Tagged: കവിത

0

ഹൃദയം യുദ്ധത്തിലാണ്

വലിയ പടവെട്ടലുകൾ എപ്പോഴും നടക്കുന്നത് മനസ്സിന്നുള്ളറകളിലാണ് അവിടെ സൂര്യരശ്മികൾ പതിക്കുന്നില്ല കുറ്റാകൂരിരുട്ടാണ് എവിടെയും ചന്ദ്രരശ്മികളും അങ്ങകലെയാണ് നക്ഷത്രങ്ങളോ ആകാശസീമകൾ കടന്നിട്ടുണ്ടാവണം. സമസ്യകളുടെ കുരുക്ക് അഴിയാതിരിക്കുമ്പോൾ അവ കൂടുതൽ മുറുകി ശ്വാസം മുട്ടിക്കുമ്പോൾ എന്ത് സംഭവിച്ചാലും പ്രതികരിക്കരുതേ എന്ന് ലോകം ആവർത്തിച്ചനുശാസിക്കുമ്പോൾ ഹൃദയത്തിൽ പലരും പലകുറി കുത്തിനോവിക്കുമ്പോൾ, അനുനിമിഷം...

0

മൗനനൊമ്പരങ്ങൾ

ഞാൻ അഭിനയിച്ചിട്ടുണ്ട് സന്തോഷവതിയായി പക്ഷെ എന്റെ സ്നേഹമൊരിക്കലും കള്ളമായിരുന്നില്ല ഒന്നും പറയാതെ പറഞ്ഞു പല കടങ്കവിതകളിലൂടെ നിന്നോട് പറയാനാഗ്രഹിച്ചതെല്ലാം നമുക്കിടയിൽ ഒരു ലോകം തകർന്നു കഷ്ണങ്ങളാകുമ്പോഴും പെറുക്കുകയായിരുന്നു ഞാൻ നിന്റെ, ചിതറിയ വാക്കുകൾ, ചിതറിയ കാൽപാടുകൾ നിന്റെ മിഴിനീർമണികൾ, മൗനങ്ങൾ, ഉച്ചത്തിലുള്ള നിശ്വാസങ്ങൾ പിന്നെ അതിനുള്ളിലൊളിപ്പിച്ച ഓരോ...

0

പ്രകൃതിയുടെ ഒരു നൂറു വർണങ്ങൾ

പ്രകൃതിയുമായ് അൽപനേരം സല്ലപിച്ചാൽ, നമുക്ക് എഴുതുവാനുള്ള വിഷയങ്ങൾ പ്രകൃതി തന്നെ മുന്നിൽ കൊണ്ട് വന്ന് നിർത്തി തരും. ഒന്ന് പകർത്തി എഴുത്തുകയെ വേണ്ടു. ചിന്തകൾക്ക് കൃതിമമല്ലാത്ത നൂറു വർണങ്ങൾ പകർന്നു നൽകാൻ പ്രകൃതിക്ക് കഴിയും, ആവർത്തന വിരസത ഇല്ലാതെ തന്നെ. അങ്ങനെ ഞാൻ കുറിച്ച കുറച്ചു ചിന്തകൾ...

0

എഴുത്തുകാരനും വാക്കുകളും

“നമ്മുടെ വാക്കുകൾ എന്ന് പറയുന്നത് നമ്മുടെ ഹൃദയമാണ്, ഹൃദയത്തിന്റെ ഒരു ഭാഗമാണ്. അത് അങ്ങനെ എല്ലാർക്കും ചുമ്മാ കൊടുക്കാനുള്ളതൊന്നുമല്ല” “നഷ്ടപെട്ട വാക്കുകളാണ് വരികളിലൂടെ പുനർജനിക്കുന്നത്” “നല്ല എഴുത്തുകളിലൂടെ  മനുഷ്യ മനസ്സുകളുടെ ചിന്തകളെ മാറ്റിമറിക്കാനും എഴുത്തുകാരന് കഴിയും, അവനെ തിന്മയിൽ നിന്നും നന്മയിലേക്ക് നയിക്കാനും” “ഒരു എഴുത്തുകാരന്റെ ആത്മാവ്...

0

വ്യാമോഹം

മനസ്സിൻ തന്തികൾ തൊട്ടുണർത്തീടുവാൻ വരുമെൻ മാനസ രാഗങ്ങൾ ഇനിയെന്നാകിലും എന്ന് വ്യാമോഹിച്ചു ഞാൻ നെയ്തൊരാ സ്വപ്‌നങ്ങൾ അലിയും ജലരേഖപോൽ മിന്നിമാഞ്ഞീടുന്നുവോ? ഇരുളിൻ സാന്ത്വനമേകുമാ മൗനങ്ങൾ മാത്രമേയുള്ളൂ എനിക്കിന്നേക സത്യമായ്. അല്ലാതൊന്നുമില്ലെൻ കരളിന്നാശ്വാസമായ് പെയ്തൊഴിയില്ലൊരു ജലമേഘബിന്ദുവും. ഇല്ല, പ്രതീക്ഷ തൻ മണിച്ചെപ്പിലിനിയൊന്നും ചൊല്ലുവാൻ ശേഷിപ്പൂ യാത്രാമൊഴി മാത്രം ഇല്ല...

0

ആഗ്രഹിപ്പൂ ഞാൻ ആവർത്തനങ്ങൾ

ആഗ്രഹിപ്പൂ ഞാൻ ആവർത്തനങ്ങൾ സന്ധ്യകൾ തൻ ക്ഷണിക സൗന്ദര്യവും ഒരു ഞൊടിയെങ്കിലും വന്നണഞ്ഞെങ്കിലെന്ന് കൊതിപ്പൂ ഞാൻ വെറുതെയെങ്കിലും നഷ്ടമായ മനസ്സിൻ സംഗീതവും ഒപ്പം അതിൻ താളവും ആഗ്രഹിപ്പൂ ഞാൻ ഒരു നിമിഷമെങ്കിലും ആഗ്രഹിപ്പൂ ഞാൻ വെറുതെയെങ്കിലും

0

കാലം

  പല വിഷയങ്ങളെ കുറിച്ചുള്ള കുറച്ച് ചിന്തകൾ, ട്വിറ്ററിൽ പോസ്റ്റ് ചെയ്തവ…..  handle name: സന്ധ്യാ രാഗം @meerasandhya   “പല നിറങ്ങളും തെളിയുന്നത് കാലങ്ങൾ പഴകുമ്പോഴാ……. “ “ചില നിമിഷങ്ങൾ ഒരിക്കലും പുനർസൃഷ്ടിക്കാനാവില്ല, അന്ന് കൂടെയുണ്ടായിരുന്ന വ്യക്തിക്ക് ഒപ്പമാണെങ്കിൽകൂടി. കാലം ഒപ്പുവച്ചുപോവുന്ന പല അവസരങ്ങളും ചില നിമിഷങ്ങളും...

0

എന്തായിരുന്നു ഞാൻ??

    എന്തായിരുന്നു ഞാൻ, നീ എന്നിൽ വന്നു ചേർന്ന നിമിഷത്തിന് ഒരു തരി മുന്നിൽ? മുകിലായിരുന്നുവോ? അതോ കടുത്ത വേനൽച്ചൂടോ? നീ തൊട്ടൊരാ നിമിഷത്തിലോ വേനലിൻ മഴപോലെ മഞ്ഞുരുകും ഹിമശൃംഗം പോലെ എന്തൊക്കെയോ ആയി തീർന്നു ഞാൻ……! അതിനർത്ഥം ഞാൻ അറിഞ്ഞില്ല തിരയാനൊട്ടു കൊതിച്ചുമില്ല ഞാനും...

0

നിനക്ക് സ്വന്തം……

  കവിതകളിൽ ഉണരുന്ന കദനത്തിൻ പല്ലവികൾ നിഴലുകളിൽ നിറയുന്ന വിഷാദത്തിൻ കാൽപ്പാടുകൾ സ്‌മൃതികളിൽ ശ്രുതിയിട്ട വിരഹത്തിൻ കാലൊച്ചകൾ നിറമിഴിയിൽ നറുമുത്താം ഹൃദയത്തിൻ മുറിപ്പാടുകൾ താമസ്സിങ്കൽ തിരിതാണ മനസ്സിന്റെ മണിദീപങ്ങൾ സുഖനിദ്രയിൽ അലിഞ്ഞോരാ ജീവന്റെ സ്വപ്‌നങ്ങൾ കാത്തിരിപ്പിൻ തിരശീലയിട്ട ചിതറിയ വിശ്വാസങ്ങൾ മൗനത്തിൻ ഇടനാഴിയിൽ കൊഴിഞ്ഞൊരാ പദവിന്യാസങ്ങൾ ഒന്നുമില്ലെന്നോർതെന്തേ...

0

മഴ

ആർദ്രയാം സന്ധ്യ തൻ മിഴികൾ പെയ്തൊഴിയും വർഷമേഘത്തിൻ നനവുള്ള തണുത്ത സായാഹ്നത്തിൽ മഴയുടെ സംഗീതവും ശ്രവിച്ചു നീ നിൽപ്പൂ മിന്നൽപിണറുകൾ തീർക്കും ദൃശ്യഗോപുരനടയിൽ ആ ഗാനാലാപത്തിൻ അനുപല്ലവിയെന്നപോൽ തനിയാവർത്തനങ്ങൾക്കനുദിനം വ്യർത്ഥമായ്‌ അന്ത്യം ചോദിക്കും മിഥ്യയാം പ്രതീക്ഷകളുമായി. വിരസതയിലലിഞ്ഞു ചേർന്നൊരാ മൂകമനമി – ന്നേറെ വൈകിയറിയുന്നൊരാ സത്യം മണ്ണിലൂർന്നിറങ്ങും...

error: