വിചിത്രം പക്ഷെ സത്യം
കേട്ടാൽ വിചിത്രം എന്ന് തോന്നാം പക്ഷെ സത്യങ്ങളുടെ കൂട്ടത്തിൽ കൂട്ടിച്ചേർക്കാൻ കഴിയുന്നവ…. അതിൽ പലതും കാലങ്ങൾക്ക് മുമ്പ് വെറും ഫാന്റസി/സാങ്കൽപ്പിക കഥകൾ മാത്രം ……
അത്തരത്തിലുള്ള ചില ചിന്തകൾ
“പണ്ടൊക്കെ ഒരാളുടെ മേൽവിലാസം അറിയാൻ ഒന്നോ രണ്ടോ ഹോം/ഓഫീസ് അഡ്രസ്. ഇന്ന് പലരും അറിയപ്പെടുന്നത് പല അനോണികളുടെ പേരിൽ അല്ലെങ്കിൽ പല മെയിൽ ഐഡികളിൽ “
“പുഞ്ചിരിക്കുന്ന മുഖങ്ങൾക്കും തേനൂറും വാക്കുകൾക്കും പിന്നിൽ അപരിചിതമായ മുഖങ്ങൾ ആണ് കൂടുതൽ എന്നത് ഒരു വലിയ തിരിച്ചറിവ്”
“സ്വന്തം മനസ് കൊണ്ട് മറ്റൊരാളെ അളക്കുമ്പോൾ അയാളുടെ പല ചെയ്തികളും വിചിത്രമായ് തോന്നാം, നല്ലതും ചീത്തയും – രണ്ടും അതിൽ പെടും”
“മനസ് തുറക്കുന്നതിലൂടെ തെറ്റിദ്ധാരണകൾ മാറും. എന്നാൽ വീണ്ടും തെറ്റിദ്ധരിക്കും, വഴക്കുണ്ടാവും എന്ന് പേടിച്ചു തുറക്കാത്ത മനസുകൾ പേറുന്നവരാണ് ഏറെ”
“ഓരോ നിരാശകൾ ജീവിതത്തിൽ സംഭവിക്കുമ്പോൾ തോന്നും മനഃപ്രയാസങ്ങളാണ് വലിയ ദുഃഖങ്ങൾ എന്ന്. എന്നാൽ രോഗാവസ്ഥയെക്കാൾ വലിയ ദുരന്തങ്ങൾ ഇല്ല എന്നതാണ് സത്യം”
“ചില ബന്ധങ്ങളുടെ മാറ്ററിയുന്നത്
ചില പ്രിയപ്പെട്ടവർ (മറ്റുചിലർ )നമ്മെ ഉപേക്ഷിച്ചു പോവുമ്പോഴാണ്
അവർ ഉണ്ടായിരുന്നു അന്നും ഇന്നും എന്നും
പക്ഷെ നമ്മുടെ കണ്ണുകൾ അവരെ കാണാതെ പോയതാണ് “
“ചിലരൊക്കെ അങ്ങനെയാ, ഒരുപാട് കഷ്ടപ്പെട്ട് സ്നേഹവും വിശ്വാസവും നേടിയെടുക്കും. എന്നിട്ട് ഒരുകാരണവുമില്ലാതെ ഒരുനാളകലും”
“ബന്ധങ്ങൾ എപ്പോഴും മനസുകൊണ്ടിഷ്ടപ്പെട്ട് നമ്മൾ തിരഞ്ഞെടുക്കുന്നതാവണം. ഇങ്ങോട്ട് വന്നു സ്ഥാപിക്കുന്ന പല ബന്ധങ്ങൾക്കും അൽപ്പായുസ്സേ ഉള്ളൂ “
“ജീവനും മരണത്തിനും തമ്മിലുള്ള അന്തരം വെറും ഒരു നിമിഷം മാത്രം
പക്ഷെ കാലം ആ നിമിഷം കടന്നുപോയാൽ
ലോകത്തെ ഒരു ശക്തിക്കും അതിനെ
മടക്കികൊണ്ടുവാൻ ആവില്ല”
“പ്രിയപ്പെട്ട ഓർമ്മകൾ എപ്പോഴും നമ്മുടെ തടവുകാരായിരിക്കും”
“ഓരോ ശ്വാസത്തിലും പുനർജനിക്കുന്ന മനുഷ്യൻ
പുറത്തേക്ക് പോകുന്ന ശ്വാസം തിരിച്ചു വന്നില്ലെങ്കിൽ….
കഴിഞ്ഞു അവന്റെ കാര്യം !!!”
“താമരയിലയിൽ വീഴുന്ന മഴത്തുള്ളികൾ പോലെയാണ് പല ബന്ധങ്ങളും.
പുറത്തുനിന്നു നോക്കുമ്പോൾ അതിമനോഹരം, ദൃഢം.
ഇലയ്ക്കും തുള്ളികൾക്കുമിടയിൽ അദൃശ്യമായ ഒരു മെഴുകിന്റെ മതിലുണ്ട്,
അവർക്ക് മാത്രം അറിയാവുന്നത്.
വളരെ അടുത്തുനിന്നു നോക്കിയാൽപോലും കാണണമെന്നില്ല,
അടുപ്പങ്ങളിലെ അകലങ്ങൾ, വാനോളം!!!🍁🍁”
“ചില മനുഷ്യർ അവഗണ മാത്രമേ തിരിച്ചു തരൂ എന്നറിഞ്ഞിട്ടും അവരോടങ്ങനെ പെരുമാറാൻ കഴിയാത്തത്, മനസ്സ് നാമറിയാതെ അവരെ ബഹുമാനിക്കുന്നതുകൊണ്ടാണ്”
“മരണം എപ്പോഴും കൂട്ടികൊണ്ടു പോവാൻ വരുന്നത് ജീവിക്കാൻ ഒരുപാട് കൊതിക്കുമ്പോഴാണെന്നൊരു തോന്നൽ, ജീവിതത്തെ ഒരുപാട് കൊതിക്കുന്നവരാണ് അത് പെട്ടെന്ന് അവസാനിപ്പിക്കുന്നതും….“
“ജീവിക്കാനുള്ള കൊതിയേക്കാൾ മരിക്കാനുള്ള പേടിയാണ് പലരെയും ജീവിക്കാൻ പ്രേരിപ്പിക്കുന്നത് “
“സ്വന്തമായി ‘മരിച്ചു’ എന്ന് പറയാൻ എളുപ്പമാണ്
എന്നാൽ മറ്റൊരാളെ കുറിച്ചങ്ങനെ പറയുക എളുപ്പമല്ല “
“ഒരിക്കൽ ഹൃദയത്തോട് ചേർത്തുപിടിച്ച പലതും
മറ്റൊരുനാളിൽ കടന്നുവരാം ജീവിതത്തിലേക്ക്
പുതിയ വർണങ്ങളായ്….
അർത്ഥങ്ങളായ് ……
നിർവചനങ്ങളായ് …..
വിചിത്രം പക്ഷെ സത്യം….. “
“നമ്മൾ ഓരോരുത്തരും മറ്റു പലരുടെയും കഥകളിലെ കഥാപാത്രങ്ങളാണ് , അറിഞ്ഞും അറിയാതെയും”
“സന്തോഷവും ദുഃഖവും ഒന്നുപോലെ അനുഭവിക്കേണ്ട അവസ്ഥ എങ്ങനെയെന്ന് ചിന്തിച്ചിട്ടുണ്ടോ?”
“തെറ്റുകളുടെ കാര്യം പോട്ടെ, നമ്മുടെ ശരികൾക്കൊപ്പം നിൽക്കാൻ പോലും ചിലപ്പോൾ നമ്മുടെ പ്രിയപ്പെട്ടവർ കൂട്ടാകണമെന്നില്ല”
“ഭാരം ചുമക്കാൻ കഴിവുള്ളവരുടെ തലയിൽ ഭാരം കൂട്ടികൊണ്ടേയിരിക്കും…. ഒപ്പം സഹിക്കാനുള്ള മനക്കരുത്തും കൊടുക്കും…. അത്ര തന്നെ. ഇതൊന്നും ഇല്ലാത്തവർ ഫ്രീ ആയിട്ടങ്ങു നടക്കും ജീവിതകാലം മുഴുവൻ”
“പ്രിയമേറുമ്പോഴാണ് എപ്പോഴും നഷ്ടപെടുന്നതിന്റെ ഭയം”
“പലപ്പോഴും ഹൃദയങ്ങളെ തകർക്കുന്നത് വേദനിപ്പിക്കുന്ന വാക്കുകൾ ആവും, ഒരുപക്ഷെ സത്യങ്ങളെക്കാളേറെ”
“ഹൃദയം ഉള്ളവർക്ക് വേദനകളിൽ നിന്നും അകലുക എളുപ്പമല്ല”
“ഒരിക്കലും കണ്ടില്ലാത്തവരോട് യാത്ര ചൊല്ലി പിരിയുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?”
“ഒരു സ്നേഹബന്ധത്തെ പിടിച്ചു നിർത്താൻ
ബാലിശമായ ഒരു കാരണവും മതി.
ഒരുപക്ഷെ അതാവാം,
തിരിച്ചു കിട്ടില്ല എന്നുറപ്പുണ്ടായിരുന്നിട്ടും
പല ബന്ധങ്ങളിലും നമ്മളിങ്ങനെ കുരുങ്ങി കിടക്കുന്നത്”
മറ്റുള്ളവർക്കായി കയ്യിലെ പിടിവള്ളി വിട്ടുകൊടുക്കുന്നവരാണ്”
നഷ്ടപ്പെടുമോ എന്ന ഭയത്തിലേക്ക്
മനസ്സ് ചേക്കേറുന്നവർ….”
Image Source: Pixabay
Recent Comments