ചൊവ്വര ശ്രീകൃഷ്ണ ക്ഷേത്രം
സന്താനഭാഗ്യം പ്രാർത്ഥനയോടെ എറണാകുളത്തെ ചൊവ്വര ശ്രീകൃഷ്ണ ക്ഷേത്രം സന്ദർശിക്കുന്ന ദമ്പതികൾ നിരവധിയാണ്. ഈ ക്ഷേത്രം പ്രധാനമായും അറിയപ്പെടുന്നതും ഈ കാരണം കൊണ്ട് തന്നെയാണ്. തിരുവനന്തപുരം ജില്ലയിൽ ചൊവ്വര എന്ന സ്ഥലത്ത് വളരെ പ്രശസ്തമായ ഒരു അയ്യപ്പക്ഷേത്രം ഉണ്ട്. കടലോരത്ത് കുന്നിൻ മുകളിലാണ് ഈ ക്ഷേത്രം. എന്നാൽ ഈ രണ്ടു ക്ഷേത്രങ്ങളും തമ്മിൽ യാതൊരു ബന്ധവുമില്ല.

എറണാകുളത്തെ ചൊവ്വര ശ്രീകൃഷ്ണ ക്ഷേത്രം
എറണാകുളം ജില്ലയിൽ ശ്രീമൂലനഗരം പഞ്ചായത്തിൽ പെരിയാറിന്റെ തീരത്താണ് പ്രശസ്തമായ ചൊവ്വര ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പരശുരാമൻ തന്ത്രികൾക്ക് വിശേഷാൽ പൂജാവിധികളും അനുഷ്ഠാന ക്രമങ്ങളും ഉപദേശിച്ചത് ഇവിടെ വച്ചാണെന്നാണ് പൊതുവെ പ്രചരിക്കുന്ന വിശ്വാസ കഥ. അങ്ങനെ നിറഞ്ഞ സ്ഥലത്ത് നിലകൊള്ളുകയാല്‍ ഇവിടെ അർപ്പിക്കുന്ന പ്രാർത്ഥനകൾക്ക് വിശേഷാൽ ഫലപ്രാപ്തി ഉണ്ടാകുമെന്നാണ് ഭക്തർ വിശ്വസിക്കുന്നത്.
ചൊവ്വര കോവിലകത്തിന് സമീപത്താണ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇപ്പോൾ കാണുന്ന ക്ഷേത്രം നിർമ്മിച്ചത് ഈ കുടുംബമാണ്. മൂലക്ഷേത്രം പണിയിച്ചത് കുലശേഖര പെരുമാൾ ആണെന്നാണ് ഐതിഹ്യം. ആരാധനാമൂർത്തിയായ ശ്രീകൃഷ്ണന് പടിഞ്ഞാറേയ്ക്കാണ് ദർശനം. ഗണപതിയാണ് ഉപദൈവമായി പ്രതിഷ്ഠിച്ചിട്ടുള്ളത്. രണ്ടുനേരം പൂജകൾ നടക്കുന്നുണ്ട്. മകരത്തിലെ രോഹിണി നാൾ ആറാട്ടായി വരുന്ന വിധത്തിൽ എട്ടു ദിവസത്തെ ഉത്സവം വർഷംതോറും ചൊവ്വര ക്ഷേത്രത്തിൽ ആഘോഷിക്കുന്നു. ചിങ്ങത്തിലെ അഷ്ടമിരോഹിണി നാളും ഇവിടെ പ്രധാനമാണ്. സന്താനലബ്ധിക്കും ആരോഗ്യമുള്ള കുട്ടികൾക്കും വേണ്ടി ദമ്പതികൾ ഇവിടെ പ്രാർത്ഥിക്കുന്നു.
കുഞ്ഞിനുള്ള പ്രത്യേക അനുഗ്രഹത്തിനായി നിങ്ങൾ പ്രാർത്ഥന ആഗ്രഹിക്കുന്നുവെങ്കിൽ, അതിനുള്ള പ്രത്യേക പൂജയും സമയക്രമവും സംബന്ധിച്ച് ക്ഷേത്രത്തിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാം. പെരിയാറിന്റെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എന്നതിനാൽ, പ്രകൃതിസൗന്ദര്യവും ആത്മീയതയും ഒരുമിച്ച് അനുഭവിക്കാൻ നിങ്ങൾക്ക് സന്ദർശനം ആസൂത്രണം ചെയ്യാവുന്നതാണ്. അർച്ചന, ദിവസപൂജ (ദൈനംദിന പൂജ), അഭിഷേകം (വിഗ്രഹത്തിന് വിശേഷാൽ സ്നാനം) എന്നിവയാണ് ഭക്തർ സാധാരണയായി സമർപ്പിക്കുന്ന നിത്യനിവേദ്യങ്ങൾ.
Recent Comments