മലയാളത്തിന്റെ ആദ്യത്തെ ഹൊറർ ചിത്രത്തിന്റെ നായിക – വിജയ നിർമല
നമ്മുടെ സ്വന്തം ഭാർഗവി നിലയത്തിന്റെ നായിക, അവരിന്നു മരിച്ചു പോയല്ലോ….😒 താമസമെന്തേ വരുവാൻ….. പാട്ട്അറിയാത്ത ഏതു മലയാളി ഉണ്ട്….
ഇനിയുമുണ്ട് പ്രത്യേകതകൾ…. വേൾഡ് സിനിമയിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ സംവിധാനം ചെയ്ത വനിതാ സംവിധായക വിജയ നിർമലയാണ്. ഗിന്നസ് ബുക്കിൽ അവരുടെ പേരിലാണ് റെക്കോർഡ്… തീർന്നില്ല മലയാളത്തിന്റെ ആദ്യത്തെ വനിതാ സംവിധായക! മലയാളത്തിൽ തുടങ്ങി മൊത്തം 44 ചിത്രങ്ങൾ
തെലുഗു സൂപ്പർസ്റ്റാർ കൃഷ്ണയുടെ രണ്ടാം ഭാര്യ, മഹേഷ് ബാബുവിന്റെ രണ്ടാനമ്മ. മലയാളത്തിലാണ് ആദ്യം നായികാവേഷം ചെയ്യുന്നത് ഭാർഗവി നിലയം, പല ഭാഷകളിയായി 200 ചിത്രങ്ങൾ. അല്ലിയാമ്പൽകടവിൽ എന്ന പാട്ടിലും അവർ ഉണ്ട്. ആദ്യമായി സംവിധായക ആവുമ്പോൾ അന്നുവരെ ഒരു ലേഡിയും മലയാളത്തിൽ സിനിമചെയ്തിട്ടില്ല
1973ഇൽ പുറത്തിറങ്ങിയ കവിത, അവർ സംവിധാനം ചെയ്ത ആദ്യചിത്രം. അവർ അതിന്റെ നായികയായി. പിന്നീട് അതെ ചിത്രം തെലുഗിൽ ചെയ്തു. അന്ന് ആര്ട്ട് ഡയറക്ടർ ആയിരുന്ന ഐ വി ശശി, മലയാളത്തിൽ ചിത്രമെടുക്കാൻ ചെലവ് കുറവാണ് എന്ന് നിർദ്ദേശിച്ചതുകൊണ്ടാണ് മലയാളത്തിൽ തുടക്കം കുറിച്ചത്. ഐ വി ശശി അസിസ്റ്റന്റ് ഡയറക്ടറായും പ്രവർത്തിച്ചു
മീസല കൃഷ്ണുട് (Meesala Krishnudu) എന്ന അമ്പലമുണ്ട് ആന്ധ്രയിൽ. അവിടെ പോകുന്ന കപ്പിൾസ് വിവാഹിതരാവും എന്നൊരു വിശ്വാസമുണ്ട്. ഒരു പാട്ടുചിത്രീകരണത്തിന് കൃഷ്ണയും വിജയയും അവിടെ പോയപ്പോ ഹാസ്യനടനായ രാജബാബു അവരെ കളിയാക്കി. അത് വിജയയ്ക്ക് ഇഷ്ടപ്പെട്ടില്ല, കാരണം കൃഷ്ണ അന്ന് വിവാഹിതാനിയിരുന്നു. എന്നാൽ വളരെ താമസിയാതെ അവർ കെട്ടി. ഈ വർഷം കൃഷ്ണയും വിജയ നിർമലയും അൻപതാം വിവാഹ വാർഷികം ആഘോഷിച്ചിരുന്നു….. 1969ഇൽ ആണ് അവർ വിവാഹം ചെയ്തത്.
Recent Comments