സ്ത്രീ
പ്രിയപ്പെട്ടവരുടെ സന്തോഷത്തിനായി എല്ലാം ത്യജിച്ച് പടവുകളിറങ്ങുന്ന അനേക ലക്ഷം സ്ത്രീകൾക്കായി സമർപ്പിച്ചുകൊണ്ട് ……….
സഞ്ചരിച്ചത് ഞാനല്ല
കാലമേ നീയാണ്
നീ അകലും തോറും എന്നിൽ
പല വർണങ്ങളും വാരിവിതറിക്കൊണ്ട്……
എന്നിട്ടും പഴി എനിക്ക്
എൻ പ്രിയപെട്ടവർക്കായ്
എല്ലാം ഹോമിച്ച് ഞാനീ
അവസാന ശിശിരവും കാത്ത്
തളർന്നിവിടെ നിൽക്കുമ്പോൾ……..
വനിതാദിനത്തെ കുറിച്ചും സ്ത്രീ സുരക്ഷയെ കുറിച്ചും 2-3 കാര്യങ്ങൾ പറയാമെന്നു കരുതുന്നു
വനിതാ ദിനത്തെകുറിച്ചു രണ്ടുവാക്കുകൾ പറഞ്ഞുകൊണ്ടാവണം #സ്ത്രീസുരക്ഷ യിലേക്ക് കടക്കാനുള്ളത്. ‘വിഷ് ചെയത് വേര്‍തിരിവിന് ഞാന്‍ തയ്യാറല്ല’ എന്ന് ഒരു സുഹൃത്ത് പറഞ്ഞതിനോട് എനിക്ക് പൂർണരൂപത്തിൽ യോജിപ്പ്
സ്ത്രീയും പുരുഷനും ഒരുമിച്ച് ആഘോഷിക്കേണ്ടതാണ് #വനിതാദിനം. അത് അവൾക്കായി വിലയേറിയ സമ്മാനങ്ങൾ വാങ്ങികൊണ്ടല്ല, അവളെ ഓർക്കാൻ ഒരു നിമിഷമെങ്കിലും കരുതികൊണ്ട് .
ഭർത്താവ് കൊടുക്കുന്ന ബഹുമാനമാണ് ഒരു സ്ത്രീക്ക് അവളുടെ ഭർതൃഗൃഹത്തിലും ബന്ധുക്കളിൽ നിന്നും ലഭിക്കുക. അതുപോലെ സംരക്ഷണവും.
ഇന്ന് ഞാൻ #മാതൃഭൂമി പത്രം കയ്യിലെടുത്തപ്പോൾ കേരളത്തിന്റെ പരിതാപകരമായ അവസ്ഥയോർത്ത് കണ്ണുകൾ കൂമ്പിപ്പോയി. പിഞ്ചുകുട്ടികൾക്ക് നേരെയുള്ള പീഡനങ്ങൾ ആദ്യ താളിൽ അച്ചടിച്ചുകണ്ടപ്പോൾ. എന്തുകൊണ്ട് വനിതാ ദിനത്തിൽ മാത്രം ഉണരുന്ന സ്ത്രീസുരക്ഷ ചിന്തകൾ!!!!
ഒരു ദിവസം കൊണ്ടോ ഒരു വർഷം കൊണ്ടോ തിരുത്താൻ കഴിയാത്ത കാര്യങ്ങളാണ് ഇതൊക്കെ, തുടങ്ങണം ഒരു ശിശു ഭൂമിയിൽ ജന്മമെടുക്കുന്ന നിമിഷം മുതൽ
#സ്ത്രീസുരക്ഷ
പല ഉപദേശങ്ങളും ആൺകുട്ടികൾക്കും നൽകാൻ മാതാപിതാക്കൾ തയ്യാറാവുകയാണെങ്കിൽ നമ്മുടെ പെൺകുട്ടികൾ ഇവിടെ സുരക്ഷിതരാണ്. അസുഖത്തിന് മരുന്നന്വേഷിക്കുന്നതിലും നല്ലതല്ലേ അസുഖം വരാതെ നോക്കുന്നത്. ചിന്തകൾ ആ വഴിക്കല്ലേ പോകേണ്ടത്?
ഉപദേശിച്ച് വളർത്തുന്നതിനെക്കാൾ കണ്ടുവളരേണ്ട കുഞ്ഞു കുഞ്ഞു സാഹചര്യങ്ങൾ കുട്ടികൾക്കായി വീട്ടിലൊരുക്കുക. ഇന്നിടുന്ന വിത്തിന്റെ ഫലം നാളെയാണ് ലഭിക്കുക
മാറിവരുന്ന സർക്കാറുകളെ പഴിച്ച് ഒഴിയുന്നതിനോട് എനിക്ക് പൂർണ യോജിപ്പില്ല. പല കുറ്റകൃത്യങ്ങൾക്കും കാരണം നമ്മൾ എല്ലാരും നിൽക്കുന്ന ഈ സമൂഹം തന്നെയാണ് .
കാലങ്ങളായി ചെയ്തുവന്ന തെറ്റായ ജീവിത ശൈലിയുടെ ആകെത്തുകയാണ് ഇന്ന് പത്രവാർത്തകളിൽ ഇടംപിടിക്കുന്ന പല കുറ്റകൃത്യങ്ങളും. ഒന്നോ രണ്ടോ ദിവസമായി പൊട്ടിമുളച്ചതല്ല. ഒരു ദിവസം കൊണ്ട് എല്ലാ പ്രശ്നങ്ങളും തീർക്കാമെന്ന് വാശി പിടിക്കരുത്.
ഒരു കാര്യം കൂടി പറഞ്ഞുകൊണ്ട് നിർത്തട്ടെ ഇന്നലെ ഇന്റർനെറ്റ് & സോഷ്യൽ മീഡിയ ലോകത്തെ കുറിച്ച് – വളരെ സങ്കീർണമായ മാസ്മര ലോകം – വിർച്യുൽ ലോകം, പഞ്ചസാര പോലെ സുന്ദരിയായ ഒരു #WhitePoison ശിവന്റെ മൂന്നാം കണ്ണുപോലെ ഇതിലൂടെ എല്ലാം കാണാം, കരുതിയിരിക്കുക. സ്ത്രീകൾ! നിങ്ങളുടെ സുരക്ഷയുടെ താക്കോൽ നിങ്ങളൂടെ കയ്യിൽ തന്നെ
Image Courtesy: Sanil Photography
Recent Comments