sreekovil
ഒരു ശ്രീകോവിൽ പണിതു നിനക്കായ് ഞാൻ
അതിനുള്ളറയിൽ നിന്നെ പ്രതിഷ്ഠിച്ചിട്ടുമുണ്ട് 
അമ്പലത്തിനു ഞാനൊരു ചുറ്റു മതിൽ കെട്ടി
താഴും നല്ലൊരെണ്ണം കരുതി വച്ചു
വാതിലുകൾ പണിതില്ല ജാലകങ്ങളും 
ആർക്കുമതിൽ പ്രവേശനവുമില്ല
അതിനുള്ളിൽ തീർത്ത സ്വർഗരാഗത്തിൽ 
സ്വയം ബന്ധനസ്ഥയാണ് ഇന്നു ഞാൻ
നിൻ വരപ്രസാദത്തിനായ് മിഴികൾ പൂട്ടി
 
 
(Visited 157 times, 1 visits today)