“എന്റെ മൗനത്തിനു സംഗീതം നൽകാൻ വാക്കുകൾ പകരാമോ?”
മൗനം വിദ്വാന് ഭൂഷണമത്രേ!!!”
“മൗനം കൊണ്ട് മുറിവേൽപ്പിക്കാൻ നിനക്ക് കഴിയും.
പക്ഷെ വാക്കുകൾ കൊണ്ടെന്നെ മുറിവേൽപ്പിക്കാൻ നിനക്ക് കഴിയില്ല.
അത്രമേൽ നീയെന്നെ സ്നേഹിക്കുന്നു”
“ഒരു നിമിഷത്തിന്റെ മൗനത്തിൽ നിശ്ചലയായാൽ തിരിച്ചറിയപ്പെടുമോ എന്ന ഭയം – വാചാലത്തിന്റെ പല നിർവ്വചനങ്ങളിൽ ഒന്ന്💜”
“വാക്കുകൾക്കായി അവൾ പരതി നടന്നു
മൗനം അവളെ വിലയ്ക്ക് വാങ്ങിയപ്പോൾ…..”
“ഒരു നിമിഷത്തെ മൗനത്തിൽ നിശ്ചലയായാൽ തിരിച്ചറിയപ്പെടുമോ എന്ന ഭയം – വാചാലത്തിന്റെ നിർവ്വചനങ്ങളിൽ ഒന്ന്.
#വാചാലം #പൊയ്മുഖം “
“ഒരു മൊഴിപോലും തിരിച്ചവൻ പറയാത്തവൾ ഓർത്തു
മൗനം കൊണ്ട് എല്ലാത്തിനും കടം വീട്ടിയതാവാം”
“മൗനങ്ങളിൽ മനം മടുക്കുമ്പോൾ
വാക്കുകളിലേക്കൊരു മടക്കയാത്ര പോകണം”
വളരെ പെട്ടെന്നെടുക്കുവാൻ 🤗🤗”
“മൗനം കൊണ്ട് മുറിയുന്ന വാക്കുകൾ
കണ്ണുകളാൽ പറയുന്ന കവിതകൾ
വേദനയാൽ എരിഞ്ഞടങ്ങും മോഹങ്ങളും
പിന്നെ ബാക്കിയാവുന്നു
നിറമൊഴിഞ്ഞ താളുകളും”
“മൗനം ഏറ്റവും വലിയ ആയുധമാകുന്ന അവസരങ്ങളുണ്ടാകാം, ശിക്ഷകളും……”
“എൻ മൗനത്തിൽ എൻ കണ്ണീരിൽ ഒതുക്കുന്ന പലതും
സർവേശ്വരന് ചെയ്തു തീർക്കാനുള്ള കർമങ്ങൾ മാത്രമായതുകൊണ്ട് “
“വാചാലരുടെ പ്രശംസയെക്കാൾ മൗനികളുടെ നിശ്ശബ്ദതയിലാണോ സത്യസന്ധത കൂടുതൽ?”
“മൗനത്തിൽ ചാലിച്ച ഒരു ചെറു പുഞ്ചിരി
മൗനത്തിൽ ഒളിപ്പിച്ച ഒരായിരം കഥകളും “
“മിഴിവാർന്ന മൗനത്തിലെന്നനുരാഗമൊളിപ്പിച്ച്
വാചാലമാമെന്നുടെ വാക്കുകളിൽ
നിനക്കുള്ള സ്നേഹം തിരയുകയാണല്ലേ?
എനിക്കത് മനസ്സിലായിട്ടുണ്ട്”
“ഒരുപാട് മിണ്ടുന്ന മൗനങ്ങൾ”
“ഒരു നിമിഷത്തിന്റെ മൗനത്തിൽ എല്ലാം അവസാനിക്കുന്ന ചിലതുണ്ട് ഈ ലോകത്തിൽ”
“അത് സ്വപ്നമല്ലെന്നു തിരിച്ചറിയാൻ ഒരുപാട് നേരമെടുത്തു.
തീർത്തും യാദൃശ്ചികമായ് വാക്കുകൾ-
സ്വപ്‌നങ്ങൾ മഴവില്ലായ് പൂത്ത നിമിഷം
പരിഭവങ്ങൾ പൊടുന്നനെ അലിഞ്ഞില്ലാതായ നിമിഷം.
അന്നത്തെ രാവിന് അനേകം വർണങ്ങൾ ഉണ്ടായിരുന്നു
അന്നുവരെ നാമിരുവരും ഒളിപ്പിച്ചുപിടിച്ച-
ഒരായിരം കിനാവുകൾ കവിതയായ് വിരിഞ്ഞ നിമിഷം
വർഷങ്ങൾ പലതും കൊഴിഞ്ഞുപോയെങ്കിലും
നാമിന്നും മൗനത്തിൽ ഇരുകരകളിൽ നിൽപ്പുണ്ട്
നിൽക്കത്തലയ്ക്കും രണ്ടു തിരമാലകൾപോലെ,
തുളുമ്പാൻ കൊതിക്കും വാക്കുകൾക്ക് കാവലായ്!”
വാക്കുകൾ കൊഴിഞ്ഞ മൗനവുമുണ്ട്”
“എന്റെ മൗനമാണോ നിന്നെ വാചാലനാക്കുന്നത്?”
“മൗനമൊരിയ്ക്കലും ബന്ധങ്ങളുടെ അന്ത്യത്തിനു കാരണമാവരുത്”
ഞാനറിയാതെപോകുന്ന ഒരു നീയും
മൗനത്തിൽ തീർത്ത ഒരു നൂൽപ്പാലത്തിലൂടെ
നാമിങ്ങനെ ഒരുമിച്ചു സഞ്ചരിക്കുമ്പോൾ
നാമിരുവർക്കും നഷ്ടമാവുന്നത് സമയമാണ്,
ഒരുപിടി നല്ല നിമിഷങ്ങളും”
“എൻ വാക്കുകളിൽ നിറഞ്ഞ മൗനം നീയായിരുന്നു🌪️💫✨”
“എൻ വാക്കുകൾകൊണ്ട് നിൻ മൗനങ്ങൾ നിറയ്ക്കണം
“ചിലർക്ക് വാക്കുകൾ പോലും വേണമെന്നില്ലല്ലോ…..
മൗനത്തിൽ അവസാനിപ്പിക്കുന്നു എല്ലാം”
“എന്റെ മൗനത്തിന്നാഴങ്ങൾ നിനക്ക് മാത്രം സ്വന്തം”
“നിശബ്ദതയാണ് ചിലപ്പോൾ ഏറ്റവും നല്ല മരുന്ന്….”
“ഞാൻ മൗനിയായിരുന്നു
അതിനർത്ഥം എന്റെ ഹൃദയം സംസാരിച്ചില്ല എന്നതല്ല”
“എന്റെ വാക്കുകളിൽ തങ്ങിനിൽക്കുന്ന മൗനങ്ങളെല്ലാം
നിനക്കുമാത്രമാണോ സ്വന്തം?
എനിക്കുമില്ലേ അവകാശം?
എന്റെ മൗനങ്ങളിൽ നിന്നും അടർന്നുവീണ വാക്കുകളും
തുളുമ്പാൻ കൊതിക്കുന്ന വാക്കുകളും
നീ എന്നേ സ്വന്തമാക്കി കഴിഞ്ഞു”
“മൗനത്തിൻ പുതു അധ്യായങ്ങൾ രചിച്ച്,
മൗനത്തിനു പുതിയ അർത്ഥങ്ങൾ നൽകി,
നമ്മളിരുവരും നമ്മുടെ കഥകൾ രചിച്ച്
കണ്ടുമുട്ടുമായിരിക്കാം ഒരുനാൾ
വാചാലത്തിൻ ഏതെങ്കിലുമൊരു നാൽക്കവലയിൽ.
അന്ന്, ഞാൻ നിന്റെ മൗനങ്ങളോട് യുദ്ധം ചെയ്തതും,
നീ എന്റെ മൗനത്തോട് വഴക്കിട്ട് പോയതും ചൊല്ലി
ഒരുപാട് ചിരിക്കുമായിരിക്കാം”
“സ്ഥാനമില്ലാത്ത ഇടങ്ങളിൽ നിന്നും
മൗനമായ ഒരു പിൻവാങ്ങൽ…. എല്ലാത്തിൽ നിന്നും”
“മിഴിവാർന്ന മൗനത്തിലെന്നനുരാഗമൊളിപ്പിച്ച്
വാചാലമാമെന്നുടെ വാക്കുകളിൽ
നിനക്കുള്ള സ്നേഹം തിരയുകയാണല്ലേ?
എനിക്കത് മനസ്സിലായിട്ടുണ്ട്”
“വാക്കുകൾ തികയാതെ വരുമ്പോൾ ചിലപ്പോഴെങ്കിലും മൗനങ്ങളെ കടമെടുക്കാറുണ്ട്”
“മൗനങ്ങളിലും നോട്ടങ്ങളിലും അലിയിപ്പിച്ച എന്നിലെ വാക്കുകൾ”
“എപ്പോഴും ഏതെങ്കിലും ഒരു ഒഴിഞ്ഞ ചില്ലയിൽ
കൂടുകൂട്ടുന്നതാണ് എന്റെ മനം.
കടംകഥകൾ ഇടതടവില്ലാതെ പറയുമ്പോഴും
കടമായി തരാൻ ബാക്കിയൊന്നും ശേഷിക്കാറില്ല
“പറയാൻ തുളുമ്പും വാക്കുകളും
അരുതെന്നോതും മൗനഭാവങ്ങളും🌈❤️❤️”
“ഒരു മൗനത്തിൽ ചുരുങ്ങുകയാണെല്ലാം,
ഒരു ശംഖിലെന്ന പോലെ
ആർത്തിരമ്പും തിരപോലുള്ള സ്നേഹവും,
എണ്ണിയാൽ ഒടുങ്ങാത്ത നക്ഷത്രക്കൂട്ടങ്ങളും,
ഇടിവെട്ടും മിന്നൽ പിണറുമോടെ
പെയ്ത ആ തുലാവർഷവും എല്ലാം”
“നീയെന്നരികിലുള്ളപ്പോൾ മൗനത്തിനു അർത്ഥങ്ങൾ കൂടുതലാണ്”
“മനം ചിന്തകളാൽ കലങ്ങുമ്പോൾ വാക്കുകൾ മൂർച്ചയേറിയ ആയുധമായ് മാറും
മൗനം ഔഷധത്തിന്റെ ഫലം ചെയ്യുന്നത് ആ നിമിഷങ്ങളിൽ “
അവസാനം ഒരുപാടൊരുപാട് മൗനം….”
“മൗനങ്ങൾ വസിക്കുന്ന ചില ഇടങ്ങളിൽനിന്നും ഒഴിഞ്ഞുപോവണം,
ഉത്തരമില്ലാ കടംകവിത പോൽ🌪️💫”
“വാക്കുകൾക്കപ്പുറം പലതുമുണ്ട് വാഗ്ദാനങ്ങളിൽ”
“വാക്കുകൾ പോലും തരുന്ന ശൂന്യതക്ക് പകരം വയ്ക്കാൻ മൗനത്തിനു കഴിഞ്ഞേക്കും…. ചിലപ്പോഴെങ്കിലും!!”
“കള്ളം പറയുമ്പോഴാണോ മനുഷ്യൻ ഒരുപാട് വാചാലനാവുന്നത്?”
“എന്റെ മൗനങ്ങൾ വായിച്ചെടുക്കാൻ നിനക്കിപ്പോൾ മടിയാണോ
അതോ എന്റെ മൗനത്തിൻ ഭാഷ നീ മറന്നു തുടങ്ങിയോ?”
“ഒരു നല്ല ശ്രോതാവായതുകൊണ്ട് മാത്രം നിലനിൽക്കുന്ന ചില ബന്ധങ്ങൾ”
“മൗനം കൊണ്ട് വാക്കുകൾക്കതീതമായ ഒരു മധുര പ്രതികാരം. മൗനം കൊണ്ട് മുറിവേൽപ്പിക്കാനാണ് ഏറെ എളുപ്പം, ചിലരെയെങ്കിലും …….”
“വാക്കുകൾ അസ്തമിക്കുന്നിടത് അകൽച്ചകൾ തുടങ്ങുകയായി…… “
“നിശബ്ദമായ ചില ഉൾവിളികൾ ഉണ്ട്
ആയിരം തിരകളേക്കാൾ ശക്തമായവ
അവയുടെ നിലവിളികൾ ആരും കേൾക്കാറില്ല
ഇടനാഴികളിൽ ലക്ഷ്യമില്ലാതെ അലിഞ്ഞങ്ങനെ ഇല്ലാതാകും”
“വാല്മീകങ്ങളിൽ മൗനിയായി തുടരുന്നവർ”
“എന്റെ മൗനത്തിനു നീ അർത്ഥം തിരയുന്ന ഒരു നാൾ വരും
വാ തോരാതെ പറയുന്ന വാക്കുകൾക്കും.
അന്ന് ഒരുപക്ഷെ ഞാനുണ്ടായെന്നു വരില്ല
നിനക്കൊരിക്കലും ശല്യമാവാത്ത ലോകത്തേക്ക്
ഞാൻ യാത്രയായിട്ടുണ്ടാവാം”
“മനസ്സുകൾ തമ്മിൽ കോർത്തിണക്കിയ മൗനത്തിന്റെ അദൃശ്യചരട്
പെട്ടെന്നാരോ പൊട്ടിച്ചെറിഞ്ഞപോലെ✨🌪️💫💔”
“എനിക്ക് വാക്കുകളേക്കാൾ യുദ്ധം ചെയ്യേണ്ടി വരുന്നത് നിന്റെ മൗനത്തോടാണ്”
“പെയ്തൊഴിയാതെ മേഘങ്ങൾക്കും
പറഞ്ഞൊഴിയാത്ത വാക്കുകൾക്കും
ഭാരക്കൂടുതലായിരിക്കും”
“വാക്കുകളിൽ കുരുങ്ങി കിടക്കുന്ന മൗനം
“വാക്കുകൾ കടക്കാത്ത വഴികളിലൂടെ സഞ്ചരിക്കുന്ന മൗനങ്ങളുണ്ട്….
“അറിയിക്കാൻ കഴിയാതെ വരുമ്പോൾ
അല്ലെങ്കിൽ അറിഞ്ഞതായി നടിക്കാത്തപ്പോൾ ആണല്ലോ
മൗനത്തിന്റെ വേദന ശരിക്കും അറിയുന്നത്!!
പലപ്പോഴും വാക്കുകൾക്കും സ്ഥാനമില്ല അവിടെ!”
“നിന്റെ വാക്കുകൾ എന്നിലേക്ക് എത്തുന്നില്ലിപ്പോൾ
നിശ്ശബ്ദതകൾ മാത്രമാണ് എന്റെ തീരം ഭേദിക്കുന്നത്”
“ഓർത്തു മറന്ന വാക്കുകൾ പോലെ
എന്റെ ഓർമയിലെവിടെയോ നീ തങ്ങുന്നുണ്ട്
എന്റെ എല്ലാമെല്ലാമായ് 💕🌈🌪️✨”
“വാക്കുകൾക്ക് വാളിനേക്കാളും മൂർച്ചയുണ്ടെന്നാണ് പറയാറ്….. എന്നാൽ മിഴികളാൽ പറയുന്ന മൗനഭാഷകൾക്ക് വാക്കുകളേക്കാൾ ശക്തിയുണ്ട് സ്വാധീനമുണ്ട്… എത്ര ദൃഢമായ മനസ്സിനെ കൊണ്ടും എന്ത് ചെയ്യിക്കാനുള്ള മാസ്മര ശക്തിയും കഴിവും!!! “
“വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാനാവാത്ത നിമിഷങ്ങളിൽ
മൗനത്തിന് വാക്കുകളേക്കാൾ അർഥമുണ്ട്….
ലോകത്തൊരു ഭാഷയിലും കണ്ടെത്താനാവാത്ത
നിഗൂഢമായ അർഥങ്ങൾ… അക്ഷരങ്ങൾ….
വാക്കുകൾക്ക് എല്ലാ മനുഷ്യവികാരങ്ങളെയും –
കുറിക്കുവാൻ കഴിയില്ല….. പറയുവാൻ കഴിയില്ല……”
“പോകുന്ന വഴികളിൽ മൗനം വാക്കുകൾ വിതച്ചു പോവാറുണ്ട്, ആരെങ്കിലും അവ പെറുക്കിയെടുത്ത് അർത്ഥങ്ങൾ കണ്ടുപിടിക്കുമെന്ന പ്രതീക്ഷയിൽ”
“വാക്കുകൾ മുറിയുന്നിടത്ത്
“എന്റെ മൗനങ്ങളെല്ലാം നിന്നോട് പിണക്കത്തിലാണത്രെ,
പലതിനോടും ഒറ്റക്ക് യുദ്ധം ചെയ്ത്
“മൗനത്തോടും തോറ്റുപോയി ഞാൻ”
“എന്റെ മൗനങ്ങളെല്ലാം നിനക്ക് മാത്രം സ്വന്തം
നിന്റെ മൗനങ്ങൾ എനിക്കും….”
“മൗനത്തിനുമുണ്ട് ചില അക്ഷരങ്ങൾ….
സ്വരാക്ഷരങ്ങളും വ്യഞ്ജനമുള്ള ഒരു ഭാഷ….
പക്ഷെ എഴുതിവയ്ക്കാനാവില്ല…
ഉരുവിടാനുമാവില്ല…..
കണ്ണുകൾ കൊണ്ട് പറയുമ്പോൾ അതിനെ
പല അർത്ഥങ്ങളിൽ വ്യാഖ്യാനിക്കപ്പെടുന്നത് അതുകൊണ്ടാവാം”
“വാക്കുകളേക്കാൾ വാചാലമാം മൗനങ്ങൾ
സത്യങ്ങൾ വാക്കുകളേക്കാൾ ഉച്ചത്തിൽ വിളിച്ചുപറയും മൗനങ്ങൾ”
“മൗനം കൊണ്ട് മുറിവേറ്റവൾ…..”
“എപ്പോഴെങ്കിലും ഏകാന്തതകളോട് സംവാദങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ?
ഭ്രാന്ത് ! അല്ലാതെ എന്ത് ! 😅😅”
“മൗനങ്ങൾക്ക് പലപ്പോഴും കടലോളം ആഴമുണ്ട്
വാക്കുകൾ ചെന്നെത്താത്ത ഇടങ്ങൾ, ഗർത്തങ്ങൾ
അവരങ്ങു കൈയേറും.
പിന്നെ എങ്ങും നിശബ്ദതയാണ്
അലിഞ്ഞില്ലാവുന്ന തേങ്ങലുകളാണ്.
ചിലർക്കു അതൊരു അനുഗ്രഹമാണ്
ചിലർക്ക് അതൊരു ശാപവും”
“മൗനം >> ചിലർക്കു അതൊരു അനുഗ്രഹമാണ്
ചിലർക്ക് അതൊരു ശാപവും”
“നീയെന്റെ വാക്കുകളും മൗനവും ഒരുപോലെ വായിച്ചെടുത്തിരുന്നുവെങ്കിൽ “
“വാക്കുകൾ ആർക്കും കൈമാറാൻ ഒരുപക്ഷെ കഴിഞ്ഞേക്കാം
എന്നാൽ അവയോടൊപ്പമുള്ള വൈകാരികത….
അത് അനുഭവിച്ചവർക്ക് മാത്രം സ്വന്തം
ആ കാരണത്താലാണ് എത്ര ശ്രമിച്ചാലും, പലപ്പോഴും
മറ്റുള്ളവർക്ക് നമ്മളെ മനസ്സിലാക്കാൻ കഴിയാതെ പോകുന്നത്”
“മൗനങ്ങൾ ശക്തമാവുന്ന ചില ഇടങ്ങളുണ്ട്.
അതുപോലെ തന്നെയാണ് ഉച്ചത്തിലുള്ള വാക്കുകൾക്ക് പോലും
മൂർച്ചയൊടിയുന്ന ചില ഇടങ്ങൾ”
“മൗനം കൊണ്ട് മുറിവേറ്റവൾ
എങ്ങനെ മറ്റൊരാളെ മൗനം കൊണ്ട് മുറിവേല്പിക്കും”
“പല മൗനങ്ങളും ഓരോ ഭാഗ്യപരീക്ഷണങ്ങളാണ്
ചില മൗനങ്ങളോ, പരീക്ഷണങ്ങൾ
സ്നേഹത്തിന്റെ ആഴങ്ങൾ അളക്കാനും
പെയ്തൊഴിയുന്ന വേദനകളുടെ തോതളക്കാനും”
“അസ്തമയ സന്ധ്യയുടെ സിന്ദൂരച്ചൊപ്പിൽ,
അമ്പിളി വാനിൽ ഉദിച്ചുവരുമ്പോഴും
ഞാൻ നിന്നെ പോകാനനുവദിക്കില്ല.
നക്ഷത്രങ്ങളുടെ കണക്കെടുത്ത്,
ഒരു രാവങ്ങനെ കഴിച്ചുകൂട്ടണം🌈💫🌪️❣️❣️”
“മൗനത്തിൽ പൊതിഞ്ഞ വാക്കുകൾക്ക്
“പ്രതീക്ഷകൾ വെറുതെ നൽകേണ്ട എന്ന് തോന്നിക്കാണും
നിന്റെ മൗനത്തിനു ഉത്തരം!!”
“പലപ്പോഴും ഞാൻ നിന്നെ കണ്ടെത്തുന്നത്
സാഗരങ്ങളെപോൽ അഗാധമായ മൗനങ്ങളിലാണ്
പലപ്പോഴും എന്നെയും”
“വാക്കുകൾക്കില്ലാത്ത സ്വാതന്ത്ര്യം മൗനത്തിനുണ്ട്
“മൗനത്തിന്റെ അതിർവരമ്പുകൾ ലംഘിക്കാത്തതുകൊണ്ടുമാത്രം നഷ്ടമാവുന്ന എത്രയോപേർ!!”
“മൗനങ്ങൾ പലതും എന്നോട് പകവീട്ടുമ്പോൾ,
വാക്കുകൾ തപ്പി അലയാറുണ്ട് മനസ്സ്
“മൗനത്തിൻ ഭാഷയിലാണ് ഞാനെന്റെ
കഥകളെല്ലാം നിന്നോട് ചൊല്ലാറുള്ളത്
എന്റെ ഹൃദയത്തിന്നാഴങ്ങളിൽ നീ മുങ്ങിത്തപ്പി
നിന്റെ ഹൃദയത്തോടു ചേർക്കുമെന്ന വിശ്വാസത്തിൽ.
വിശ്വാസങ്ങൾ പലതും തോന്നലുകളിലേക്ക് വഴിമാറിയത്
കാലത്തിൻ കേളികളാവാം, കൗതുകങ്ങളാകാം🌈✨💫 “
“മനസ്സിലാക്കുന്നവർ നമ്മുടെ മൗനങ്ങളെയും മനസ്സിലാക്കും
അല്ലാത്തവർ നമ്മുടെ വാക്കുകളിലും ഉത്തരങ്ങൾ തേടിക്കൊണ്ടേയിരിക്കും”
അവയെ പേറും മരവിച്ച മൗനങ്ങളും”
“വാക്കുകൾക്ക് എത്താൻ കഴിയാത്ത
പലയിടങ്ങളിൽ…
പല കർണങ്ങളിൽ…
മൗനത്തിനു എത്താനാവും,
അതും അതിവേഗം,
ശബ്ദത്തേക്കാൾ വേഗതയിൽ😌😌”
“വാക്കുകൾ സഞ്ചരിച്ചെത്താത്തയിടങ്ങളിൽ
എന്നോടുള്ള പകവീട്ടലായിരുന്നു.
ഓരോവട്ടവും അത് മനസ്സിലാക്കുമ്പോഴും
സ്വയം പറഞ്ഞു വിശ്വസിപ്പിക്കുമായിരുന്നു
എന്നോടുള്ള സ്വാതന്ത്ര്യംകൊണ്ടാണെന്ന്,
വേദനിപ്പിക്കാനുള്ള സ്വാതന്ത്ര്യം”
“നഷ്ടമായിരിക്കുന്നു നമുക്ക് പലതും….
താരകങ്ങൾ നിറഞ്ഞ രാത്രിയും
എന്റെ മൗനങ്ങളെല്ലാം നിന്നോട് പിണക്കം നടിച്ച്
ഒരു നേരം കണ്ടില്ലായെങ്കിൽ പിണക്കം പറഞ്ഞിരുന്ന
“എന്റെ മൗനങ്ങൾ നിന്നോട് കഥ പറയുമ്പോഴും
മനഃപൂർവം പൂരിപ്പിക്കാതെ വിടുന്ന വാക്കുകൾ പലതുണ്ട്.
ചിലപ്പോൾ തോന്നും നീ വായിച്ചെടുക്കുന്നുണ്ടെന്ന്
ചിലപ്പോൾ കരുതും നീ വായിച്ചെടുക്കരുതെന്ന്.
വാക്കുകൾ തോരാതെ മൗനങ്ങൾ കഥ പറയുമ്പോഴും
നിസ്സഹായമാവുന്ന ഒരു മനസ്സുണ്ട്, ശിഥിലമായ്
കടന്നുപോവുന്ന ഒരു കാലമുണ്ട്,
എല്ലാത്തിനും മാപ്പുസാക്ഷിയായി”
“നിന്റെ മൗനത്തിൽ നിറയുന്നത് എനിക്കുള്ള വാക്കുകൾ മാത്രം”
“ഞാൻ മൗനത്തിലാണ്
അതിനർത്ഥം ഞാൻ സംസാരിക്കുന്നില്ല, എന്നല്ല “
“പലപ്പോഴും വാക്കുകൾ പോലും തരുന്ന ശൂന്യത
അതിനു പകരം വയ്ക്കാൻ മറ്റൊന്നില്ല”
“വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കൂ…. മൗനത്തേക്കാളും”
“ഹൃദയത്തിൽ മഹാസമുദ്രം പോൽ
സ്നേഹം നിറഞ്ഞു തുളുമ്പുമ്പോഴും
നീരൊഴുക്കിൽ കടപുഴുകി വീഴാത്ത വൃക്ഷംപോൽ
നദിക്ക് ഇരുപുറവും നിൽക്കുന്നവർ നാമിരുവരും,
അനന്തമായ കുത്തൊഴുക്കുകൾ പലതും ഭയന്ന്”
“വാക്കുകൾ കൊണ്ട് മനസ്സുകൾ മുറിയ്ക്കാതിരിക്കാം…
“ആരൊക്കെയോ ആയിരുന്ന സ്ഥാനങ്ങളിൽ
ആരുമല്ലാതായ് തീരുന്ന നേരങ്ങൾ
പിന്നെ മൗനമായ പിൻവാങ്ങൽ മാത്രമേ ഉള്ളൂ
“പിറക്കാത്ത മൊഴികൾ ശ്രുതി ചേരാത്തൊരീണമത്രേ …….”
“മൗനങ്ങളിൽ മനം മടുക്കുമ്പോൾ
വാക്കുകളിലേക്കൊരു യാത്ര പോകണം”
“ഞാൻ തളർന്നു തുടങ്ങിയിരിക്കുന്നു
അക്ഷരങ്ങളോടും വാക്കുകളോടും മല്ലിട്ട്
ചിന്തകളോടും സങ്കല്പങ്ങളോടും യുദ്ധം ചെയ്ത്“
“ഒരേ വാക്കുകൾക്കും മൗനങ്ങൾക്കും
പല സന്ദർഭങ്ങളിൽ
പല അർത്ഥങ്ങളാണത്രെ
പല വ്യാഖ്യാനങ്ങളാണത്രെ”
“ഒരു വാക്കിനു പല സമയങ്ങളിൽ പല അർഥങ്ങൾ“
“പതിയെ നിശബ്ദതയുടെ ലോകത്തേക്ക് എത്തിചേരുന്ന വഴികൾ“
“വാക്കുകളുടെ ഭാരം വാക്കുകളിലൂടെ തോർന്നിറങ്ങണം
പറക്കണം വീണ്ടും നീല വിഹായുസ്സിലിങ്ങനെ💃💃”
“വാക്കാൽ കൊടുക്കുന്നത് മാത്രമാണോ വാഗ്ദാനങ്ങൾ?“
“വാക്കുകളുമായ് യുദ്ധത്തിലാണ്
എന്റെ മൗനങ്ങളെപ്പോഴും”
“പിറക്കാത്ത വാക്കുകൾക്ക് മൊഴിയുന്ന വാക്കുകളെക്കാളും മൂർച്ചയുള്ള ആയുധങ്ങളെക്കാളും മനസ്സിനെ വേദനിപ്പിക്കാനാവും”
“ഒരു നുണ പറയുമ്പോൾ അത് ഏറ്റുപറയാനുള്ള ധൈര്യവും ഉണ്ടായിരിക്കണം”
“മനസ്സ് പൂർണരൂപത്തിൽ തുറന്നു കാട്ടിയാലും
മനസിലാക്കാതെ പോകുന്ന ഇഷ്ടങ്ങൾ
വാക്കുകൾ കൊണ്ട് മഹാകാവ്യങ്ങൾ രചിച്ചാലും
മൗനം മാത്രം മറുപടിയായി നൽകുന്ന ചില ഇഷ്ടങ്ങൾ”
“നിശബ്ദത പോലും ഉള്ളിലൊളിപ്പിക്കുന്നില്ലേ ഒരു സംഗീതം? മൗനരാഗത്തിൽ ചിട്ടപ്പെടുത്തിയ സംഗീതം…. “
“നൂറുയുദ്ധങ്ങൾ ചെയ്തു നേടിയത്
ഒരു മൗനത്തിൽ നഷ്ടപ്പെടുത്താനുള്ളതല്ല
ഒരുപക്ഷെ ആ മൗനത്തിനും ഉണ്ടാവും നൂറർത്ഥങ്ങൾ
സ്നേഹത്തിൽപൊതിഞ്ഞ ഒരായിരം വാഗ്ദാനങ്ങൾ
മൗനത്തിൻ ഭാഷയിൽ പറയുന്ന നൂറായിരം വാക്കുകൾ.
ഇപ്പോഴും പോരാടുന്ന ആ മൗനം,
“മൗനത്തിൽ ജീവിക്കുന്ന ഒരുകടലോളം വാക്കുകൾ
മൗനത്തിൽ മരിച്ചുവീണ ഒരുകടലോളം വാക്കുകൾ”
“എന്റെ വാക്കുകളോട് യുദ്ധം ചെയ്യാൻ
മൗനത്തിൻ കോട്ട കെട്ടി ഇരിപ്പാണ് നീയിപ്പോൾ”
“മൗനത്തിനു വാക്കുകളേക്കാൾ മൂർച്ചയുണ്ട്
.
.
മിക്കവാറും!!”
“ഏറ്റവും വലിയ മതിലുകൾ പണിയുന്നത് മൗനങ്ങളാണ്”
“നിശ്ശബ്ദതക്ക് തിരമാലകളെക്കാൾ ആഴമുണ്ട്, വ്യാപ്തിയുണ്ട്, ശബ്ദങ്ങൾ ഉണ്ട്… വാക്കുകൾ ഇല്ലെങ്കിലും”
“വാക്കുകൾ അവസാനിക്കുന്ന വഴിവക്കിൽ മൗനം യാത്ര തുടങ്ങുന്നു
യാത്രാമധ്യത്തിൽ വാക്കുകളെ കണ്ടെത്തിയാലും
യുദ്ധമാണ് എല്ലാത്തിനോടും
വാക്കുകളോട്, യാഥ്യാർഥ്യങ്ങളോട്, ഭാവനകളോട്
വിശ്വാസങ്ങളോട്,
എല്ലാ വാക്കുകളെയും മൗനത്തിൽ അലിയിപ്പിച്ചുകൊണ്ട്.
അതെ… മൗനം ഒരു യുദ്ധമാണ്”
“എപ്പോഴും ഭ്രാന്തമായ് നിന്നെ കുറിച്ച് സംസാരിച്ചിരിക്കുന്ന എന്റെ മൗനം❣️💫🌪️”
“മൗനം കൊണ്ട് നമ്മളെയങ്ങ് തീർത്തും ഇല്ലാതാക്കുന്ന ചിലരുണ്ട്
വാക്കുകൾ കൊണ്ട് ഹൃദയത്തെ അലിയിച്ചു കളയുന്ന ചിലരും”
“എനിക്കറിയാം നീ ആഗ്രഹിക്കുന്നത്
ഞാനിങ്ങനെ നിന്റെ മൗനങ്ങൻ
വായിച്ചുകൊണ്ടേയിരിക്കണമെന്നല്ലേ?
എന്നെകൊണ്ട് നിന്റെ മൗനങ്ങളിങ്ങനെ വായിപ്പിക്കുന്നത്
നിന്റെ പ്രിയവിനോദങ്ങളിലൊന്നെന്നും അറിയാം.
നിന്റെ സ്നേഹവും ദേഷ്യവും
പരിഭവവും എല്ലാം ഞാൻ വായിച്ചെടുക്കുന്നത്
നിന്റെ മൗനത്തിലൂടെയല്ലേ.
നീ പറഞ്ഞ മൗനങ്ങളും
പറയാത്തവയും”
“എനിക്ക് സ്വന്തമായിരുന്നതെല്ലാം
ഒരു മൗനത്തിൽ ചുരുങ്ങിതുടങ്ങിയിരിക്കുന്നു
ആർത്തിരമ്പും തിരമാലകളെ
ഉള്ളിലൊതുക്കും ശംഖുപോലെ.
എൻ താളംതെറ്റിയ –
ഹൃദയമിടിപ്പുകൾ കേൾക്കണമെങ്കിൽ
എന്നെ ഹൃദയത്താൽ കേൾക്കാൻ ശ്രമിക്കൂ
അവിടെ ഒരു നീലസാഗരം
തുടികൊട്ടി ഒഴുകുന്നത് കേൾക്കാം
തുള്ളിക്കൊരുകുടം പെയ്യും
പേമാരി പോലെ”
“മൗനമായ ഒരു പിൻവാങ്ങലാണ് എല്ലാത്തിൽനിന്നും
അവഗണിക്കുന്ന ഇടങ്ങളിൽ നിന്ന്…
സ്ഥാനമില്ലാത്ത ഹൃദയങ്ങളിൽ നിന്ന്…
എന്നിൽ നിന്ന് തന്നെ”
“അക്ഷരതെറ്റുകൾ ഉള്ള സുദീർഘമാം മൗനങ്ങൾ
ഉച്ചാരണശുദ്ധിയില്ലാത്ത ഉരുവിടുന്ന വാക്കുകളും”
മൗനങ്ങളും പെയ്തൊഴിയുമത്രെ ……
“കടമെടുത്ത മൗനങ്ങൾ കൊണ്ട് തിരമാലകൾ പോലെ കവിതയെഴുതി
എണ്ണമറ്റ വാക്കുകളാൽ പെരുമഴ പെയ്യിക്കണം”
“എന്റെ മൗനത്തിന് അർത്ഥം പകരാൻ –
നിന്റെ വാക്കുകൾക്ക് കഴിയുന്ന നാൾവരെ
വാതോരാതെ നീ വാക്കുകൾ പൊഴിക്കുമ്പോഴും
വാക്കുകൾ മന്ത്രിക്കാതെ മന്ത്രിക്കുന്ന
ഞാൻ നിന്നിൽ തിരയുന്ന ഒരുത്തരമുണ്ട്
എന്തേ വാക്കുകൾ നമുക്കിടയിൽ മടിച്ചു നിൽക്കുന്നു”
“എന്തേ വാക്കുകൾ നമുക്കിടയിൽ മടിച്ചു നിൽക്കുന്നു!!!
ഇവിടെ ചുറ്റിപറ്റി നിന്ന വാക്കുകൾ എവിടെപ്പോയി?
മൗനം കടമെടുക്കാൻ പോയിട്ടുണ്ടാവാം”
“ഓരോ പ്രാവശ്യവും തിരിച്ചുവരുന്നത് തിരികെപോകാനാണോ?
വാതോരാതെ സംസാരിക്കുന്നത് മൗനിയാകുവാനോ?
ഇങ്ങനെ വാക്കുകൾക്കും മൗനത്തിനുമിടയിൽ
കാലമിങ്ങനെ സഞ്ചരിക്കുമ്പോൾ
നമുക്ക് നഷ്ടമാവുന്ന പലതുമുണ്ട്
സന്തോഷങ്ങളും സങ്കടങ്ങളും പങ്കിടാതെ കടന്നുപോവുന്ന
ഒരിക്കലും തിരിച്ചുവരാത്ത ദിനരാത്രങ്ങൾ
പിന്നെ, മെല്ലെ മെല്ലെ ഈ കാലത്തിനൊപ്പം
“നിന്റെ മൗനം വായിച്ചെടുത്ത നിമിഷങ്ങൾ പലതിലും
ഞാൻ മൗനമായ് നിന്നോട് സംവദിക്കുകയായിരുന്നു 🤐🦋💫🌪️”
“വാക്കുകളിൽ നിന്നളന്നെടുക്കാം കാലാന്തരങ്ങളായി ബന്ധങ്ങളിൽ കൈവന്ന ഋതുഭേദങ്ങളും രൂപമാറ്റങ്ങളും …Continued…..
സാഹചര്യം മാറുന്നില്ല, വ്യക്തികളും
എന്നാലും….
മാറിമറിയാം ചില കാഴ്ചപ്പാടുകൾ
കാലങ്ങൾക്കിപ്പുറം
ബന്ധങ്ങളുടെ അടുപ്പത്തിൻ-
കാഠിന്യം കുറയുമ്പോൾ”
“വാക്കുകളിൽ നിന്നും മൗനത്തിലേക്കു വഴിമാറിയ പുതിയ ശീലങ്ങൾ”
“മൗനം കൊണ്ട് എത്രനാൾ നീയെന്നെ ഇങ്ങനെ പകരം വീട്ടും?”
“മൗനം കൊണ്ട് എത്രനാൾ നീയെന്നെ ഇങ്ങനെ മുറിവേല്പിക്കും?
എന്റെ പ്രാണൻ എന്നിൽനിന്നും വിടചൊല്ലും നിമിഷം വരെ?”
“മൗനത്തിനു പദങ്ങൾ കൂടുതലാണത്രെ!!”
പലപ്പോഴും വാക്കുകൾ ജനിക്കുന്നത്”
“നിനക്കെന്നോട് സംസാരിക്കാൻ വയ്യെങ്കിൽ വേണ്ട
ഞാൻ നിന്റെ മൗനങ്ങളുടെ കൂട്ടാവാം”
“മൗനത്താൽ നീ നമ്മൾക്കിടയിൽ പണിതുയർത്തിയ
വൻമതിലിന്റെ ഓരോ ഇഷ്ടികയിലും
എനിക്കായ് നീ എഴുതി വച്ചിട്ടുണ്ടാവാം
ഒരിക്കലും പറയാത്ത ആയിരം കഥകൾ”
“ഇപ്പോൾ പെയ്യും മഴമേഘത്തുള്ളികൾപോൽ
“വാക്കുകൾ പെയ്തയിടങ്ങളിൽ ഇപ്പോൾ മൗനങ്ങൾ പെയ്യുന്നു
ഒരിക്കലും പെയ്തൊഴിയാത്ത മേഘങ്ങളായ് ഘനീഭവിച്ചു”
“ദീർഘ മൗനങ്ങൾ ദീർഘ സന്ദേശങ്ങളാവുന്ന നിമിഷങ്ങൾ”
“മറ്റാരും മനസ്സിലാക്കിയില്ലെങ്കിലും സാരമില്ല
നീ അറിയുന്നുണ്ടല്ലോ എന്നെ.
മറ്റാരുമെൻ മൗനങ്ങൾ വായിച്ചെടുത്തില്ലെങ്കിലും
നീ അതെല്ലാം മനഃപാഠമാക്കുന്നുണ്ടല്ലോ.
എങ്കിലും നിന്റെ വാക്കുകൾ കേൾക്കാൻ
കൊതിച്ചു തുടങ്ങിയിട്ട് കാലമേറെയായി
മൗനത്തെ വാക്കുകളിൽ അലിയിപ്പിക്കാനുള്ള
നാഴികകൾ എണ്ണിത്തുടങ്ങി കാലമേറെയായി”
“ചില മൗനങ്ങൾ ഒറ്റപെടുത്തലാണ്
ഒറ്റപ്പെടലിന്റെ ഓർമക്കുറിപ്പുകൾ“
“മൗനത്തിൽ നിറയുന്ന കവിതയാണ് നീ💙💙
മാരിവില്ലിൽ നിറയുന്ന/വിരിയുന്ന വർണങ്ങൾ പോലെ 🌈🦋💫”
“മൗനത്തിൽ എഴുതുന്നത് ഹൃദയങ്ങൾ വായിക്കുമത്രേ!!”
മൗനത്തിലൂടെ വായിച്ചെടുക്കുന്നവർ
“നിൻ സാമീപ്യം കൊതിക്കുമ്പോഴെല്ലാം
നിന്നരികിൽ ഞാൻ പറന്നെത്തും.
നിന്നരികിൽ മടിച്ചു നിൽക്കും.
നീ മൗനത്താൽ ആയിരം മൊഴിയുമ്പോഴും
എന്റെ മിഴികൾ മെല്ലെ തളർന്നിടുമ്പോഴും
വാക്കുകൾ പരതുകയാവും ഞാനപ്പോൾ”
“നിന്നെ വാക്കുകളിലൂടെ അറിയാൻ ശ്രമിക്കുന്നു
മൗനത്തിലൂടെയും”
“വാക്കുകൾ എപ്പോഴും യുദ്ധത്തിലാണ്
ചിലർ നൽകുന്ന ഉത്തരമാണ് മൗനം”
എനിക്ക് മൃതസഞ്ജീവനിയാണെന്നറിയാമായിരുന്നിട്ടും
മൗനം കൊണ്ടുള്ള പ്രതികാരമായിരുന്നു!!”
“മൗനം കൊണ്ട് മുറിവേറ്റവൾ”
“ഓരോ മൗനത്തിലും ഓരോ അടയാളപ്പെടുത്തലുണ്ട്….
പറയാതെ മറന്നുവച്ചുപോയ പല വാക്കുകളുടെയും
പറയാതെ പറഞ്ഞുവച്ച പല വാക്കുകളുടെയും
അതിന് കാലം മാത്രം സാക്ഷി!!!”
“മൗനം കൊണ്ട് മറുപടി പറയാൻ ഞാനും പഠിച്ചുതുടങ്ങിയിരിക്കുന്നു മെല്ലെ മെല്ലെ……. നിന്നെപ്പോലെ”
“വാക്കുകളെ മൗനനൊമ്പരങ്ങളാൽ അടയാളപ്പെടുത്താൻ വിധിക്കപ്പെട്ടവൾ”
“നഷ്ടപ്പെടാൻ എനിക്ക് മാത്രമേയുള്ളൂ
നഷ്ടപ്പെടാൻ എനിക്ക് മാത്രമേയുള്ളൂ!
നിന്റെ മൗനം വാചാലമാവുന്ന നാൾ
നഷ്ടപ്പെടാൻ എനിക്ക് മാത്രമേയുള്ളൂ!
പുകമറ നീക്കി സത്യം പുറത്തുവരുമ്പോൾ
നഷ്ടപ്പെടാൻ എനിക്ക് മാത്രമേയുള്ളൂ!
ഒരുപക്ഷെ നിനക്ക് നഷ്ടമാവുന്നത്
എന്റെ സാമീപ്യം മാത്രമായിരിക്കാം
പക്ഷെ എനിക്ക് നഷ്ടമാവുന്നത്
ഈ എന്നെത്തന്നെയായിരിക്കും”
Image source: Pixabay
(Visited 619 times, 1 visits today)
Recent Comments