മനസ്സ് എന്ന മായാപ്രപഞ്ചം
“ചിലപ്പോഴൊക്കെ ഇങ്ങനെയാണ്. നിസ്സാരമായ ഒരു ചോദ്യത്തിനുപോലും മറുപടി കണ്ടെത്താൻ മനസ്സിന് കഴിയാറില്ല”
“മനസ്സിൻ ഭിത്തിയിൽ പതിയുമോരോ സ്‌മൃതികൾക്ക് മുകളിലായി
പുത്തൻ ഓർമകളുടെ ചായംപൂശുന്നു ദിനംപ്രതി
അവയ്ക്ക് നിറം ചാലിക്കും കാലത്തിൻ കരങ്ങളാൽ തന്നെ”
“മനസ്സ് – കുറിക്കപ്പെടുന്നു പല രേഖാചിത്രങ്ങളുമിവിടെ
തെളിമാനത്തു ചിത്രങ്ങൾ വരയ്ക്കും കുഞ്ഞുമേഘങ്ങളെന്നപോൽ”
“ചിന്തകൾ മനസിനെ കഴുകനെപോൽ കുത്തിനോവിക്കാൻ ശ്രമിക്കുമ്പോൾ ഇരുൾ വീണ ഇടനാഴികളിലൂടെ ഉലാത്തുക മനുഷ്യമനസ്സിന്റെ ബോധപൂർവമായ ഒഴിഞ്ഞുമാറലാണ്”
“മനസ്സ് ഒരു വിശ്രമമില്ലാ സഞ്ചാരിയാണ്. സഞ്ചരിക്കാത്ത വഴികളുടെ നടന്നു പുതിയ അർഥങ്ങൾ കണ്ടുപിടിക്കാൻ ശ്രമിക്കുന്ന യാത്രികൻ. എന്ത് കണ്ടെത്തിയാലും പുതിയ പാതകൾ വെട്ടിപ്പിടിക്കാനുള്ള ചിന്തയിലായിരിക്കുമെപ്പോഴും. “
“ഇപ്പോഴും കൈപ്പിടിയിൽ ഒതുങ്ങുന്നതാണോ നമ്മുടെ മനസ്സ്? അല്ല എന്ന് ഞാൻ കരുതുന്നു, സത്യമാണോ എന്നറിയില്ല.”
“നാനാവർണങ്ങളാൽ സാന്ദ്രമാണ് എൻ മനം
അവയിങ്ങനെ അസ്തമയ മേഘങ്ങൾപോൽ
ചിന്നിച്ചിതറി കിടപ്പുണ്ട്,
അടുക്കും ചിട്ടയുമില്ലാതെ.
രാഗസാന്ദ്രമായ ആ നൂറുവർണങ്ങൾക്ക്
മഴവില്ലിൻ ചാരുതയാണ്
ഇളം ചായങ്ങളുണ്ട്, കടും ചായങ്ങളും
ഉദയങ്ങളുംഅസ്തമയങ്ങളുമുണ്ട്
നിർവചിക്കപ്പെട്ടവയുമുണ്ട്,
അർത്ഥപൂരിതമായവയുണ്ട്
എന്നാൽ,
അർത്ഥശൂന്യമായവയാണേറെയും”
“വല്ലപ്പോഴുമെങ്കിലും മനസ്സിന്റെ ജാലകങ്ങൾ തുറന്നിടുന്നത് നല്ലതാണ്”
“ആരും വായിക്കാനില്ലാത്ത മനസ്സുകൾ ….
അങ്ങ് സ്വയം വായിക്കുക, അത്ര തന്നെ”
“മനുഷ്യന്റെ നിറം മാറാൻ നിമിഷങ്ങളുടെ ഞൊടി മതി”
“മനസ്സിന്റെ വിശ്വാസം ലക്ഷ്യത്തിൽ എത്തിച്ചേരുന്ന അവസരങ്ങൾ പലതുണ്ട്… മനസ്സ് അതൊന്നുറപ്പിച്ച് ഉണർന്നു പ്രവർത്തിക്കണമെന്നേ ഉള്ളൂ……”
“ആൾകൂട്ടത്തിൽ തനിയെ
സ്വന്തം കണ്ണുകളെയോ
മനസ്സിനെയോ പോലും വിശ്വസിക്കാനാകാതെ”
“അനേകായിരം വർണങ്ങൾ ഒരുമിച്ച് വരച്ച ചിത്രം പോലെയാണ് മനസ്സ്
വർണങ്ങളുടെ ഏറ്റക്കുറവുകൾക്കനുസരിച്ച് സ്വഭാവങ്ങളും മാറിമറിയുന്നു”
“എപ്പോഴോ, ഏതു നിമിഷമോ പൊട്ടിമുളക്കാവുന്ന ഒന്ന് – മനുഷ്യന്റെ ആഗ്രഹങ്ങൾ”
“മനസ്സെപ്പോഴും ചിറകുള്ള പക്ഷി ആണ്,
ഒരുപാട് വർണ തൂവലുകളുള്ള പക്ഷി
നമ്മളുടെ ചിന്തകളാണ് അതിനെ കൂട്ടിലടയ്ക്കുന്നത്
നമ്മളുടെ അരക്ഷിതാവസ്ഥ ആണ് അതിന്റെ
ചിറകുകളെ ഉയരാൻ അനുവദിക്കാത്തത്”
Recent Comments