“കീശയിലെ കാശിന്റെ കനംനോക്കിയാണ് സമൂഹം class നിർണയിക്കുന്നത്.വിചിത്രം. സംസ്കാരത്തിന്റെ കനംനോക്കി class നിർണയിക്കുന്ന ദിവസത്തെ സ്വപ്നംകാണുകയാ ഞാൻ”
“സ്ത്രീ പ്രാധാന്യമുള്ള രചനകൾക്ക് അംഗീകാരം കിട്ടുന്നുണ്ട്, എന്നാൽ നായികാ പ്രാധാന്യമുള്ള ചിത്രങ്ങൾക്ക് ആസ്വാദകർ കുറവാണ്.”
“ആൺകുട്ടികൾക്ക് അമ്മയെ ജീവനാണ്, പെൺകുട്ടികൾക്ക് അച്ഛനെയും. പിന്നെന്താ ആണവർഗ്ഗത്തെ പെണ്ണും പെൺവർഗ്ഗത്തെ ആണും മോശമെന്ന് പറയുന്നത്?”
#DoubleStandards
“എന്റെ ഓൺലൈൻ വരുമാന സംഖ്യ കേട്ടിട്ട് ഒരിക്കൽ ഒരു ഡോക്ടർ പുച്ഛത്തോടെ ചോദിച്ചു, ഇത്രയേ ഉള്ളൂ. ചെയ്യുന്ന ജോലി ജനസേവനത്തേക്കാൾ കാശിന്റെ കിലുക്കംവച്ചളക്കുന്നവരിൽനിന്നും ഇതിൽക്കൂടുതൽ എന്തുപ്രതീക്ഷിക്കാൻ “
“കുറ്റത്തിന് കൂട്ടുനിൽക്കുന്നവർക്കും ശിക്ഷയുണ്ട്, ഇന്ത്യൻ നിയമത്തിൽ. എന്തുകൊണ്ടാണ് അറിഞ്ഞുകൊണ്ട് തെറ്റിന്‌കൂട്ടുനിൽക്കുന്ന Aloor നെപോലുള്ളവർക്ക് ശിക്ഷ നൽകാത്തേ?”
“ജയിലറകളിൽ കുറ്റവാളികളെ തടവിലാക്കുമ്പോൾ പുറംലോകത്തും പലരും തടവുകളിൽ തന്നെയാണ്, നല്ലത് ചെയ്യാൻ സമ്മതിക്കാതെ വിലങ്ങുകളിൽ പൂട്ടിയിടുന്നവർ”
“കുറ്റവാളികൾ അവരുടെ സ്വഭാവമുള്ള വക്കീലന്മാരെ തന്നെ തിരഞ്ഞു കണ്ടുപിടിക്കും “
“ഉപദേശിച്ചും നന്നാക്കാൻ പറ്റാത്ത ചില ജന്മങ്ങൾ ഉണ്ട് ഭൂമിയിൽ, ശരിയും തെറ്റും തമ്മിൽ അന്തരമില്ല എന്ന് ചിന്തിക്കുന്നവർ. അവരുടെ തെറ്റുകളെ കുറിച്ച് സമൂഹത്തോട് തുറന്നുപറഞ്ഞാൽ വ്യക്തിഹത്യ എന്ന് പറയാനാവുമോ? “
“രണ്ടു വ്യക്തികൾ തമ്മിൽ ഒരു സംവാദം നടത്തുമ്പോൾ തിരഞ്ഞെടുക്കുന്ന മാർഗ്ഗങ്ങൾ (medium) ഒന്നായിരിക്കണം. അതാണ് ഒരു healthy സംവാദം. പരസ്യമായ സംവാദത്തിൽ മറ്റൊരു ഒളിപ്പോര് നടത്തി അവിടെ ഉത്തരത്തിനായി കാത്തിരിക്കുന്നതും ആ വ്യക്തി പ്രതികരിക്കുന്നില്ല എന്നും വിളിച്ചു പറയുന്നത് ഭീരുത്വമാണ് “
“വർഗത്തിനും രാഷ്രീയത്തിനും വേണ്ടി ചേരിതിരിഞ്ഞു സഹോദരങ്ങൾ പൊരുതി മരിക്കുമ്പോൾ അനാഥമാകുന്നത് ‘അമ്മ മനസ്സുകളാണ് “
“ശരിയും തെറ്റും മുന്നിൽ തന്നെയുണ്ട്. നമ്മെ കൂടുതൽ പ്രലോഭിക്കുന്നത് തെറ്റുകളും.”
“ഭാഷ എത്രയെണ്ണം പഠിച്ചാലും കൈകാര്യം ചെയ്താലും മാതൃഭാഷയിലുള്ള വാക്കുകളിലെ സ്വാതന്ത്രം മറ്റൊരു ഭാഷക്കും അവകാശപ്പെട്ടതല്ല……”
“ആദ്യാക്ഷരം കുറിക്കുന്നത് മലയാളത്തിൽ #ഹരിശ്രീ
ആദ്യ വാക്ക് എഴുതി പഠിക്കുന്നത് മലയാളത്തിൽ #അമ്മ
#മലയാളം ”
“നല്ല ആശയങ്ങളോടെ തുടങ്ങുന്ന പല പ്രസ്ഥാനങ്ങളും ചീത്തയാകുന്നത് മനുഷ്യരാണ്”
“കുംഭത്തിലെ ചതയം – മാതൃഭൂമി നോക്കിയ ആൾ പിറന്നാൾ ഇന്നലെ ആഘോഷിച്ചു, മനോരമ നോക്കിയ ആൾ ഇന്നും. മനുഷ്യരുടെ വിശ്വാസങ്ങളിലും കളിച്ചുതുടങ്ങി മാധ്യമധർമ്മം”
“കറണ്ടില്ലെങ്കിലും മനുഷ്യന് ജീവിക്കാം, വെള്ളമില്ലെങ്കിൽ പിന്നെ ജീവനുമില്ല കറണ്ടിന്റെ ആവശ്യവുമില്ല “
“മനുഷ്യരെ നന്നാക്കാൻ മതങ്ങളും ദൈവങ്ങളും ദൈവഭയവുമുണ്ടായി
പക്ഷെ മനുഷ്യരെ പിരിക്കാനും പലപ്പോഴും ഇവയൊക്കെ കാരണമായി”
“പകരം വയ്ക്കാനാവാത്ത പ്രതിഭ.വാക്കുകളിലൂടെ ഹൃദയങ്ങളെ അടുത്തറിഞ്ഞ കവി, മനുഷ്യവികാരങ്ങളെ തൊട്ടറിഞ്ഞ വരികളിലൂടെ അമരത്വം നേടിയ ഗാനരചയിതാവ്
#ONV”
“ശരിക്കുള്ള ഭക്തൻ അസൗകര്യങ്ങൾ മറന്നു ഭഗവാന്റെ അടുത്തു പോകണം, കുറച്ചു കഷ്ടപാടുകളൊക്കെ സഹിച്ചുകൊണ്ട് തന്നെ, അതാണ് ആത്മാവിനു സംതൃപ്തി നൽകുന്നത്. എത്ര വലിയ ചൈതന്യം കുടികൊള്ളുന്ന സ്ഥലമായാലും കഷ്ടപ്പാടോടെ ഭഗവാന്റെ അടുത്തെത്തുന്ന ഭക്തനേ തീർത്ഥയാത്രയുടെ പുണ്യം ലഭിക്കുകയുള്ളൂ “
Image source: Pixabay
Recent Comments