mekham
 
മനസ്സിപ്പോൾ സുഖകരമായൊരു ഭ്രാന്തിന്റെ അവസ്ഥയിലാണ്
അകലെ മാനത്തെ പൂമേഘ ചില്ലകളിലൊന്നിൽ
എന്റെ മോഹപ്പക്ഷി കൂടുകൂട്ടി തുടങ്ങി
അവിടെ നിനക്കായ് ഒരു ചില്ലയിൽ പൂവും തേനും
കരുതി വച്ചിട്ടുണ്ട് ഞാൻ
പോരുമോ നീ എന്റെ സുദീർഘമാം ഉൾവിളികളിൽ
ഏതെങ്കിലുമൊന്ന് കാതോർത്ത്?
ഞാൻ നിന്റെ കാലൊച്ചകൾ പ്രതീക്ഷിച്ച്
ആ മേഘകൂടുകളിലൊന്നിൽ
കളിവീടുണ്ടാക്കുകയാവും അപ്പോൾ.
 
Read its English version here: I am rejoicing this pleasant moment of madness………
 
 
(Visited 233 times, 1 visits today)