സത്യവും കള്ളവും
“പറയുന്ന കള്ളം വിശ്വസിക്കാൻ ആയിരം ആളുകൾ ഉണ്ടായാലും….
കള്ളം ഒരിക്കലും സത്യമാവില്ല “
“മൂടുപടങ്ങൾ പൊഴിഞ്ഞുവീഴുക തന്നെ ചെയ്യും സൂര്യരശ്മിയിൽ അലിഞ്ഞുവീഴുന്ന മഞ്ഞിന്റെ ആയുസിന്റെ അത്ര……. ഒരു മാത്ര കാഴ്ച മറയ്ക്കാൻ കഴിയുമെങ്കിലും”
“മനുഷ്യരെ പറ്റിക്കാൻ സമയം കളയുന്നു ചിലർ
എന്നാലും പരാതി
സമയമില്ല പോലും…..!!! “
“പറഞ്ഞറിഞ്ഞ ആയിരം നുണ കഥകളേക്കാൾ സൗന്ദര്യം ഉണ്ട് പറയാതെ അറിഞ്ഞ ഒരു പിടി പതിരില്ല കഥകൾ……”
“മനസ്സിനിഷ്ടമുള്ളവർ പറയുന്നതെന്തും വിശ്വാസമാണ് എല്ലാർക്കും. വാക്കുകളിലെ സത്യം അന്വേഷിക്കാറില്ല, ചതിക്കപ്പെടുന്നവരെ……”
“ഉത്തരം കിട്ടാതെ അലഞ്ഞു നടക്കുന്ന ഒരുപാട് ചോദ്യചിഹ്നങ്ങൾ ഉണ്ട് പലരുടെയും മനസ്സിൽ”
“സത്യങ്ങൾ മറച്ചു വയ്ക്കാൻ എളുപ്പമാണ്
കള്ളങ്ങൾ മറച്ചു പിടിക്കാനാണ് എപ്പോഴും ബുദ്ധിമുട്ട് “
“എത്ര നല്ല ഉദ്ദേശത്തോടുകൂടിയാണെങ്കിലും കള്ളങ്ങളുടെ മേൽ പടുത്തുയർത്തുന്നതെന്തിനും ചീട്ടുകൊട്ടാരത്തിന്റെ അനിശ്ചിതത്വമേ ഉള്ളൂ, ഒരു ചെറുകാറ്റ് മതി അത് ഇളകി വീഴാൻ”
“മറ്റൊരുവന്റെ നുണകൾകാരണം ബന്ധങ്ങൾ വഴിപിരിയാം, വിള്ളൽ വരാം. മൂന്നാമന്റെ നുണകൾക്ക് അത്ര ശക്തിയുണ്ടെങ്കിൽ ബന്ധത്തിനാണ് ദൃഢതപോരാത്തത് എന്ന് പറയേണ്ടിവരും”
“മനസ്സുകൊണ്ട് മരിച്ചവർ
ചിരിക്കാം …. കരയാം …..
പക്ഷെ ആ വികാരപ്രകടനങ്ങൾക്ക് സത്യമുണ്ടാവണമെന്നില്ല …
ആഴമുണ്ടാവണമെന്നില്ല ….
മറ്റുള്ളവർ അത് മനസ്സിലാക്കണമെന്നുമില്ല……”
അവർ പരസ്പരം അറിയില്ല എന്ന് നടിക്കും, അവർക്ക് പോലും പിടികൊടുക്കാതെ”
Image source: Pixabay
Recent Comments