ചൂട് കുരു അകറ്റാൻ പൊടിക്കൈകൾ ഇതാ
വേനൽ കാലത്ത് പലരെയും അലട്ടുന്ന പ്രശ്നമാണ് ചൂടുകുരു. അധികം വിയർക്കാതിരിക്കുക എന്നതാണ് ചൂടുകുരുവിനെ പ്രതിരോധിക്കാനുള്ള പ്രധാന മാർഗ്ഗം. ചൂട് കുരുവിനെ ശമിപ്പിക്കാൻ തേങ്ങാപ്പാലിന് കഴിയും. അധികം വെള്ളം ചേർക്കാതെ തേങ്ങാപ്പാൽ പിഴിഞ്ഞെടുക്കുകയോ മിക്സിയിൽ അടിച്ചെടുക്കുക ചെയ്യുക. അത് ശരീരമാകെ പുരട്ടാം. കുട്ടികൾക്ക് വളരെ ഫലപ്രദമായ, എന്നാൽ എളുപ്പമായ ഒരു ചികിത്സാ വിധിയാണ്. ചർമ്മത്തിനും നന്ന്. മറ്റുചില പൊടിക്കൈകൾ ഇതാ….
ആര്യവേപ്പില ആണ് താരം
1. ആര്യവേപ്പില തണലത്തിട്ട് ഉണക്കി പൊടിച്ചെടുത്ത് ചൂടുകുരു ഉള്ള ഭാഗത്ത് വിതറാം.
2. വേപ്പെണ്ണയും വെളിച്ചെണ്ണയും തുല്യ അളവിൽ എടുത്ത് മിക്സ് ചെയ്തു ചൂടുകുരു ഉള്ള ഭാഗത്ത് പുരട്ടാം.
3. ആര്യവേപ്പിലയും പച്ചമഞ്ഞളും ഇട്ടു തിളപ്പിച്ചാറ്റിയ വെള്ളത്തിൽ കുളിച്ചാൽ ചൂടുകുരു ശല്യം ചെയ്യാതിരിക്കും.
4. ചൂട് കുരു ഉള്ള ഭാഗത്ത് തേങ്ങാപാലോ ചന്ദനപ്പൊടിയോ പുരട്ടുന്നത് നല്ലതാണ്.
5. ഓട്സ് വെള്ളത്തിൽ കുഴച്ച് ദേഹത്ത് പുരട്ടി കുളിക്കുന്നത് ചൂടുകുരുവിനെ മെരുക്കാൻ സഹായിക്കും.
6. കറ്റാർവാഴയുടെ കാമ്പ് മഞ്ഞക്കറ നീക്കിയ ശേഷം ചൂട് കുരു ഉള്ള ഭാഗങ്ങളിൽ പുരട്ടാവുന്നതാണ്.
Recent Comments