ആമുഖം – മറ്റൊരു മീരയായ് (നോവൽ)
എല്ലാം മനുഷ്യന്റെ കൈപിടിയിലൊതുക്കുക, ചിന്തിക്കുന്നതുപോലെ നടത്തുക അതൊന്നും വിചാരിക്കുന്നപോലെ അല്ല. പലപ്പോഴും നമ്മുടെ ജീവിതത്തെ തന്നെ സ്വാധീനിക്കുവാനും മാറ്റിമറിക്കുവാനും പ്രതീക്ഷകളും സ്വപ്നങ്ങളും നഷ്ടപ്പെടുത്തുവാനും മറ്റൊരു ശക്തി വിചാരിച്ചാലും മതി. അങ്ങനെ ഒരു വ്യക്തിയെ ഈ നോവലിലൂടെ ഞാൻ പരിചയപ്പെടുത്തുന്നു.
ചിലപ്പോൾ നിങ്ങളിൽ പലർക്കും തോന്നാം, മീരയുടെ ജീവിതത്തിൽ ചാലിച്ച ചില നിറങ്ങൾ നിങ്ങളുടെയോ പ്രിയസുഹൃത്തിന്റെയോ ജീവിതത്തിൽ നിന്നും ഒപ്പിയെടുത്തവയാണോ എന്ന്. ശരി ആയിരിക്കാം തെറ്റായിരിക്കാം വെറുമൊരു സങ്കൽപ്പ കഥക്കപ്പുറം സത്യമെന്നു അല്ലെങ്കിൽ റിയലിസ്റ്റിക് എന്ന് വായനക്കാരന് തോന്നാവുന്ന രീതിയിലാണ് ഈ നോവലിലെ ഓരോ അധ്യായവും ഞാൻ ചിട്ടപ്പെടുത്തിയിട്ടുള്ളത്. വായനക്കാരനെ ചിന്തിപ്പിക്കണം എന്നൊരു നിഗൂഢ മോഹവും ഇതിനുപിന്നിലുണ്ട് എന്നതാണ് സത്യം. അതാണ് എഴുത്തുകാരന്റെ വിജയവും. അത് എത്രത്തോളം വിജയിച്ചു എന്ന് ഒരു വായനക്കാരന് മാത്രമേ പറയാൻ പറ്റൂ.
ഒരുപാട് പ്രതീക്ഷകളോടെ വായിക്കാതെ, ഒരു തുടക്കകാരിയുടെ ഭാവനകളും ചിന്തകളും മാത്രമെന്ന് കരുതി തെറ്റുകുറ്റങ്ങൾ പൊറുത് വായിക്കണമെന്ന് താഴ്മയായി അഭ്യർത്ഥിക്കുന്നു. ഒപ്പം നിങ്ങളുടെ വിലയേറിയ നിർദേശങ്ങളും പ്രതീക്ഷിക്കുന്നു. ഒരുപാട് വായിച്ചുള്ള അറിവൊന്നും എനിക്കില്ല. അതുകൊണ്ടുള്ള ന്യൂനതകളും ഉണ്ടാവും. ക്ഷമിക്കണം.
എനിക്ക് സമയം കിട്ടുമ്പോൾ ഓരോ അധ്യായങ്ങളായി എഴുതിച്ചേർക്കാനാണ് ഞാൻ ശ്രമിക്കുന്നത്. എത്രയും പെട്ടെന്ന് ഇത് പൂർത്തീകരിക്കാൻ കഴിയണേ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു.
ഈ ശ്രമം വിജയിക്കട്ടേ..
പരിമിതമായ പദസമ്പത്ത് കൊണ്ട് അത്ഭുതം തീർത്ത എഴുത്തുകാർ പലതുണ്ട്.മുന്നോട്ട് പോവുക
best wishes from @christyjosekj10 christyjosehere.blogspot.In
അങ്ങനെ പറയാൻ കഴിയുന്ന ഒരു പിടി വായനക്കാരാണ് പല പുതുമുഖ എഴുത്തുകാരെയും ഉയരങ്ങളിൽ എത്തിക്കുന്നത്. പ്രോത്സാഹനത്തിന് നന്ദി