love in storm

സമ്മതം ചോദിക്കാതെയാണ്
ഒരു കൊടുങ്കാറ്റായ് നീ വന്നതും
എന്റെ ഹൃദയത്തിൽ നാശങ്ങൾ വിതച്ചതും.
സമ്മതം കാക്കാതെയാണ് ഞാൻ
നിന്റെ ഹൃദയം കവർന്നതും
എന്റെ സമുദ്രത്തിന്നാഴങ്ങളിൽ
ഒരു ചുഴലിക്കാറ്റായി ഒളിപ്പിച്ചതും.
ഇപ്പോൾ ആ കടലിന്നാഴങ്ങളിൽ
ഒരുമിച്ചു മുങ്ങിത്താഴാൻ
വിധിക്കപ്പെട്ടവർ നാം ഇരുവരും!
കയ്യോട് കൈ ചേർത്ത്
അവസാന ശ്വാസം വരെ ഒരുമിച്ചു നീന്തി
നമുക്കിതിനെ നേരിടാം.
തിരകളെത്തിക്കുന്ന കരയിലേക്ക് തുഴയാം
ഒരുമിച്ചിങ്ങനെ ….
അത് ഏതു തീരം എന്നറിയില്ലെങ്കിലും….
മുങ്ങാനാണ് വിധിയെങ്കിൽ അങ്ങനെ!

 

(Visited 14 times, 1 visits today)