“ചില അനുഭവങ്ങൾ പകർന്നു നൽകാൻ വേണ്ടി മാത്രം ചില യാത്രകൾ, പിന്നീടുള്ള ജീവിതകഥയുമായ് യാതൊരു ബന്ധവുമില്ലാത്തവ….”
“ജീവിത യാത്രക്കിടയിൽ എത്രപേരെ കണ്ടുമുട്ടുന്നു പരിചയപ്പെടുന്നു.
അത് പലപ്പോഴും ഒരു പരിചയം പുതുക്കൽ മാത്രമെന്ന് എത്രപേർ തിരിച്ചറിയുന്നുണ്ട്?”
“ചെറിയ യാത്രകളാണ് പലപ്പോഴും ജീവിതം തന്നെ മാറ്റിമറിയ്ക്കുന്നത്”
“എല്ലാ യാത്രകൾക്കും മടക്കയാത്ര ഇല്ല”
യാത്രകളും മടക്കയാത്രകളും

“ചില യാത്രകൾ അങ്ങനെയാണ്
ഒരു മടക്കയാത്ര ഉണ്ടാവില്ല…….”
“മടക്കയാത്ര എളുപ്പമാണ്, പോയ വഴികൾ ഓർമയുണ്ടെങ്കിൽ…….”
“മായുന്ന ഓർമ്മകൾ പലപ്പോഴും കൈപിടിച്ച് കൂടെ കൊണ്ടുപോകുന്നത്
പിരിഞ്ഞുപോയ പലരുടെയും അവസാന ശേഷിപ്പുകളെ
പിന്നെല്ലാം പഴയ പടി,
പുതിയ കഥകൾ പുതിയ ബന്ധനങ്ങൾ “
“എനിക്കൊന്നുറങ്ങണം
നീയില്ലാത്ത ഒരു ലോകത്തേക്ക് മടങ്ങാനായി
നീ തന്ന വേദനകളെ സ്വാതന്ത്രരാക്കി കൊണ്ട്
നീ കാണാത്ത അകലങ്ങളിൽ എത്തിച്ചേരാൻ”
“മടങ്ങിയെത്താൻ എനിക്ക് കൊതിയില്ലാതെയല്ല
പക്ഷെ നമുക്കിടയിൽ കാലം വളരെ ദൂരം സഞ്ചരിച്ചിരിക്കുന്നു “
“നിശബ്ദമായ വേദനകളിൽനിന്ന്
ഞാൻ പൊഴിക്കുന്ന കണ്ണുനീർ മുത്തുകൾ കോർത്ത്
ഒരു മാല നിനക്ക് സമ്മാനിക്കണം
അതിനു നീ എന്റെ പേരിടണം”
“പ്രിയരിൽ ചിലർ നമ്മുടെ ജീവിതത്തിൽ നിന്നും തിരിച്ചുപോകുമ്പോൾ നമ്മുടെ ചില പ്രിയ ഇഷ്ടങ്ങളെയാവും കൂടെ കൂട്ടുക …”
“തിരിച്ചൊരു യാത്ര വേണ്ട എനിക്കിനി
ഇന്നലകളിലേക്ക്……
എനിക്കായ് നിന്നിന്നലെകളിലെ
ഹൃദയത്തുടിപ്പുകളുടെ
ഒരു കണക്കെടുപ്പ് നടുത്തുവാൻ…….”
“പോകേണ്ടവരൊക്കെ പോകുമല്ലേ
ഒരു വാക്കുരിയാടാനുള്ള ഔചിത്യവും പ്രതീക്ഷിക്കേണ്ട”
“തിരഞ്ഞെടുത്ത വഴി തെറ്റിപ്പോയി എന്ന് സ്വയം പഴിച്ച് നിന്നുപോകാം പല സാഹചര്യങ്ങളിലും. ചിലപ്പോൾ അവിടുന്ന് സഞ്ചരിക്കേണ്ടത് ഒരു പുതിയ വഴിയാകാം. കണ്ടെത്തുക. യാത്ര തുടരുക “
“പാഴാക്കുന്ന ഓരോ നിമിഷത്തിനും ഒരു മടക്കയാത്ര ഇല്ല. ഓരോ നിമിഷത്തിനും കോർത്തിണക്കാൻ ഒരു കഥ സമ്മാനിച്ച് സന്തോഷത്തോടെ പറഞ്ഞു വിടുക. “
“അർത്ഥങ്ങൾ തിരഞ്ഞു ഉത്തരം തേടിയലഞ്ഞു
അർത്ഥമില്ലാത്ത അവസാനിക്കുന്ന യാത്രകളുണ്ട്
വെറുമൊരു സ്വപ്നമായ് മാറുമപ്പോൾ”
“ആരും തിരികെ വിളിക്കരുതെന്ന് കൊതുക്കുന്ന
“ചില മാറ്റങ്ങൾ തിരിച്ചറിയാൻ ഒരുപാട് കാലങ്ങൾ സഞ്ചരിക്കേണ്ടി വന്നേക്കാം “
“സഹയാത്രികർ,
യാത്രക്ക് കൂടെ കൂട്ടുന്നവർ…
വഴിയിൽ വച്ച് കണ്ടുമുട്ടുന്നവർ…
പലപ്പോഴും
ഒരു വാക്കുപോലും പറയാതെയാണ്
യാത്രയാവുന്നത്”
“വിട ചൊല്ലൽ ഒരു പ്രോസസ്സ് ആണ്
ഒറ്റ വാക്കിലോ ഒറ്റ നാളിലോ സംഭവിക്കുന്നതല്ല
അതങ്ങനെ കൂടി കൂടി പോയിന്റിൽ എത്തിച്ചേരും
പിന്നീടവിടെ ഒരു വാക്കു പോലും വേണമെന്നില്ല, വിട ചൊല്ലാൻ”
“ഒരിക്കലും കണ്ടില്ലാത്തവരോട് യാത്ര ചൊല്ലി
പിരിയുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ??”
“മനസ്സുകൾ സഞ്ചരിക്കുന്ന പാതയിലൂടെ
ഹൃദയങ്ങളും സഞ്ചരിച്ചിരുന്നെങ്കിൽ”
പോകുന്ന വഴികൾപോലും മായ്ചുകളയും
പോകുന്ന വഴികൾപോലും മായ്ചുകളയും”
“യാത്ര തിരിച്ചിടത്ത് തന്നെ എത്തിച്ചേരുന്ന
“ആരും തിരിച്ചറിയാത്ത ലോകത്തിൽ ഒരു അപ്പൂപ്പൻ താടി പോലെ പാറി നടക്കണം🙁🙁”
“ഓരോ യാത്രകൾ ഓരോ അനുഭവകഥകൾ
അവ സൂക്ഷിച്ചു വച്ചോളൂ….
വീണ്ടും ആ വഴി വരുമ്പോൾ
ഇടറിവീഴാതിരിക്കാൻ……”
“ശരിയാണോ എന്ന് പൂർണ ബോധ്യമില്ലെങ്കിൽകൂടി
ചില കാര്യങ്ങളിൽ മനസ്സുറപ്പിക്കേണ്ടിവരും,
മുന്നോട്ടുള്ള യാത്രയ്ക്കും….”
“യാത്രകൾ പലതും അനുവാദം ചോദിക്കാതെയാണ്
അല്ലെങ്കിലും, മനസ്സപ്പോഴാണ്
“ഓർമകൾപോലെ വേദനിപ്പിക്കുന്നവയാണ് ചില ഗാനങ്ങൾ. ഒരിക്കൽ ഹൃദയത്തോട് ചേർത്തുപിടിച്ചിരുന്ന ഓർമകളും ഈണങ്ങളും പിന്നീടൊരിക്കൽ മനസ്സിനെ കീറിമുറിയ്ക്കാതിരിക്കട്ടെ. ഓർമകളിലേക്കുള്ള മടക്കയാത്രകൾ മുള്ളുകൾ തഴച്ചുവളരുന്ന പാതകളിലൂടെ ആവാതിരിക്കട്ടെ”
“വഴിതെറ്റിപോയി എന്ന് പലപ്പോഴും തിരിച്ചറിയുന്നത്
ഒരുപാട് യാത്രചെയ്തതിനു ശേഷമായിരിക്കും”
“നിഴലിനു പിന്നാലെ അലഞ്ഞു
നിഴലായ് മാറും മുമ്പ്
തിരിച്ചൊരുവട്ടം നോക്കീടേണം
തിരിനാളം എന്നെന്നേക്കുമായി
അണയുന്നൊരു ദിനം മുന്നേ”
“ചില യാത്രകളിൽ നാം സ്വയം മറന്നുപോവാറുണ്ട്
ചിലപ്പോൾ എന്നേക്കുമായി നഷ്ടപ്പെടാം
വീണ്ടും അതുപോലെയുള്ള പാതയിലൂടെ സഞ്ചരിച്ചാൽ
വീണ്ടും സ്വയം കണ്ടെത്തിയെന്നും വരാം
ചില ഓർമ്മപ്പെടുത്തലുകൾ 💫💗”
“എന്റെ കണ്ണീരിൻ കൈയൊപ്പ് പതിഞ്ഞ വാഴതാരകളിൽ
എൻ കണ്ണീർ കൊഴിഞ്ഞ കണ്ണീർ പാടങ്ങളിൽ
ഞാൻ ഇടറിവീണു തിരിഞ്ഞു നോക്കിയ നീണ്ട പാതകളി-
ലെവിടെയെങ്കിലും നിന്റെ സാന്നിധ്യം ഉണ്ടായിരുന്നുവോ?
അറിയില്ല, അറിയില്ല എനിക്കൊന്നും”
“ഒരു വാക്കിനാൽ യാത്ര ചൊല്ലി പിരിയുന്നില്ലാരുമിവിടെ!!!”
“തുടരണമോ പകുതിക്ക് വച്ച് നിർത്തി തിരിച്ചുപോകണമോ എന്ന ചോദ്യത്തിന് ഉത്തരമില്ലാത്ത തുടങ്ങിവച്ച യാത്രകൾ എപ്പോഴും ദുഷ്കരമായിരിക്കും”
“മഞ്ഞുതുള്ളികളിലേക്ക് ഒരു മടക്കയാത്ര പോകണം
ഒരിക്കൽ കൂടി ഇറ്റിറ്റ് വീഴാൻ”
“തെറ്റുകൾ അംഗീകരിക്കാത്തപ്പോഴാണ് സ്വയം തിരുത്താൻ തയ്യാറാവാത്തത്. തെറ്റുകൾ അംഗീകരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ ഉണ്ടാവാറുള്ളൂ പലപ്പോഴും. അത് മടക്കയാത്ര എളുപ്പമാക്കും, തെറ്റായ പാതകളിൽ നിന്നും”
“ഒന്നും പറയാതെ പ്രിയപ്പെട്ട പലരും നമ്മുടെ ജീവിതത്തിൽ നിന്നും യാത്രയാവുമ്പോൾ
എന്തൊക്കെ കഥകളാവും പൂരിപ്പിക്കാത്ത സമസ്യകൾപോൽ ബാക്കിവെച്ചിട്ട് പോവുക!”
എന്റെ വാക്കുകളുടെ പുതു അർത്ഥങ്ങൾ
നിന്നിൽ മാത്രമായിരുന്നു 🌹🚶♀️🌪️💫🦋🦋”
“ജീവിതയാത്രയ്ക്കിടയിൽ പലരെയും കണ്ടുമുട്ടാം. ചിലർ കുറച്ചു കാലം നമ്മോടൊപ്പം സഞ്ചരിക്കാം. എന്നാൽ അന്ത്യം വരെ കൂടെ നടക്കാൻ ഒരാളെ കിട്ടിയാലും അത് ഭാഗ്യമായി. “
“പുതിയ വേദനകൾ ശീലമല്ലാത്തതുകൊണ്ട് പഴയ വേദനകളുടെ ലോകത്തേക്ക് ഒരു മടക്കു യാത്ര “
“കാലങ്ങൾ അങ്ങനെ കടന്നുപോയ്
എനിക്കായ് മാറ്റിവെച്ചേനെ.
തണുപ്പും പിന്നൊരു വെള്ളപ്പുതപ്പും.
മറ്റൊരു കാലത്തിന്റെ വരവിനു
പോവുന്നു വെള്ളപുതപ്പ് പുതച്ച്”
നിശകൾ തിരികെ മാടി വിളിക്കുകിലും
ഇല്ല ഒരു മടക്കു യാത്ര ഇന്നലകളിലേക്ക്
ആ ഏകാന്തതയെ കാതോർക്കാനായി
വീണ വലച്ചില്ലുകൾ വീണ്ടും പെറുക്കീടുവാനായി 💜💜🙂🙂💕💕”
“മറന്നുവെച്ച പലതും
മടങ്ങിപ്പോയി ചെന്ന് –
തിരിച്ചെടുത്തു യാത്ര തുടരണം”
“ഒന്നും ഉരിയാടാതെ പലരും പോകുന്നത്
മടങ്ങിവരാൻ എപ്പോഴെങ്കിലും ആഗ്രഹമുണ്ടെങ്കിൽ
ഏതെങ്കിലുമൊരു ദിക്കിലേക്ക്
“മാഞ്ഞത് ഒരു ഞൊടിക്ക് മാത്രം……
മാരിവില്ലായി പുനർജനിക്കുവാൻ!!!
നൽകിയ നീലവർണത്തെ ആകാശത്തിനു നൽകിയിട്ട്
ഏഴുവർണങ്ങളിൽ പുതിയൊരു കഥ കൂട്ടിച്ചേർക്കുവാൻ
വർഷമേഘത്തുള്ളികളായ് മടങ്ങിയെത്തുവാൻ”
“പോകുന്നവരെല്ലാം എന്നോട് പറഞ്ഞിട്ട് പോവാത്തതെന്താ?”
“പറന്നകലും പക്ഷിപോൽ പ്രതീക്ഷകൾ അസ്തമിക്കുമ്പോൾ കാത്തിടും കണ്ണുകൾക്ക് സന്ധ്യകൾ പുനർജനിക്കുമോ?”
“ഭൂമിയിലേക്ക് ചില നക്ഷത്രങ്ങൾ തിരിച്ചണയാറുണ്ട് പോലും
യുഗങ്ങൾക്കപ്പുറം കൊഴിഞ്ഞ,
തനിക്ക് മാത്രം സ്വന്തമായ ഏതോ നക്ഷത്രത്തിന്റെ തിരച്ചലിൽ.
ഒരുപക്ഷെ അന്ന് പറഞ്ഞു മുഴുവിക്കാൻ
കഴിയാതെ പോയ ഒരു കഥ ബാക്കി ഉണ്ടാവാം
ഒരുപക്ഷെ അന്ന് നഷ്ടപ്പെട്ട് പോയ
ഏതോ ഒരു ബന്ധം ബാക്കിയുണ്ടാവാം ✨💫💕♾💥”
“ഒരു മടക്ക യാത്ര കുറച്ചു നിമിഷങ്ങൾക്ക്
എന്നിട്ട് മടങ്ങി എത്തണം”
“ചില യാത്രകൾ അങ്ങനെയാണ് ഒരു മടക്കയാത്ര ഉണ്ടാവില്ല,
ആരും തിരികെ വിളിക്കണമെന്ന് കൊതിയ്ക്കാറുമില്ല”
“ആകാശത്തു കൺചിമ്മും നക്ഷത്രങ്ങളെ നോക്കി ഞാൻ ചോദിച്ചു
നിങ്ങളും ഞാനും തമ്മിൽ എത്ര അകലം?
കാതങ്ങളെല്ലാം അലിഞ്ഞില്ലാതാകാൻ ഒരു ഞൊടി മതി
താരകങ്ങളിൽ ഒരാൾ മൊഴിഞ്ഞു,
ക്ഷണിക്കുകയും ചെയ്തു”
“ചില യാത്രപറച്ചിലുകൾ ആവശ്യമാണ്”
“വീണ്ടും ഒരു യാത്ര
ഒരിക്കൽ കൂടി തനിച്ചായ മഴമേഘത്തിന്.
ആകാശത്തിലേക്ക് മടങ്ങാൻ ആവില്ല എന്നറിയാം
ആകെകൂടെയുള്ള പ്രതീക്ഷ
നുരഞ്ഞൊഴുകുന്ന പുഴയാണ്
അവിടെയും ആരെയും കൂട്ടേണ്ടാ
ഒറ്റത്തുള്ളിയായ് ഒഴുകിനടക്കണം
അലസമായ്, ദിശയേതെന്നറിയാതെ
കടമകൾ ഇല്ലാതെ, എല്ലാ ബന്ധനങ്ങളിൽ നിന്നും മുക്തയായ്”
“ഒരു മടക്കയാത്ര ഉണ്ടാവുമോ ഇനി, അറിയില്ല!!
കൊഴിഞ്ഞുവീണ ആയിരംനൊമ്പരങ്ങളിൽ
വീണുണഞ്ഞ കണ്ണുനീർതുള്ളികളിൽ
എവിടെയെങ്കിലും നീ ഉണ്ടായിരുന്നുവോ?
ഉത്തരം ചികഞ്ഞെടുക്കാൻ നിൽക്കുന്നില്ല ഞാൻ
നിൻ പാതക്ക് ഒരു തടസ്സം ആവാതിരിക്കുവാൻ”
“ഒരിക്കൽ തള്ളിപ്പറഞ്ഞവരുടെ ഇടയിലേക്ക് തിരിച്ചു പോവരുത്
എത്ര മോശം സാഹചര്യത്തിലും”
“ആവർത്തനവിരസതയില്ലാത്ത ചില സ്വപ്നങ്ങളുണ്ട്
യാത്രകളുണ്ട്, ചിന്തകളുണ്ട് 💙💙💙🌪️💫🌈”
“ചിലപ്പോഴെങ്കിലും വഴിയോരകാഴ്ചകൾ
എത്തിച്ചേരുന്നിടത്തേക്കാൾ ഉല്ലാസഭരിതമാവാറുണ്ട്
അനുഭവങ്ങൾ സമ്മാനിക്കാറുമുണ്ട്”
“സങ്കല്പങ്ങൾക്കും യാഥാർഥ്യങ്ങൾക്കുമിടയിൽ
നൂൽപാലത്തിലൂടെയുള്ള ഏകാന്തമായ യാത്ര,
അവ പരസ്പരം ബന്ധിക്കാൻ കഴിയാതെ”
“കാത്തുനിൽക്കാൻ ആരുമില്ലെങ്കിൽ
ഒറ്റയ്ക്ക് യാത്ര തുടരുക തന്നെ”
“ചിന്തകളുടെ ആഴങ്ങളിൽ ഇറങ്ങിച്ചെല്ലുംതോറും
മടക്കയാത്ര ബുദ്ധിമുട്ടാണ്.
ചിന്തകൾ മനുഷ്യനെ ഒരു നാൾ മുക്കികൊള്ളും”
“നമ്മൾ മറന്നുവച്ചുപോകുന്ന പല വർണങ്ങളുണ്ട്,
പകർത്തിവച്ചു പോകുന്ന ചില വർണങ്ങളുമുണ്ട്
നമ്മൾ പോലും അറിയാതെ തന്നെ”
“മറവിയിലേക്കുള്ള പാത എളുപ്പമായിരുന്നെങ്കിൽ
മാറാലപിടിച്ച ഓർമകൾക്ക് യാത്രാമംഗളമോതിയേനെ”
“പല യാത്രകളും നിങ്ങൾ ആരംഭിക്കുന്നതും എത്രയോ മുമ്പ് തുടങ്ങിയവയാണ്”
ഒരുപാട് മുന്നോട്ട് നടന്നു പോയ്.
എളുപ്പമല്ല”
“ഒരു മടക്കയാത്ര ഉണ്ടാവില്ലിനി ❗️
ഇടറിവീണൊരാ പാതയിൽ പൊലിഞ്ഞ
ഒരായിരം സ്വപ്നങ്ങളിൽ, സങ്കൽപ്പങ്ങളിൽ
ചില യാഥാർഥ്യങ്ങളുടെ വിരൽപാടുകളിൽ
അസ്തമയചോപ്പിന്റെ അണയുന്ന പ്രതീക്ഷകളിൽ
മറ്റൊരു പുലരിക്ക് കാത്തുനിൽക്കാനശക്തയായ്
വിടവാങ്ങുകയായ് ഞാൻ മറ്റൊരു സന്ധ്യയായ്🖤💔”
“ജീവിതയാത്ര അവസാനിച്ചപോലെ….
പറയാൻ പല കഥകളും ബാക്കിയുണ്ടെങ്കിലും”
“ചില ഓർമ്മകൾ തമ്മിൽ അകലം കൂടുതലാണ്
മറവിയുടെ തണുത്ത താഴ്വരയിലേക്ക്
ഓർമകളുടെ യാത്രക്ക് പലപ്പോഴും
യുഗങ്ങളുടെ അന്തരം ഉണ്ടാവാം,
നിമിഷങ്ങൾപോലെ അവ കടന്നുപോവുമെങ്കിലും”
“നീ എൻ വിളികൾക്ക് മറുപടി പറഞ്ഞുവെങ്കിൽ,
ഞാൻ ഒരായിരം തവണ നിന്നെ വിളിച്ചേനേ.
നീ എന്റെ വാക്കുകൾ കേട്ടുവെങ്കിൽ,
പക്ഷേ നീ യുഗങ്ങൾ പലതും സഞ്ചരിച്ചിരിക്കുന്നു
എന്റെ വിളികളുടെയും വാക്കുകളുടെയും –
വിളിച്ചു കൊണ്ടിരിക്കുമായിരിക്കും നിന്നെ
എന്നിലേക്കെരിക്കലും എത്താതെ പോയ
ആ ശൂന്യത്തിലേക്കുള്ള യാത്രകൾക്കിടയിൽ”
“നീയും മെല്ലെ മനസ്സിലാക്കിക്കോളൂ
നീയെന്നെ അകറ്റാൻ ശ്രമിക്കുംപോലെ
ഞാനും നിന്നെ അകറ്റാൻ ശ്രമിച്ചുതുടങ്ങി എന്ന്.
നിന്റെ നാട്യം കണ്ട് മടുത്തു തുടങ്ങിയിരിക്കുന്നു ഞാൻ
പൊയ്മുഖമണിഞ്ഞ് ഞാനും മടുത്തു തുടങ്ങിയിരിക്കുന്നു.
ചായങ്ങൾ മാറാൻ സമയമായിരിക്കുന്നു
പുതിയൊരു യാത്ര തുടങ്ങാനും”
“കടൽപ്പരപ്പിലൂടെയുള്ള യാത്ര സുഖകരമാണ്, പക്ഷെ അതിന്റെ ആഴങ്ങൾ അറിയാൻ ശ്രമിച്ചാൽ ചിലപ്പോൾ അറപ്പുള്ള കാഴ്ചകൾ കാണേണ്ടിവരും. അതുപോലെ ആണ് ചില മനുഷ്യ മനസ്സുകൾ”
“എല്ലാ യാത്രകൾക്കും മടക്കയാത്ര ഇല്ല”
“സ്വയം മറന്നുവച്ചു ഞാൻ എന്നെ തന്നെ
തിരിച്ചെടുക്കണം എന്ന് ചിന്തിക്കാതെ തന്നെ……
വരുംവരായ്കൾ ഓർക്കാതെ തന്നെ.
മടക്കയാത്ര ആഗ്രഹിക്കുമ്പോഴും
വീണ്ടും സ്നേഹിക്കപ്പെടില്ല എന്നോർക്കുമ്പോഴും
എന്നെ നഷ്ടപ്പെടുത്തിയ ഞാൻ –
എന്നിലേക്ക് ഉള്ള യാത്ര പോലും
മറന്നു തുടങ്ങിയിരിക്കുന്നു.”
“യാഥാർത്ഥപ്രണയത്തിന് മടക്കയാത്രകൾ പലതുണ്ടത്രേ; തിരികെവരാനുള്ള ശീലം തന്നെയുണ്ടത്രേ. പക്ഷേ പോകാനും തിരിച്ചുവരാനും ഇടയിൽ ഒരു ഇടനാഴിമാത്രം—കാർമേഘചുരുളുകൾപോലെ പറന്നുകിടക്കുന്ന, അന്ധകാരംമാത്രം നിറഞ്ഞ ഒരു ഇടനാഴി. തിരിഞ്ഞുപോകാൻ പലവഴികൾ കണ്ടെത്തിയാലും, അതിലൊന്നിലും ഭ്രമിക്കാതെ ഒരേയൊരു സഞ്ചാരപാതമാത്രം. അകലേക്കും അരികിലേക്കും പലവട്ടം അലഞ്ഞുകൊണ്ട്……”
“രാത്രിയിലേക്കിനി ഒരു പകലിന്റെ ദൂരം. ചെയ്തുതീർക്കുവാൻ ആയിരം കടമകളും. സുപ്രഭാതം….. “
Image source: Pixabay
Also read: ഹൃദയ സ്പന്ദനങ്ങൾ Quotes
(Visited 218 times, 1 visits today)
Recent Comments