ഒരിക്കലും
 
നിറയ്ക്കുമൊരുനാൾ എൻ മനസ്സിൻ മണിദീപം
നിൻ സ്നേഹത്താൽ മാത്രമായ് എന്ന്
നിനച്ചത്തിൽ തിരിയിട്ടു ഞാൻ
നിനക്കായി പലപ്പൊഴും…..
എന്നാൽ നിറഞ്ഞതോ എൻ മിഴിനാളം രണ്ടിലും
മിഴിനീരുപ്പും പിന്നതിൻ ചവർപ്പും.
ഒപ്പം എരിയുന്നിതാ കരിന്തിരിയായ്‌ നിന്നോർമ്മകൾ
നിൻ സ്നേഹം തെളിയിച്ചിടാ
എണ്ണ തൻ അഭാവത്തിൽ
വമിക്കുന്നിതാ പുകച്ചുരുൾ മാത്രമായ്
അണയുന്നിതാ എണ്ണ വറ്റിയ ദീപമായ്….
നിറയ്ക്കില്ലിനി ഒരിക്കലും നീ പോകും വീഥികളിൽ
എൻ മിഴിനീർ പൂവുകളും നോവേകും മുള്ളുകളും.
ഒരു തപസ്യപോൽ നിനക്കായ് മാത്രം
കാത്തുസൂക്ഷിച്ചൊരാ സ്നേഹത്തിൻ മുത്തുകളെ
സാക്ഷിയായ് സത്യം ചെയ്യുന്നിതാ ഞാൻ
അതും നിനക്ക് വേണ്ടി മാത്രം!!! 
 
Image source: Pixabay
 
(Visited 113 times, 1 visits today)