Tagged: സൂര്യൻ

0

അവളുടെ ചന്ദ്രൻ

അമാവാസിയിൽ നിന്നും പൂർണചന്ദ്രനിലേക്കുള്ള യാത്രയായിരുന്നു അനുദിനം വളരുന്ന അവളുടെ സ്നേഹം. അസ്തമയസൂര്യൻ വാരിവിതറുന്ന കടും കുങ്കുമചായങ്ങൾപോലെയായിരുന്നു അവളുടെ മനസ്സപ്പോൾ. സായാന്ഹനത്തിൽ കാർമേഘക്കെട്ടുകൾ പോൽ ചിതറിക്കിടക്കുന്ന പല ചിന്തകൾക്കിടയിലും അവൾക്കവളുടെ ചന്ദ്രനെ കാണാമായിരുന്നു. ഓരോ ദിനവും യാത്ര ചൊല്ലി പിരിയുമ്പോഴും ഓരോ രാത്രി അതിന്റെ ആഗമനം അറിയിക്കുമ്പോഴും അവൾക്ക്...

0

ഹൃദയം യുദ്ധത്തിലാണ്

വലിയ പടവെട്ടലുകൾ എപ്പോഴും നടക്കുന്നത് മനസ്സിന്നുള്ളറകളിലാണ് അവിടെ സൂര്യരശ്മികൾ പതിക്കുന്നില്ല കുറ്റാകൂരിരുട്ടാണ് എവിടെയും ചന്ദ്രരശ്മികളും അങ്ങകലെയാണ് നക്ഷത്രങ്ങളോ ആകാശസീമകൾ കടന്നിട്ടുണ്ടാവണം. സമസ്യകളുടെ കുരുക്ക് അഴിയാതിരിക്കുമ്പോൾ അവ കൂടുതൽ മുറുകി ശ്വാസം മുട്ടിക്കുമ്പോൾ എന്ത് സംഭവിച്ചാലും പ്രതികരിക്കരുതേ എന്ന് ലോകം ആവർത്തിച്ചനുശാസിക്കുമ്പോൾ ഹൃദയത്തിൽ പലരും പലകുറി കുത്തിനോവിക്കുമ്പോൾ, അനുനിമിഷം...

0

സന്ധ്യാരാഗം

“എല്ലാ സന്ധ്യകൾക്കും അസ്തമിച്ചല്ലേ പറ്റൂ” “ഒരിക്കലും അസ്തമിക്കാത്ത സന്ധ്യകൾ പൂക്കുന്നത് ഹൃദയങ്ങളുടെ ഉള്ളറകളിനാണത്രെ. ഒരു ആയുസ്സ് മുഴുവൻ അവ അണയാതങ്ങനെ നീറ്റിക്കൊണ്ടേയിരിക്കും🔥” “എന്തിന്നാവർത്തിപ്പൂ പുനർജനനങ്ങൾ നിത്യം ജനിക്കും സന്ധ്യകൾ പോലെ വീണ്ടും പലകുറി തകർന്നടിയുവാനോ?”  “തൊഴുതുമടങ്ങി രാവിൻമടിയിൽ തലചായ്ക്കാൻ വെമ്പൽ കൊള്ളുമാ കുഞ്ഞുമേഘങ്ങളും ഓടിയണയും അവ നൽകുന്നു...

0

സൂര്യന്റെ മടക്കയാത്ര

കൂരാകൂരിരുട്ട്…….. അവിടെ തപ്പി തടയുന്ന സൂര്യൻ വഴിവിളക്കുമായി ഇന്ദുവും അവളുടെ സഖികളും പാടം കടത്തി അക്കരെ എത്തിക്കുമ്പോഴേക്കും ചക്രവാള സീമയിൽ ഉഷസ്സുണരുകയായ് പിന്നെ വീണ്ടും ഒരു മടക്കയാത്ര Image Courtesy: Pixabay

0

പകലിന്റെ പ്രണയം

    രാവെപ്പൊഴും പകലിനെ കൊതിക്കും നിലാവിന്റെ വെളിച്ചത്തിൽ ഒരു രാത്രി മുഴുവൻ കൺചിമ്മും നക്ഷത്രങ്ങളോട് – പകലിനെ കുറിച്ച് സംസാരിച്ചിരിക്കും. പകൽ വരുമ്പോൾ ആ നടപ്പാതയിൽ എവിടെയെങ്കിലും അവളുടെ ഒരു നോട്ടവും പ്രതീക്ഷിച്ചവൻ നിൽക്കും. എന്നാൽ തിരിഞ്ഞൊന്നു നോക്കുക പോലും ചെയ്യാതെ അവൾ നടന്നകലും കാരണം...

error: