“നമ്മുടെ വാക്കുകൾ എന്ന് പറയുന്നത് നമ്മുടെ ഹൃദയമാണ്, ഹൃദയത്തിന്റെ ഒരു ഭാഗമാണ്. അത് അങ്ങനെ എല്ലാർക്കും ചുമ്മാ കൊടുക്കാനുള്ളതൊന്നുമല്ല”

“നഷ്ടപെട്ട വാക്കുകളാണ് വരികളിലൂടെ പുനർജനിക്കുന്നത്”

എഴുത്തുകാരനും വാക്കുകളും

വാക്കുകൾ

“നല്ല എഴുത്തുകളിലൂടെ  മനുഷ്യ മനസ്സുകളുടെ ചിന്തകളെ മാറ്റിമറിക്കാനും എഴുത്തുകാരന് കഴിയും, അവനെ തിന്മയിൽ നിന്നും നന്മയിലേക്ക് നയിക്കാനും”

“ഒരു എഴുത്തുകാരന്റെ ആത്മാവ് ആണ് അയാളുടെ വരികൾ….”

“ഒരു എഴുത്തുകാരന്റെ വേദനയിൽ ജനിക്കുന്ന കുഞ്ഞാണ് അവന്റെ വരികൾ. മോഷ്ടിക്കുന്നവർ അറിയില്ല പോറ്റമ്മ ഒരിക്കലും പെറ്റമ്മ ആവില്ല, ആ കുഞ്ഞുകണ്ണുകൾ വിതുമ്പുമ്പോൾ കണ്ണുനീർ തുടയ്ക്കാനും”

“ഒരു അമ്മയിൽനിന്നും പിടിച്ചുപറിക്കുന്ന കുഞ്ഞ് വിതുമ്പുന്നുണ്ടാവാം, വിതുമ്പി നിൽക്കും താരകത്തെപോലെ……” –  മോഷ്ടിക്കപ്പെടുന്ന വാക്കുകൾ 

“എഴുതിക്കഴിയുമ്പോൾ അവസാനിക്കുന്നതല്ല ഒരു എഴുത്തുകാരനും വരികളും തമ്മിലുള്ള ബന്ധം. അദൃശ്യമായ പൊക്കിൾകൊടിയിലൂടെ ജന്മജന്മാന്തരങ്ങളായി അവർ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു”

“വാക്കുകളിൽ തെളിയണം മനസ്സിന്റെ നൊമ്പരം, കണ്ണുനീർ തുള്ളിയിലല്ല
വാക്കുകൾ മനസ്സിന്റെ ശക്തി വിളിച്ചു പറയുമ്പോൾ
കണ്ണുനീർ മനസ്സിന്റെ ദൗർബല്യത്തേയും”

“നല്ല രീതിയിൽ വെള്ളവും വളവും വെട്ടവും കിട്ടാതെ കൊഴിഞ്ഞുപോകുന്ന അനേകായിരം മുകുളങ്ങൾ ഉണ്ട്. അതുപോലെയാണ് നല്ല ചില എഴുത്തുകളും പല പ്രതിഭകളും”

“പുതുമകളിലേക്കുള്ള സഞ്ചാരങ്ങളാണ് ഒരു എഴുത്തുകാരന് വരികളിൽ പുതിയ തലങ്ങൾ നൽകുന്നത് “

“കീ ബോർഡും കീ പാഡ് വഴിയും നമ്മൾപോലുമറിയാതെ നമ്മുടെ മനസ് പലവഴികളിൽ സഞ്ചരിക്കും. കുറച്ചെങ്കിലും അത് വായനക്കാരന് വായിച്ചെടുക്കാം …ശ്രമിച്ചാൽ  “

“നിങ്ങൾ ആദ്യം എഴുതിയ കവിത എന്തിനെ കുറിച്ചായിരുന്നു? ഒന്ന് ഓർത്തു നോക്കിയേ….
ആറാം ക്ലാസ് കഴിഞ്ഞ വേനലവധിക്കാണ് ഞാൻ ആദ്യകവിത എഴുതിയത്. വേനൽമഴ കണ്ടപ്പോൾ മഴയെക്കുറിച് 8 വരി”

“കാവ്യാത്മകമീ ജീവിതം
മനസ്സാൽ കുറിക്കുന്ന ഈരടികളിൽ….. ” 

“എനിക്കിഷ്ടമാണ് വാക്കുകളെ പ്രണയിക്കുവാൻ. “

“വാക്കുകളുടെ ലോകത്തിൽ ഒളിച്ചു ജീവിക്കുന്ന ഞാൻ “

“ആത്മവിശ്വാസം ഇല്ലാത്തതുകൊണ്ടുമാത്രം കൊഴിഞ്ഞു പോവുന്ന പല പ്രതിഭകൾ “

“പറയണമെന്ന് കരുതി വേണ്ടെന്നു വച്ച ഒരു കടലോളം വാക്കുകൾ”

“പ്രണയം വിട്ട് പലവഴികളും സഞ്ചരിച്ചു തുടങ്ങുമ്പോഴാണ് ഒരു എഴുത്തുകാരൻ വളരുന്നത്.”

“ചിന്തകൾ നടക്കുന്ന വഴികളിലാണ് വാക്കുകൾ നിൽക്കുന്നത് “

“ചില വരികൾ ഇഷ്ടമാവുന്നത് അവ ഏറ്റവും മികച്ചവ ആയതുകൊണ്ടല്ല, മറിച്ച് സ്വന്തം  ജീവിതമായ് ഏതെങ്കിലുമൊരു കണ്ണിയിൽ ബന്ധിക്കാനാവുന്നതുകൊണ്ട്. അതുപോലെ ചില മനുഷ്യർ “

“വാക്കുകളിൽ നിന്നളന്നെടുക്കാം കാലാന്തരങ്ങളായി ബന്ധങ്ങളിൽ കൈവന്ന ഋതുഭേദങ്ങളും രൂപമാറ്റങ്ങളും”

“പ്രതികരണം ഭയന്ന് കുഴിച്ചുമൂടപ്പെടുന്ന അനേകായിരം ആശയങ്ങളും സത്യങ്ങളും”

“വാക്കുകൾക്ക് വാളിനേക്കാളും മൂർച്ചയുണ്ടെന്നാണ് പറയാറ്….. എന്നാൽ മിഴികളാൽ പറയുന്ന മൗനഭാഷകൾക്ക് വാക്കുകളേക്കാൾ ശക്തിയുണ്ട് സ്വാധീനമുണ്ട്… എത്ര ദൃഢമായ മനസ്സിനെ കൊണ്ടും എന്ത് ചെയ്യിക്കാനുള്ള മാസ്മര ശക്തിയും കഴിവും!!! “

“മറ്റുള്ളവരെ ബോധിപ്പിക്കാൻ, അവരുടെ പ്രീതി സമ്പാദിക്കാൻ
ഒരിക്കലും എഴുതരുത്…..
അവിടെ ഒരു എഴുത്തുകാരന്റെ സ്വാതന്ത്ര്യം നഷ്ടമാവുകയാണ്‌
എഴുത്തുകാരന്റെ ദുഃസ്വാതന്ത്ര്യം എന്ന് പഴികേൾക്കേണ്ടി വന്നാലും….
മനസ്സിൽ തോന്നുന്നത് മനസ്സിന്റെ ഭാഷയിൽ കോറിയിടുക
വായനക്കാർ ഉണ്ടാവും…..”

“വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാനാവാത്ത നിമിഷങ്ങളിൽ
മൗനത്തിന് വാക്കുകളേക്കാൾ അർഥമുണ്ട്….
ലോകത്തൊരു ഭാഷയിലും കണ്ടെത്താനാവാത്ത
നിഗൂഢമായ അർഥങ്ങൾ… അക്ഷരങ്ങൾ….
വാക്കുകൾക്ക് എല്ലാ മനുഷ്യവികാരങ്ങളെയും –
കുറിക്കുവാൻ കഴിയില്ല….. പറയുവാൻ കഴിയില്ല……”

“കടമെടുക്കുന്ന വാക്കുകൾക്കും കണക്ക് വേണം
എല്ലാത്തിനും കണക്കുള്ള കാലമാണിത്”

“വാക്കുകളുടെ ഭാരം വാക്കുകളിലൂടെ തോർന്നിറങ്ങണം
പറക്കണം വീണ്ടും നീല വിഹായുസ്സിലിങ്ങനെ…..💃💃”
 
“കൊഴിഞ്ഞ വാക്കുകൾക്കും
പിറക്കാത്ത വാക്കുകൾക്കുമിടയിൽ
കുടുങ്ങിപ്പോയ ചില ശുദ്ധാത്മാക്കൾ”
 
“വരികൾ നമ്മളുടേതായിരിക്കണം. എങ്കിലേ തിരഞ്ഞു കണ്ടു പിടിക്കുന്ന ചിത്രങ്ങൾക്കും ഒരു ജീവതുടിപ്പ് ഉണ്ടാവൂ”

“നമ്മൾ പറയുന്ന കാര്യത്തിൽ ശരിയുണ്ടെങ്കിൽപോലും അത് പറയുന്ന സ്പേസ്, സാഹചര്യം, ചുറ്റുമുള്ളവർ, അതിനുപരി……. ഉപയോഗിക്കുന്ന വാക്കുകൾ എല്ലാം അതുപോലെ പ്രാധാന്യമുള്ളത് തന്നെയാണ്. നഗ്നസത്യംപോലും ചെറുതാവുന്ന സാഹചര്യങ്ങളുണ്ട്. ആരെയും ഹൃദയം തകർത്ത് മരണത്തിലേക്ക് തള്ളിവിടരുത്, ശരി ആരുടെ പക്ഷത്തായാലും”

“ചിലർ നിറഞ്ഞൊഴുകുന്നത് മൗനനൊമ്പരങ്ങളിലാണത്രെ…
വാക്കുകളിലല്ല”
 
“വടിവൊത്ത ലിപികളിൽ എഴുതപ്പെടാത്തതുകൊണ്ട് മാത്രം
വായിക്കപ്പെടാതെ പോകുന്ന ചില ജീവിതങ്ങൾ”
 
“ഞാൻ കുറിയ്ക്കുന്ന ഈ വാക്കുകൾപോലും
നിനക്കാണ് സ്വന്തം”
 
“വായിച്ചുതീർക്കാൻ പറ്റിയ ഒരു പുസ്തകമായിരുന്നു ജീവിതമെങ്കിൽ
അർത്ഥങ്ങൾ ഗ്രഹിക്കാതെ അധ്യായങ്ങൾ വിട്ടു വായിക്കില്ലായിരുന്നു
അധ്യായങ്ങൾ അതിൽ കൂട്ടിച്ചേർക്കുവാൻ പറ്റിയിരുന്നെങ്കിൽ
ഇഷ്ടമാവുന്ന രീതിയിൽ എഴുതി ചേർത്തേനെ”
 
 
“ഞാൻ കുറിക്കുന്ന വരികളൊന്നും നിനക്കല്ല
അവയെല്ലാം ഇന്ന് എനിക്ക് മാത്രം സ്വന്തം
ചിതറിയ വാക്കുകൾ
ചിതറുന്ന ചിന്തുകളും ഒന്നും……
നിനക്കിന്നു സ്വന്തമല്ല🖤✴️🌪️”

“വാക്കുകൾക്ക് കഴിയാത്തത് ഹൃദയങ്ങൾ സംസാരിക്കുന്നു”

“വാക്കുകൾ ശൂന്യമാകാം
പക്ഷെ മൗനങ്ങളല്ല”
 
“കാഴ്ചകളിൽ നിറയാതെ ചിന്തകളിൽ മാത്രം നിറയുന്ന ചിലർ
വാക്കുകളിൽ നിറയാതെ മൗനങ്ങളിൽ മാത്രം തുളുമ്പുന്ന ചിലർ!
കാഴ്ചകൾക്കപ്പുറം കാണുന്ന ചിലരെ വർണിക്കാൻ
ഒരായിരം വാക്കുകളൊരുമിച്ചുരുവിടുമ്പൊഴും
അത് കാഴ്ചകളിൽനിന്ന് മറഞ്ഞുതന്നെ നിൽക്കും…
മൗനനൊമ്പരങ്ങൾക്കുമുണ്ട് ഹൃദയത്തെ കീറിമുറിക്കും
വജ്രായുധയത്തേക്കാൾ കാഠിന്യം!!”
 
“ചില വാക്കുകൾ മനസ്സിൽ തൊടുമ്പോൾ
മനസ്സ് ഒരു മഴവില്ലായി മാറും
പൂങ്കാവനമായത് മാറും.
ചില മൗനങ്ങൾക്കുമത് കഴിയും🌈🌈”
 
“കാതുകളിൽ എത്താത്ത വാക്കുകൾ
കാതങ്ങൾ അകലെയാണ്, ഹൃദയങ്ങളിൽ നിന്നും”
 
“ഒരു വാക്കുപോലും മൊഴിയാതെ നീയന്നു പോയപ്പോൾ
വായന നിർത്തി മടക്കി വച്ച ഒരു പുസ്തകമുണ്ട്.
പൂർത്തിയാക്കാതെ ബാക്കിവച്ച ആ അധ്യായം
നീ മടങ്ങിവന്ന് പൂർത്തീകരിക്കുമെന്നു പ്രതീക്ഷിച്ച് ഞാനിന്നും ഉണ്ട്,
അതിനരികെ തന്നെ”
 
“ഒന്നും പറയാത്തത് ഓർക്കാതെയല്ല
കണ്ണീർ വാർക്കുന്നത് ഓർക്കാതെയല്ല
വാക്കുകൾ വരികളിലൂടെ വഴുതിവീഴുമ്പോഴും
വിരൽത്തുമ്പിലൊളിപ്പിക്കുന്ന
ഒരായിരം നൊമ്പരങ്ങളുണ്ട്,
നിന്നോട് പറയാതെ പറയുന്ന
ഒരായിരം പരിഭവങ്ങളുണ്ട്.
വാക്കുകൾ പലതും വിട്ടുപോയാലും
നീ പൂരിപ്പിച്ചു വായിക്കുമെന്ന പ്രതീക്ഷയുണ്ട്”
 
“വാക്കുകൾ തികയാതെ വരുമ്പോൾ ചിലപ്പോഴെങ്കിലും മൗനങ്ങളെ കടമെടുക്കാറുണ്ട്”
 
“ജീവനോടെ ഇരിക്കുമ്പോൾ നല്ല വാക്കുകൾ പറയണം. ഇല്ലെങ്കിൽ നമ്മൾ പോയശേഷം, മറ്റുള്ളവർ നമ്മളെ ഓർക്കുന്നത് നമ്മുടെ തെറ്റായ വാക്കുകൾ കൊണ്ടായിരിക്കും”
 
“മൗനങ്ങളിൽ മനം മടുക്കുമ്പോൾ
വാക്കുകളിലേക്കൊരു മടക്കയാത്ര പോകണം”
 
“വാക്കുകൾ വയ്ക്കുന്നത്
കൈയെത്തും ദൂരത്തല്ല…..
കണ്ണെത്തും ദൂരത്തല്ല….
പകരം
കരളെത്തും ദൂരത്ത് 💓
വളരെ പെട്ടെന്നെടുക്കുവാൻ 🤗🤗”
 
“വാക്കുകളെല്ലാം കൊഴിഞ്ഞപോലെ
ചില നേരങ്ങളിൽ
മൗനങ്ങളും കൊഴിഞ്ഞപോലെ
ചില യാമങ്ങളിൽ
വാക്കുകളും മൗനങ്ങളും യുദ്ധത്തിലാണ്
മിക്കവാറും………………..!!”
 
“എൻ വാക്കുകൾ കൊണ്ട് നിൻ മൗനങ്ങൾ നിറയ്ക്കണം
എന്നെങ്കിലുമൊരുനാൾ”
 
“വാക്കുകൾ നരച്ചു തുടങ്ങിയിരിക്കുന്നു
ജരാനരകൾ ബാധിച്ചവ ഇന്ന് മൗനത്തിലാണ്ടു കിടക്കുന്നു.
കഥകൾ പഴങ്കഥകളായ് മാറുമ്പൊഴും
ഓർമ്മകൾ കാലയവനികയ്ക്കുള്ളിൽ മറയുമ്പൊഴും
പല ചോദ്യങ്ങൾ മാത്രം ബാക്കിയാവും
ഉത്തരങ്ങൾ കിട്ടാൻ ആരെ കാത്തു നിൽക്കണമെന്നറിയാതെ”
 
“വാക്കുകൾക്കായി അവൾ പരതി നടന്നു
മൗനം അവളെ വിലയ്ക്ക് വാങ്ങിയപ്പോൾ…..”
 

“വാക്കുകളെല്ലാം പറയുന്ന അർത്ഥത്തിൽ വായിച്ചെടുത്തിരുന്നുവെങ്കിൽ ….”

“വാക്കുകൾ നിറഞ്ഞ മൗനവും
വാക്കുകൾ കൊഴിഞ്ഞ മൗനവുമുണ്ട്”

Image source: Pixabay

Also read: മൗനം വാചാലം Quotes, യാത്രകളും മടക്കയാത്രകളും Quotes

(Visited 341 times, 1 visits today)