പ്രണയത്തിന്റെ സൗന്ദര്യം

പ്രണയത്തിനൊരു സൗന്ദര്യം ഉണ്ട്….
അത് മനസ്സിലുണ്ടെങ്കിൽ
പൂവ് കാറ്റിനോട് കഥകൾ പറയുന്നതായ് തോന്നും
മാനം മഴവില്ലിനെ തൊട്ടുരുമ്മി –
നിൽക്കാൻ കൊതിക്കുന്നപോലെ തോന്നും
പൂക്കൾ ചിരിക്കുന്നതായും
നക്ഷത്രങ്ങൾ വിരിയുന്നതായും
പുലർകാല മഴയ്‌ക്ക്ശേഷം ഭൂമി –
കൂടുതൽ സുന്ദരി ആയതായി തോന്നും
മേഘങ്ങൾ നൃത്തം ചെയ്യുന്നതായും
ആകാശം പാടുന്നതായും തോന്നും
(Visited 110 times, 1 visits today)
Recent Comments