടും വിവരിച്ചുപറയുമ്പോൾ
കഥാപാത്രങ്ങൾ തന്നെ മാറിപോവുന്നർ!
ഒരേ കഥാപാത്രമായ് തന്നെ പലകുറി
സദസ്സിൽ വേഷമണിഞ്ഞു നിറഞ്ഞാടുന്നവർ!!!”
“ഓർമ്മകൾ നഷ്ടപ്പെട്ട് നമ്മളിലേക്ക് എത്തുന്നവർക്ക്
ഓർമ്മകൾ തിരിച്ചുകിട്ടാതിരിക്കട്ടെ!!
എങ്കിലും വെറുതെ സ്വപ്നം കാണാലോ”
“കാലചക്രത്തെ ഭേദിക്കാനായില്ലെങ്കിൽ
കാലചക്രത്തിൽ കുരുങ്ങിപ്പോവും
പിന്നെയെല്ലാം തനിയാവർത്തനങ്ങളാണ്
സംഭവിച്ചതെല്ലാം സംഭവിച്ചുകൊണ്ടേയിരിക്കും”
“ചില സമുദ്രങ്ങൾക്ക് പ്രതീക്ഷിക്കുന്നതിലും കൂടുതൽ വ്യാപ്തി കാണും
നീന്തിക്കടക്കാൻ ശ്രമിച്ചാൽ തീരങ്ങൾ കണ്ടെത്താൻ കഴിയണമെന്നില്ല”
“എല്ലാരും ഓരോ സങ്കടങ്ങൾ മറച്ചു വച്ച് സന്തോഷം നടിച്ച് ജീവിക്കും. എന്നിട്ട് വീമ്പു പറയും എന്റെ ജീവിതം തുറന്ന പുസ്തകമാണെന്ന്”
“അഭിനയിക്കാതെ ജീവിക്കാൻ കഴിയുന്നതാണ്
ജീവിതത്തിലെ ഏറ്റവും വലിയ വിജയം”
“പഞ്ചാരയും ഉപ്പും ഒന്നുപോലെയാ കാണാൻ. നമുക്ക് അബദ്ധം പറ്റാം. ഉപ്പ് എപ്പോഴും പഞ്ചസാരയായ് അഭിനയിക്കും. നമ്മളെ പറ്റിക്കും. പക്ഷെ എന്നെങ്കിലും തിരിച്ചറിയും, വൈകിയായാലും.”
“ഒരിക്കൽ സ്വയം കണ്ടെത്തിയാൽ
വീണ്ടും സ്വയം നഷ്ടപ്പെടുത്തരുത്”
“ചില വിജയങ്ങൻ സമ്മാനിക്കുന്ന തോൽവികളുണ്ട്
ചില പരാജയങ്ങൾ പകരം തരുന്ന വിജയങ്ങളും…..”
“ആരോടും പറയാത്ത ആഗ്രഹങ്ങൾ മനസ്സിലൊതുക്കാനും എളുപ്പമാണ്. നടക്കാതെ പോയാൽ ആരോടും വിശദീകരിക്കേണ്ട, ദുഃഖങ്ങൾ നമ്മുടെ മാത്രം സ്വന്തം, നമ്മുടെ പരാജയം കണ്ടു സന്തോഷിക്കാനും ആരുമുണ്ടാവില്ല. ആശ്വാസം! അല്ലെങ്കിൽ പരിഹസിക്കുന്ന മുഖങ്ങളെ ജീവിതകാലം മൊത്തം മനസ്സിൽ ചുമക്കേണ്ടിവരും, ഉള്ള ഭാരങ്ങൾ പോരാതെ”
“വിശപ്പിൽ കവിഞ്ഞ ഭക്ഷണവും
കണക്കിൽ കവിഞ്ഞു കൊടുക്കുന്ന സ്നേഹവും
ആരും എടുക്കാതെ പോവും” #Inspired
“ഒരിക്കലും സ്വന്തമല്ലായിരുന്ന എന്തോ ഒന്ന് നഷ്ടപ്പെട്ടതായി
എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?”
“ഹൃദയത്തിന്റെ ഭാഷ എല്ലാവർക്കും മനസ്സിലാവണമെന്നില്ല”
“ഒരിക്കലും വിട്ടുപോവില്ല എന്ന് ആവർത്തിച്ച് ഉരുവിടുന്നവരായിരിക്കും ആദ്യം വിട്ടുപോവുക….. പലപ്പോഴും കാരണങ്ങൾ ബോധിപ്പിക്കാതെ തന്നെ”
“വിചിത്രമായ കാരണങ്ങൾ പറഞ്ഞാണ് പലരും വിട്ടുപോയത്
പലപ്പോഴും കാരണങ്ങൾ പറയാതെ തന്നെ”
“മറ്റൊരാൾക്ക് വേണ്ടി നല്ലത് ആഗ്രഹിക്കുന്നത് പോലും
അവർക്കു വേണ്ടിയുള്ള പ്രാർത്ഥനകളാണ്”
“പലരും നമ്മളുടെ ദുഃഖങ്ങളിൽ സന്തോഷം കണ്ടെത്തുന്നു എന്ന് തിരിച്ചറിയുന്നത്, പലപ്പോഴും നമ്മുടെ ദുഃഖങ്ങൾ അവരോട് പങ്കുവച്ച ശേഷമായിരിക്കും. ഏറ്റവും സങ്കടകരം എന്ന് വച്ചാൽ പറഞ്ഞ വാക്കുകൾ ഒരിക്കലും തിരിച്ചെടുക്കാൻ പറ്റില്ലല്ലോ”
“നമ്മുടെ ആഗ്രഹങ്ങൾക്ക് മറ്റു പലരുടെ ആഗ്രഹങ്ങളുമായ് താതാത്മ്യം പ്രാപിക്കുമ്പോഴാണ് അവയ്ക്ക് വളരെ പെട്ടെന്ന് ചിറക് വയ്ക്കുന്നത്. അല്ലെങ്കിൽ ഒരു ലോകത്തോട് ഒറ്റയ്ക്ക് യുദ്ധം ചെയ്യാനുള്ള ശക്തിവേണം. പറ്റിയില്ലെങ്കിൽ, ചിറകുകൾ വളരെ ആയാസത്തിൽ പറന്നു പൊങ്ങിയാലും കരിഞ്ഞുപോവാം”
യാഥാർത്ഥ്യത്തിൻ്റെ കണ്ണാടിയാണ്”
“ഞാൻ പരാജയപ്പെട്ടു. കാരണം ഞാൻ മനുഷ്യരെ വിശ്വസിച്ചു!!”
“മനസ്സിലാക്കുന്നവർക്ക് അധിക കാലമൊന്നും വേണ്ട മനസ്സിലാക്കാൻ
മനസ്സിലാക്കാത്തവർ ഒരു കാലത്തും മനസിലാക്കില്ല”
“വലിയ കുഴപ്പമില്ലാതെ നിൽക്കുന്ന ബന്ധങ്ങൾക്ക് ആവശ്യത്തിലധികം കരുതൽ കൊടുത്ത് ഉയർത്തരുത്. പിന്നീടൊരു നാൾ മൊത്തത്തിൽ താഴത്തിടുന്നതിലും നല്ലത്, ശല്യപ്പെടുത്താതെ അവയെ അങ്ങനെ തന്നെ നിർത്തുന്നതാണ്. കൂടുതൽ കാലം നിലനിൽക്കും. ഉയർത്തുന്ന ബന്ധങ്ങളിൽ കൂടുതൽ പ്രതീക്ഷകൾ കൊടുക്കുന്നത് മനുഷ്യസഹജം. പക്ഷെ അത് ഏറ്റവും ഒടുവിൽ നിങ്ങളെ വേദനിപ്പിക്കും”
“സ്വന്തം വില മറന്ന് പെരുമാറുന്നിടത്താണ്
അംഗീകരിക്കപ്പെടാതെ പോവുന്നത്” – Self Respect
സ്വയം അതിർത്തികൾ തീർക്കാൻ പഠിക്കണം…..
ആദ്യം”
“നാളെ നാളെ നീളെ നീളെ എന്നാണല്ലോ.
പറയുവാനുള്ളതും ചെയ്യുവാനുള്ളതും
ഒന്നും നാളേക്ക് മാറ്റിവെയ്ക്കരുത്
ഈ കാണുന്ന നിമിഷം മാത്രമേ നമുക്ക് സ്വന്തമായുള്ളൂ.
നാളെ കാണുമെന്ന് ഉറപ്പില്ലല്ലോ”
“ആഗ്രഹങ്ങളാണ് പ്രതീക്ഷകളായ് മാറുന്നതല്ലേ?”
“പലപ്പോഴും സ്വയം ക്ഷമിച്ചുകൊടുക്കാനും തയ്യാറാവണം”
“പണത്തിന്റെ ഭാഷ മാത്രം മനസ്സിലാക്കുന്ന ചിലർ”
“ഹൃദയം നുറുങ്ങുന്ന വേദനയിലും പുഞ്ചിരിക്കാൻ കഴിയുന്നവർ ഒരുപാട് നന്മ ഹൃദയത്തിൽ സൂക്ഷിക്കുന്നവരത്രെ”
“പറഞ്ഞ വിസ്മയ കഥകളേക്കാൾ ജനിക്കാത്ത കഥകളാണ് ഏറെ!!”
ഒന്നുകിൽ ആ പ്രശ്നത്തിന് പരിഹാരം കാണണം
അല്ലെങ്കിൽ മൊത്തത്തിൽ പുറത്തു വരണം
ഒരിക്കലും ആ പ്രശ്നത്തിനൊപ്പം ജീവിക്കാൻ ശ്രമിക്കരുത്”
“ലോകം മുഴുവൻ കീഴടക്കാൻ കഴിഞ്ഞില്ലെങ്കിലും
നമ്മളെ വിലകുറച്ചു കാണുന്നവരുടെ മുന്നിൽ ജയിച്ചു കാണന്നത്
പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം”
“നിറപൊട്ടുകൾപോൽ പ്രകാശം നിറച്ച്
നിഴലാട്ടം പോൽ മാഞ്ഞുപോകുന്നവർ”
“കെട്ടുകഥകൾ പലതും രചിക്കേണ്ടി വന്നേക്കാം,
കടംകഥകൾക്ക് ഉത്തരം കണ്ടെത്താൻ കഴിയാതെ വരുമ്പോൾ”
ഒരേ അളവിൽ നിറയ്ക്കാനാവില്ല
“ഒരു ലക്‌ഷ്യം കിട്ടുന്നത് വരെയാണ് മനസ്സിന്റെ ചാഞ്ചാട്ടം. അതുകഴിഞ്ഞാൽ പിന്നെയൊരു പോക്കാണ്, ആർക്കും പിടിച്ചുനിർത്താൻ കഴിയാത്ത വേഗത്തിൽ”
“താങ്ങാവുന്ന രീതിയിൽ മനുഷ്യരെ ഹൃദയത്തിൽ ചുമന്നാൽ മതി. അത് അവർ മനസ്സിലാക്കിയിട്ടില്ല എന്ന് തിരിച്ചറിഞ്ഞാൽ അത് താങ്ങാൻ കഴിഞ്ഞെന്നു വരില്ല”
“തട്ടിവിളിക്കുന്നതിനും മുട്ടിവിളിക്കുന്നതിനും ഒരു പരിധിയൊക്കെ ഇല്ലേ? തിരിച്ചറിവുകൾ വൈകിയാവാം. വ്യർത്ഥമാണെന്നറിയാമെങ്കിലും കാത്തിരിപ്പുകൾക്ക് അറുതി വരുത്തുന്നത് കുറച്ചു വൈകിപ്പിക്കാം, അത്ര തന്നെ”
“വാഗ്ദാനങ്ങൾ വെറും ജലരേഖയായ് മാറുന്ന നിമിഷങ്ങൾ….”
“വർഷങ്ങൾ നിമിഷങ്ങൾ പോൽ കൊഴിയാം
നിമിഷങ്ങൾ വർഷങ്ങൾ പോലെയും…..”
“കാലാന്തരങ്ങളായ് രൂപമാറ്റം സംഭവിച്ച ചിലതും
കാലാന്തരങ്ങളായ് പേരുമാറ്റം സംഭവിച്ച പലതും!!”
“മനസ്സിലാക്കാൻ കാലതാമസമുള്ള കാര്യങ്ങൾ
മനസ്സിലുറപ്പിക്കാൻ എളുപ്പമത്രെ”
“കർമയെകുറിച്ച് എല്ലാരും വാതോരാതെ സംസാരിക്കുമെങ്കിലും, ഒന്നുനോക്കിയാൽ നമ്മളുടേതല്ലാത്ത തെറ്റുകൾക്കാണ് കൂടുതലും ശിക്ഷിക്കപ്പെട്ടിട്ടുള്ളതെന്ന് തോന്നിയിട്ടില്ലേ പലപ്പോഴും?”
“ഓരോ ഹൃദയവും മരിയ്ക്കുമ്പോഴും, ആർക്കും അറിയാത്ത ഒരായിരം രഹസ്യങ്ങൾ അതിനൊപ്പം മറയുന്നുണ്ടാവാം, ചിലത് മറവിയിലേക്ക്, ചിലത് മരണത്തിലേക്ക്”
“ബന്ധങ്ങൾക്ക് ഒരിക്കലും ഇല്ലാത്ത ഒന്നാണ് സ്പീഡ് ബ്രേക്കർ. പറയുന്ന പോയിന്റിൽ എന്നെന്നേയ്ക്കുമായി നിർത്തുവാനോ വിചാരിക്കുന്ന നിമിഷത്തിൽ ഒഴിവാക്കുവാനോ കഴിഞ്ഞെന്നു വരില്ല. ബന്ധങ്ങൾ അങ്ങനെയാണ്…..ഒരു നദി പോലെ ഒഴുകികൊണ്ടേയിരിക്കും”
“കേൾക്കുവാൻ ഒരാൾ ഉണ്ടെങ്കിൽ
പറയുവാൻ നൂറാളുകൾ കാണുമത്രെ”
“എല്ലാ തുരങ്കങ്ങളിലേക്കും വെളിച്ചം എത്താറില്ല എന്നതാണ് സത്യം”
“മനുഷ്യർ ചിലപ്പോഴെങ്കിലും സ്വാർത്ഥരാകണം,
ദുഃഖങ്ങൾ മറക്കാൻ, മുന്നോട്ട് നീങ്ങാൻ
കയ്യെത്തും ദൂരത്തല്ലാത്ത –
സ്വപ്നങ്ങളിൽനിന്നും മടങ്ങിവരുവാൻ,
നൊമ്പരങ്ങൾക്ക് കൂടുകൂട്ടാതിരിക്കാൻ.
അത് സ്നേഹക്കുറവ് കൊണ്ടല്ല,
മറിച്ച് സ്നേഹക്കൂടുതൽ കൊണ്ട്
പരിശ്രമിക്കാതെയല്ല, ആഗ്രഹിക്കാതെയല്ല
കൂടുതൽ പരിശ്രമിച്ചത് കൊണ്ട്
കൂടുതൽ ആഗ്രഹിച്ചത് കൊണ്ട്”
“കാഴ്ചകൾ മുറിയുന്നത്
പുതിയ കാഴ്ചകൾ കാണാനാണത്രെ”
“അവസാനിപ്പിക്കാൻ കാരണങ്ങളൊന്നും വേണ്ടാന്നേ പലപ്പോഴും. കൂടെ നിർത്താനാണ് കാരണങ്ങൾ”
“എന്ത് കാര്യം തുടങ്ങുമ്പോഴും മനസ്സിൽ നിശ്ചയമുണ്ടാവണം, അതിനെ എങ്ങനെ അവസാനിപ്പിക്കണമെന്ന്, അല്ലെങ്കിൽ അതിന്റെ അവസാനം എങ്ങനെ ആയിരിക്കുമെന്ന്. പശ്ചാത്താപങ്ങൾ കുറവായിരിക്കും”
“ഇപ്പോഴത്തെ ജീവിതം ആനന്ദകരമെങ്കിൽ പഴയ ദുഃഖങ്ങൾ ഓർക്കാൻ ആർക്കാ നേരം. അല്ലെങ്കിൽ പഴയ തിക്താനുഭവങ്ങൾ വേട്ടയാടിക്കൊണ്ടേയിരിക്കും”
“പല നിറങ്ങളും തെളിയുന്നത് കാലങ്ങൾ പഴകുമ്പോഴാ……. “
“ഏറ്റവും പ്രിയപ്പെട്ടവർ നഷ്ടമാവുന്നതാണോ
ഏറ്റവും വലിയ ദുഃഖം, ഈ ഭൂവിൽ?”
“കുറച്ച് അറിയുന്നതാണ് എപ്പോഴും നല്ലത്.
“ഉറപ്പില്ലാത്ത ഒരു സ്നേഹത്തിനായി
ഉറപ്പോടെ കാത്തിരിക്കുന്നതിലും വലിയൊരു
ഈ ലോകത്തിൽ?”
“ചിരിയുടെ അർത്ഥം എപ്പോഴും ഒന്നുപോലെയല്ല :):”
ഒരുപക്ഷെ കണ്ണീർ പൊഴിക്കുമായിരിക്കാം,
“എന്നും കൂടെയുണ്ടാവും എന്ന പ്രതീക്ഷയിൽ
ഒപ്പം കൂട്ടുന്ന പലരും പലവഴിക്ക് പിരിഞ്ഞുപോകും
പുതിയ സഹയാത്രികരെ കിട്ടുമ്പോൾ.
നമുക്കെന്നും ശരണം ഈ നാലമ്പലങ്ങളാണ്
അതാവുമ്പോൾ ആരെയും കാത്തിരിക്കേണ്ട
അപരിചിതർ പല ദിക്കിൽ നിന്നും വന്നുചേരാം,
വീണ്ടും കഥയിതു തുടരും”
“നിമിഷങ്ങൾക്കൽപ്പായുസ്സാണെങ്കിലും
ഓർമകൾക്ക് ഒരു ആയുസ്സിന്റെ ദൈർഘ്യമുണ്ട്”
“എല്ലാം മനസ്സാണ്, മനസ്സിന്റെ ചിന്തകളാണ്
തെറ്റുകളെ ശരിയെന്നു തോന്നിക്കുന്നതും
സ്വപ്നങ്ങളെ യാഥാർഥ്യങ്ങളായ് തോന്നിക്കുന്നതും
യാഥാർഥ്യങ്ങൾക്ക് തോന്നലുകളുടെ ചിറക് നൽകുന്നതും,
“സമയം ഒരിക്കലും തിരികെ പോകുന്നില്ല, നിമിഷങ്ങൾ ഒരിക്കലും മടങ്ങി വരുന്നുമില്ല”
“ചില നിമിഷങ്ങൾ ഒരിക്കലും പുനർസൃഷ്ടിക്കാനാവില്ല, അന്ന് കൂടെയുണ്ടായിരുന്ന വ്യക്തിക്ക് ഒപ്പമാണെങ്കിൽകൂടി. കാലം ഒപ്പുവച്ചുപോവുന്ന പല അവസരങ്ങളും ചില നിമിഷങ്ങളും അങ്ങനെയാണ്, അതിനു സാക്ഷിയാവുന്നവർ മാറിയില്ലെങ്കിലും… കാരണം കാലം മാറിയിട്ടുണ്ടാവാം!!”
Image Source: Pixabay
(Visited 876 times, 1 visits today)
Recent Comments