അടർന്നു വീഴുന്ന ഒരു താരകം
മാനത്തു നിന്ന് അടർന്നു വീഴുന്ന ഒരു താരകം
എന്നോടിതാ മൗനമായ് ചോദിക്കുന്നു
സ്വപ്‌നങ്ങൾ ഏഴുവർണപൂക്കളായ് വിരിയുന്ന –
നാടാണ് ഭൂമി എന്ന് ഞാൻ കേട്ടിട്ടുണ്ട്.
അവിടെ ഓരോ സദ്ഹൃദയത്തിലും –
ദൈവമുണ്ടത്രെ!
ഞാൻ വരട്ടെ നിങ്ങളുടെ ലോകത്തേക്ക്?
എന്നും പുഞ്ചിരി മാത്രം പൊഴിക്കുന്ന –
ഒരു പനിനീർ പുഷ്പം
എനിക്ക് വേണ്ടി നിങ്ങൾ കരുതി വയ്‌ക്കുമോ?
അതിൽ എന്റെയൊരു കണ്ണുനീർത്തുള്ളി നിറച്ച് –
എന്നെ കൈയൊഴിഞ്ഞ ആ നീലാകാശത്തിന്
തിരിച്ചു നൽകുവാൻ വേണ്ടിയാണ്
Image source: Pixabay
Recent Comments