Tagged: മഴ

0

പ്രണയ ചിന്തുകൾ

“അന്ന് എന്റെ സായാഹ്നസൂര്യന്റെ നിറം മങ്ങിയിരുന്നു മഴവില്ലുകൾ പലതും എന്റെ നിറങ്ങൾ കടമെടുത്തു പറയാതെ പോയി അപ്പോൾ പൊഴിഞ്ഞു വീണു എന്റെ മുന്നിലൊരു താരകം മറ്റേതോ ലോകത്തു നിന്ന്, എനിക്കായി ഭൂമിയിൽ ഇറങ്ങിവന്നപോലെ ഇരുളിന്റെ മടിത്തട്ടിൽ നാമിരുവരും കഥകൾ കൈമാറിയ ഏതോ ഒരു നിമിഷം തിരിച്ചറിഞ്ഞു ഞാൻ...

0

ഞാൻ കരുതി വച്ചൊരു മഴനീർ തുള്ളി

അവസാനമായി എന്റെ സ്വപ്നത്തിൽ ഒരു മഴ പെയ്തു തോർന്നപ്പോൾ പെയ്തൊഴിയാൻ കണ്ണുകളിൽ- വിതുമ്പിനിന്നൊരു കണ്ണുനീർത്തുള്ളി എന്റെ കൈത്തലത്തിൽ വന്നു വീണു. പെട്ടെന്ന് കയ്യെടുത്തു മാറ്റിയ ഞാനറിഞ്ഞു അത് ഒരു മഴത്തുള്ളിയാണെന്ന്. പെട്ടെന്ന് ആർത്തലച്ചു ഞാനും പെയ്തൊഴിഞ്ഞു ഒരു മഴമേഘമായ് അവസാനത്തെ തുള്ളി ഹൃദയത്തിൽ സൂക്ഷിച്ചുവച്ചു, എല്ലാവരിൽ നിന്നുമൊളിപ്പിച്ച്....

0

എന്റെ പൂങ്കാവനം

സ്വപ്നങ്ങളിലെനിക്കൊരു പൂങ്കാവനം നൽകണം കളികൂട്ടുകാരനായ് നീയുമണയണം. അവിടെ നമുക്കൊരു കളിവീടൊരുക്കാം മഴമേഘമെത്തുംവരെ കളിച്ചുല്ലസിക്കാം. കിളികളെയും പൂക്കളെയും കൂട്ടിനു വിളിക്കാം. ഒടുവിൽ, നീ പോകുമോ എന്നോർത്ത് മിഴികൾ തുറക്കാതിരിക്കാൻ ഞാൻ മരണത്തിനു കൂട്ടുപോകാം. എൻ കൺപീലികളിൽ തങ്ങുക നിനക്ക് കഴിയും വരെ എന്റെ സ്വപ്നമായ് എന്റെ പൂങ്കാവനമായ് എന്റെ...

0

യാത്രയാകും മുമ്പേ

നദിയായ്, പുഴയായ്, കടലായ് മാറും മുമ്പ് കാർമേഘം ചോദിക്കുകയാണ് വാനത്തോട്, വർഷത്തുള്ളിയായ് മാറി യാത്ര തിരിക്കുകയാണ് ഞാൻ ഭൂമിയെന്ന അജ്ഞാതലോകത്തേക്ക്. കാതങ്ങൾ താണ്ടി ഞാൻ നിന്നരികിൽ മറ്റൊരു മേഘമായ് തിരിച്ചണയുമ്പോൾ, നീ എന്നെ തിരിച്ചറിയുമോ? അതുവരെ നീ എനിക്കായ് കാത്തിരിക്കുമോ? നീ എന്തേ മൗനാനുവാദം തന്നെന്നെ പറഞ്ഞുവിടുന്നു,...

0

ആകാശം

“ഒന്ന് നോക്കിയാൽ ആരെയും കൂസാതെ ഒരു താങ്ങും തണലുമില്ലാതെ നിൽക്കുന്ന ആകാശത്തെ കണ്ടുപഠിക്കണം. ഇടിവെട്ടിയാലും മഴ പെയ്താലും കുലുങ്ങില്ലവൻ” “ഒന്ന് നോക്കിയാൽ ആരും തൊട്ടിട്ടില്ലാത്ത മായ പോലെയാണ് ആകാശം. പക്ഷെ ഒരിക്കലും എത്തിച്ചേരാൻ കഴിയാത്ത അകലങ്ങളിൽ അതിനൊരു രൂപം ഉണ്ടെങ്കിലോ. മനുഷ്യന് എത്തിച്ചേരാൻ കഴിയാത്തതൊന്നും ഇല്ലാ എന്ന്...

0

എഴുത്തുകാരനും വാക്കുകളും

“നമ്മുടെ വാക്കുകൾ എന്ന് പറയുന്നത് നമ്മുടെ ഹൃദയമാണ്, ഹൃദയത്തിന്റെ ഒരു ഭാഗമാണ്. അത് അങ്ങനെ എല്ലാർക്കും ചുമ്മാ കൊടുക്കാനുള്ളതൊന്നുമല്ല” “നഷ്ടപെട്ട വാക്കുകളാണ് വരികളിലൂടെ പുനർജനിക്കുന്നത്” “നല്ല എഴുത്തുകളിലൂടെ  മനുഷ്യ മനസ്സുകളുടെ ചിന്തകളെ മാറ്റിമറിക്കാനും എഴുത്തുകാരന് കഴിയും, അവനെ തിന്മയിൽ നിന്നും നന്മയിലേക്ക് നയിക്കാനും” “ഒരു എഴുത്തുകാരന്റെ ആത്മാവ്...

2

രാത്രിമഴ

“രാത്രിമഴ അവളുടെ കൈവളകൾ കിലുക്കി പെയ്തൊഴിയുകയാണിപ്പോൾ” “ആർത്തലച്ച് കരഞ്ഞശേഷം നിശ നിദ്രയിലേക്ക് മടങ്ങുകയായ് മണ്ണിൽ വീണൊരാ മഴത്തുള്ളികളും ഓർമകളിൽ ലയിച്ചു കഴിഞ്ഞു” “മഴയിൽ കുളിച്ചൊരു പ്രഭാതം, ഞാനിന്നലെ സ്വപ്നം കണ്ടുറങ്ങിയതുപോലെ.” Image Source: Pixabay

0

മഴ നൃത്തം

    പശ്ചാത്തല സംഗീതമൊരുക്കി കൊണ്ട് ഇടിവെട്ട് തിരശീലക്കു പിന്നിൽ വന്നു നിൽപ്പുണ്ട്. സോദരി പ്രകൃതീദേവിയെ മനുഷ്യർ കുത്തി നോവിക്കുന്നതു കണ്ട് മനംപൊട്ടി പിണങ്ങിപ്പോയ ജലദേവത മഴനൃത്തവുമായ് തിരിച്ചണഞ്ഞുവെങ്കിൽ…… ഒരു കുമ്പിൾ മഴത്തുള്ളിയെങ്കിലും ഈ വരണ്ട മണ്ണിൻ നാവു നനയ്ക്കാൻ നൽകി തിരികെ പോയിരുന്നെങ്കിൽ…… മനുഷ്യന്റെ സ്വാർത്ഥതക്ക്...

0

സൈബർ വിഡോ

  പുറത്ത് കോരിച്ചൊരിയുന്ന രാത്രിമഴ. പതിവ്പോലെ സൈബർ ജാലകം മെല്ലെ തുറന്നിട്ട് അവൾ കാഴ്ചകൾ കണ്ടു തുടങ്ങി. എന്തെല്ലാം മായ കാഴ്ചകൾ ഓരോ ജാലകത്തിലൂടെ നോക്കുമ്പോഴും! കണ്ണഞ്ചിപ്പിക്കുന്നവ, മാടി വിളിക്കുന്നവ…..   അലസമായ് അവൾ ഓരോ താളുകൾ മറിച്ചുപോയി. മാറിവന്ന കാഴ്ചകളിൽ പതിയെ അവൾ മയങ്ങിത്തുടങ്ങി. ഹോ!...

1

അദ്ധ്യായം 7 – മഴ എന്ന ബാല്യകാല സഖി

  പതിവിൻ പടി ജനാലയ്ക്കരികിൽ ഇരിക്കുന്നു മീര. ചുണ്ടിൽ കേട്ടുമറന്ന ഏതോ പാട്ടിന്റെ ഈണം. മഴ തിമിർത്തു പെയ്യുന്നു പുറത്ത്. പാതി തുറന്നിട്ട ജനാലയിലൂടെ മഴത്തുള്ളികൾ അകത്തേയ്ക്ക് തെറിക്കുന്നു. പണ്ടുമുതലേ മഴ അവൾക്കൊരു ഹരമാണ്, സഖിയാണ്, മറ്റെന്തൊക്കെയോ ആണ്. പെട്ടെന്നാ കാഴ്ച അവളുടെ മുന്നിൽ തെളിഞ്ഞു വന്നു....

error: