ചില കാഴ്ചപ്പാടുകൾ
കൊടുങ്കാറ്റിൽ തെളിയിച്ച ദീപം പോലെയോ?”
“മനുഷ്യ നേത്രങ്ങൾക്ക് കാണാൻ കഴിയാത്ത വര്ണങ്ങളുമുണ്ട് ഈ ലോകത്തിൽ”“അബദ്ധങ്ങളെ അനുഭവങ്ങളിലേക്ക് കൂട്ടിച്ചേർക്കാനാണ് ഈ വിഡ്ഢിക്ക് ഇപ്പോഴും ഇഷ്ടം”“ആരോടും പറയാതെ ഉള്ളിലൊതുക്കുന്ന ഇഷ്ടങ്ങൾക്കുമുണ്ട് ഒരു അജ്ഞാത ചാരുത”
“വേർപാടുണ്ടായാലേ സമാഗമത്തിന്റെ സുഖം അറിയേണ്ട യോഗം ഉണ്ടാവൂ. വേദനയാണ് വേർപാട് തരുന്നതെങ്കിലും കണ്ടുമുട്ടലിന്റെ പ്രതീക്ഷയും സന്തോഷവും അത് നൽകുന്നില്ലേ??”
“തിരകളുടെ ദുഃഖം നിരന്തരം ഏറ്റുവാങ്ങിയാണോ കടൽത്തീരത്തെ പാറക്കൂട്ടങ്ങൾ മണല്തരികളായി രൂപം പ്രാപിച്ചത്?”
“എതിരാളി ശക്തനാകുമ്പോൾ നേരിട്ട് ജയിക്കാൻ സാധ്യമല്ലാതെ വരുന്നു. അപ്പോൾ അവൻ സ്വയം വരുത്തുന്ന ഒരു ചെറിയ പിഴവിനായുള്ള കാത്തിരിപ്പാണ് പിന്നീടങ്ങോട്ട്. “
“സ്നേഹബന്ധങ്ങളിലുള്ള വിള്ളലുകളാണോ കവിതാരചനകൾക്കുള്ള പ്രചോദനം?”
“സന്തോഷം ഒരു മായുന്ന സ്വപ്നം പോലെയാണ് പലപ്പൊഴും
ഏതു നിമിഷവും മാഞ്ഞുപോകാം”
“നമ്മൾ ഏറ്റവും സ്നേഹിക്കുന്നവർ ഏറ്റവും സന്തോഷകരമായ നിമിഷങ്ങൾ പങ്കിടേണ്ടത് നമ്മളോടൊപ്പം ആണെന്നാണ് നമ്മളിൽ ഓരോരുത്തരും ചിന്തിക്കാറ്. സ്വാർഥത എന്നതിനെ മുദ്രകുത്തിയാലും സ്നേഹത്തിന്റെ കാര്യത്തിൽ ഒരുപരിധിവരെ എല്ലാരും സ്വാർത്ഥന്മാരാണ് എന്നതാണ് വാസ്‌തവം.”
“നമ്മളെ തോൽപ്പിച്ചവരുടെ മുന്നിൽ കരയുന്നതാണ് ശരിക്കുള്ള പരാജയം. പൊരുതി തോൽക്കുന്ന ആ നീർതുള്ളി പിടിച്ചുനിർത്തുന്നതിലാണ് ശരിക്കുള്ള ജയവും “
“നിറം മാറും കാലം തൻ നിറങ്ങൾ ചാലിച്ചിടവേ
നിറം മങ്ങിയ ചായക്കൂട്ടിൽ –
നിന്നുതിർപ്പൂ വെൺചിത്രങ്ങളും
തെളിവൂ സാന്ദ്രമാം വർണജാലങ്ങളും “
“മാതാപിതാക്കളോട് – വീട്ടിലേക്ക് വന്നുകേറുന്ന മരുമക്കളെ നന്നായി നോക്കൂ.മക്കൾ നിങ്ങൾക്കായൊരുക്കുന്ന വൃദ്ധസദനങ്ങളിലേക്കുള്ള വഴികൾ അവർ അടച്ചോളും”
“പ്രകൃതി സത്യങ്ങൾ മാത്രമേ ഉള്ളൂ യാഥാർഥ്യങ്ങളായി?”
“ഭൂമിയോ ഈ പ്രപഞ്ചമോ ശാശ്വതമല്ല, അതിനും ഉണ്ടൊരു അന്ത്യം. പിന്നെ അതിൽ എങ്ങനെ ശാശ്വതമായ ഒരു വസ്തുവിനെ കണ്ടെത്താൻ ആവും?”
“സത്യം പറയുന്നതുകൊണ്ട് ഇന്നിതുവരെയാരും തളർന്ന ഒരു കഥയില്ല. തളരാം.. കള്ളം പറയുമ്പോൾ, എഴുതുമ്പോൾ. ശരിക്കു പറഞ്ഞാൽ സത്യം പറയുമ്പോൾ എന്തിനാ തളരുന്നത്?”
“ചിന്തകളും തീരുമാനങ്ങളും മാറാൻ അധികം കാലമൊന്നും വേണ്ട”
Also read: Some perspectives
Image Source: Pixabay
Recent Comments