വേനൽക്കാലത്ത് വസ്ത്രം കഴുകുമ്പോഴും മടക്കി വയ്ക്കുമ്പോഴും
വേനൽക്കാലത്ത് വിയർപ്പ് നാറ്റം അകറ്റാൻ വസ്ത്രങ്ങളിൽ സുഗന്ധം നിറയ്ക്കാം. ചില ടിപ്പുകൾ ഇതാ:
1. തുണി കഴുകുമ്പോൾ അകംപുറം തിരിച്ചിടുക. വിയർപ്പും മറ്റും പോകാനും വസ്ത്രങ്ങളുടെ പുതുമ നിലനിർത്താനും ഇത് സഹായിക്കും.
2. അലമാരയ്ക്കുള്ളിൽ ഷൂ റാക്കിലും സുഗന്ധം ലഭിക്കാനായി സെൻറ് സാഷേ വയ്ക്കാം. റോസ്മേരി, ബേസിൽ എന്നിങ്ങനെ ഹെർബ്സ്, റോസ്, ലാവണ്ടർ എന്നിങ്ങനെ സുഗന്ധമുള്ള ഡ്രൈ ഫ്ലവേഴ്സ്, കറുവാപ്പട്ട കഷണം എന്നിവ ചതുരാകൃതിയിലുള്ള ഓർഗൻസ തുണിയിൽ വയ്ക്കാം. വശങ്ങൾ കൂട്ടിപ്പിടിച്ച് ചരട് കൊണ്ട് കെട്ടിയാൽ സാഷേ റെഡി. സുഗന്ധം കൂടുതൽ വേണമെങ്കിൽ നാലു തുള്ളി എസ്സെൻഷ്യൽ ഓയിൽ കൂടെ ഒഴിക്കാം.
3. ഇഷ്ട ഗന്ധത്തിലുള്ള സോപ്പ് ഗ്രേറ്റ് ചെയ്ത് ഓർഗൻസ തുണിയിൽ കിഴി പോലെ കെട്ടി അലമാരയിൽ വയ്ക്കാം.
4. ഒരു ഓറഞ്ചിന്റെയും ഒരു നാരങ്ങയുടെയും തൊലി പൊളിച്ച് വെയിലത്ത് വച്ച് ഉണക്കിയെടുക്കുക. നന്നായി ഉണങ്ങിയ ശേഷം ഇത് തുണിയിൽ കെട്ടി അലമാരയിൽ വയ്ക്കാം.
Recent Comments