ഓർമ്മയുണ്ടോ യോദ്ധയിലെ വിക്രുവിനെ?
വിനീത് അനിൽ 1990-കളിൽ മലയാള സിനിമയിലും ടെലിവിഷനിലും പ്രവർത്തിച്ച മുൻ ബാലതാരമാണ്. 1990-കളിൽ ദൂരദർശനിൽ സംപ്രേഷണം ചെയ്ത നിരവധി നോസ്റ്റാൾജിക് സീരിയലുകളിൽ അദ്ദേഹത്തെ കാണാനാവുമായിരുന്നു. അതിൽ ഏറ്റവും ജനപ്രിയമായത് ‘ഒരു കുടയും കുഞ്ഞു പെങ്ങളും’ എന്ന സീരിയലാണ്. 1992-ലെ ‘യോദ്ധ’ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നാട്ടിലെ കൂട്ടുകാരനായ വിക്രുവിന്റെ വേഷം അവതരിപ്പിച്ചിട്ടുള്ള അദ്ദേഹം, തന്റെ പ്രതിഭയും അന്യന്യമായ മുഖഭാവവും കൊണ്ടു 90-കളിൽ ഓരോ കുടുംബത്തിന്റെയും പ്രിയപ്പെട്ട താരമായി മാറി.
2016-ൽ ‘ഓസ്യത്ത്’ എന്ന നോവലിനെ ആസ്പദമാക്കി അതേ പേരിലുള്ള ഒരു ആർട്ട് ഹൗസ് സിനിമ അദ്ദേഹം സംവിധാനം ചെയ്തു. എങ്കിലും മലയാളികൾക്ക് അദ്ദേഹം ഇന്നും ബാലതാരമാണ്, ചെയ്ത ഒരു പിടി നല്ല വേഷങ്ങളിലൂടെയാണ് അദ്ദേഹത്തെ ഓർക്കുന്നത്. താര പരിവേഷത്തിൽ നിന്നും കാല യവനികയ്ക്കുള്ളിൽ മറഞ്ഞ അനവധി ബാലതാരങ്ങൾ ഉണ്ട് നമുക്ക്. വർഷങ്ങൾക്ക് ശേഷമെങ്കിലും കണ്ടെത്താൻ കഴിയുന്നവർ. അത്തരത്തിലുള്ള ഒരു പ്രിയ താരം ആണ് മലയാളികളുടെ സ്വന്തം ‘വിക്രു’.
വിനീത് അനിലും ദൂരദർശൻ കാലഘട്ടവും
വിനീത് അനിൽ തിരുവനന്തപുരം മണക്കാട് സ്വദേശിയാണ്. അദ്ദേഹത്തിന്റെ അച്ഛൻ അനിൽ ഒരു സിനിമാ വിതരണക്കാരനാണ്, കൂടാതെ ജൂബിലി എന്ന സ്ഥാപനത്തിൽ മാനേജരായി പ്രവർത്തിച്ചിട്ടുമുണ്ട്. ഇപ്പോഴും അദ്ദേഹം തിരുവനന്തപുരം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനിൽ വൈസ് പ്രസിഡന്റ് ആയി സേവനം അനുഷ്ഠിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് വിനീത് സിനിമയിൽ പ്രവേശിച്ചത്.
വിനീത് നാലാം വയസ്സിൽ അഭിനയരംഗത്തേക്ക് കടന്നുവരികയായിരുന്നു. 1987-ലെ ‘തനിയാവർത്തനം’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ആ ചിത്രത്തിൽ മമ്മൂട്ടിയുടെ മകനായി അഭിനയിച്ചു. അതിനു ശേഷം അദ്ദേഹം സിബി മലയിൽ സംവിധാനം ചെയ്ത ‘ എഴുതാപുറങ്ങൾ’ എന്ന സിനിമയിലും അഭിനയിച്ചു. ‘വാസ്തുഹാര’യിൽ മോഹൻലാലിന്റെ ബാല്യകാല കഥാപാത്രമായി അദ്ദേഹം അഭിനയിച്ചു.
അഭിനയ രംഗത്ത് അദ്ദേഹം സജീവമായിരുന്ന സമയത്ത് സ്കൂളിൽ ഒരു സെലിബ്രിറ്റി സ്റ്റാറ്റസ് ആയിരുന്നുവെന്ന് വിനീത് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ബാലതാരമായി 12 വർഷം സിനിമാ മേഖലയിലുണ്ടായിരുന്നെങ്കിലും പഠനം പൂർത്തിയാക്കണമെന്ന് മാതാപിതാക്കളുടെ ആഗ്രഹിച്ചതിനാൽ അദ്ദേഹം സിനിമയിൽ തുടർന്നില്ല.
ദൂരദർശനിലെ നിരവധി ജനപ്രിയ സീരിയലുകളിൽ അദ്ദേഹം അഭിനയിച്ചു. ‘ഒരു കുടയും കുഞ്ഞു പെങ്ങളും’ എന്ന സീരിയലിൽ സഹോദരിയായി വേർപിരിയുന്ന മൂത്ത സഹോദരനായുള്ള വേഷം ഇപ്പോഴും ജനങ്ങൾക്കിടയിൽ ഓർമ്മയുണ്ടാക്കുന്ന കഥാപാത്രമാണ്. മുഖ്യ കഥാപാത്രം ആയിരുന്നു.
അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത ശേഷം 22-ആം വയസ്സിൽ അദ്ദേഹം ടെലിവിഷനിൽ തിരിച്ചെത്തി, അന്ന് സഹായസംവിധായകനായി പ്രവർത്തിച്ചു. കൂടാതെ ഒരു സീരിയലിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ഡയറക്ടറായി പ്രവർത്തിച്ചു. എന്നാൽ അദ്ദേഹം ഈ ഇൻഡസ്ട്രിയിൽ ഏറെ കാലം തുടർന്നില്ല. ജോലിക്കായി വിദേശത്തേക്ക് പോയെങ്കിലും സിനിമ സ്വപ്നം വിട്ടുനില്ക്കാനാവില്ലെന്നറിഞ്ഞ് അദ്ദേഹം തിരികെ വന്നു. 2017-ൽ ‘ഓസ്യത്ത്’ എന്ന സിനിമ സംവിധാനം ചെയ്തു.
1990-കളിലെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ
1987-ലെ ‘തനിയാവർത്തനം’, 1990-ലെ ‘സൺഡേ 7 P.M.’ , 1991-ലെ ‘വസ്തുഹാര’, ‘ആനവാൽ മോതിരം’, ‘ കൺകെട്ട്’, ‘നെട്ടിപ്പട്ടം’, 1992-ലെ ‘യോദ്ധ’ എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ.
അതിനിടയിൽ ‘യോദ്ധ’ എന്ന ചിത്രത്തിലെ മോഹൻലാൽ അവതരിപ്പിച്ച ‘തൈപറമ്പിൽ അശോകൻ’ എന്ന കഥാപാത്രത്തിന്റെ കൂട്ടുകാരനായ വിക്രുവിന്റെ വേഷം വളരെ ജനപ്രിയമായി. മോഹൻലാലുമായി ഷെയർ ചെയ്ത സ്ക്രീൻ കെമിസ്ട്രിയും ജഗതി ശ്രീകുമാറുമായുള്ള സംയുക്ത രംഗങ്ങളും ഏറെ പ്രേക്ഷക പ്രശംസ നേടി.20-ഓളം മലയാള സിനിമകളിൽ അഭിനയിച്ച വിനീത് മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ശ്രീനിവാസൻ തുടങ്ങിയ പ്രമുഖ താരങ്ങളുമായി ഒരുമിച്ചും അഭിനയിച്ചിട്ടുണ്ട്.
അദ്ദേഹം ബാല്യകാലത്ത് അഭിനയത്തിൽ നിന്നൊഴിഞ്ഞെങ്കിലും 2017-ൽ ‘ഓസ്യത്ത്’ എന്ന സിനിമ സംവിധാനം ചെയ്തു. കൂടാതെ ചീഫ് അസോസിയേറ്റ്, അസോസിയേറ്റ് ഡയറക്ടർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
നീണ്ട ഇടവേളയ്ക്കു ശേഷം സംവിധായകനായി തിരിച്ച് വന്ന അദ്ദേഹം ഒരു പ്രൊഡക്ഷൻ ഹൗസ് സ്ഥാപിക്കാനാണ് ആഗ്രഹിക്കുന്നത്. 2017-ൽ ഒരു പ്രൊഡക്ഷൻ ഹൗസ് ആരംഭിച്ചെങ്കിലും ഇപ്പോൾ അത് ആരംഭ ഘട്ടത്തിൽ ആണ്. ഇപ്പോൾ വിനീത് അനിൽ മലയാള സിനിമയിൽ സജീവമാണ്, പക്ഷേ ക്യാമറയ്ക്ക് പിന്നിലായി മാത്രം.
Recent Comments