സ്നേഹം

“നിശബ്ദതയാണ് പ്രണയം,
മൗനമാണ് രാഗം
.
.
.
ചില നേരങ്ങളിൽ”

“പ്രണയിക്കുന്ന എല്ലാവർക്കും കൗമാരമാണ് പ്രായം”

“എത്ര മനോധൈര്യം ഉള്ളവരാണെന്നു പറഞ്ഞാലും
മനസ്സിനെ തീർത്തും ബാലിശമാക്കാൻ,
അശക്തരാക്കാൻ
കഴിയുന്ന ചിലരും ഉണ്ടാവും
ഓരോരുത്തരുടെ ജീവിതത്തിലും”
 

“നമ്മളെ സ്നേഹിക്കുന്നവർ തന്നെയല്ലേ നമ്മുടെ ഏറ്റവും വലിയ ശക്തിയും ദൗർബല്യവും?”

“അപരിചിതരായ് പെരുമാറണം ചിലപ്പോഴെങ്കിലും
പരിചിതർ ചിലരെങ്കിലും നിശ്ശബ്ദത നടിക്കുമ്പോൾ/നടിച്ചകലുമ്പോൾ   “

“നിനക്കായ് ഞാൻ നൽകിയ
സ്നേഹത്തിൻ പൂച്ചണ്ടിൽ
നിന്നുതിർത്തൊരു ദളമെങ്കിലും
നൽകാൻ നീ കൊതിച്ചെങ്കിൽ……”

“രാത്രിമഴയായ് പെയ്തിറങ്ങിയ പ്രണയം”

“എന്നിലെ തെറ്റുകൾക്ക് നീ ഒപ്പം നിൽക്കേണ്ട
എന്നാൽ എന്നിലെ ശരികൾക്ക് നീ കൂടെ വേണം  “

“നിശബ്ദത പോലും ഉള്ളിലൊളിപ്പിക്കുന്നില്ലേ ഒരു സംഗീതം? മൗനരാഗത്തിൽ ചിട്ടപ്പെടുത്തിയ സംഗീതം…. “

“മീരയുടെ ആത്മാവ് ഉറങ്ങുന്നത് കൃഷ്ണന്റെ ഹൃദയത്തിനുള്ളിൽ ……. “

“അടരരുതുതൊരു നിമിഷംപോലും
എൻ കാഴ്ചയസ്തമിക്കുവോളം
എൻ മിഴികളിൽ നീ തങ്ങേണം
മിഴിയിമകളൊരു ഞൊടിയടയ്ക്കും വേളയിലും”

“ഇഷ്ടം ഏറും തോറും
നഷ്ടപ്പെട്ടാൽ എങ്ങനെ സഹിക്കും എന്ന ഭയം കൂടും”

“പ്രാണനും ആത്മാവും പിരിഞ്ഞ നിമിഷം വരെ
ഒരു ആയുസ്സ് മുഴുവൻ ഒരാൾക്കായ് കാത്തിരുന്ന്
മരണത്തിൽ അവനെ പുൽകിയവൾ…..
അവൾ മീര
വാഗ്ദാനങ്ങളൊന്നും ഇല്ലാതെ പ്രണയിക്കുവാൻ
പലർക്കും പ്രചോദനമേകിയവൾ”
#മീര

“പ്രണയത്തിന്റെ ഏറ്റവും അവസാനത്തെ സ്റ്റേജ് ആണ് ഭക്തി. അവിടെ എത്തിച്ചേരുക എളുപ്പമല്ല”
#മീര 

“ഞാൻ നിന്നെ കൊതിച്ചത് പോലെ ഒരു പെണ്ണും ആരെയും കൊതിച്ചിട്ടില്ല
നീ എന്നെ വെറുത്തതുപോലെ മറ്റൊരു ആണും”

“മറ്റൊരാളുടെ പേരെന്നിൽ പതിയുമെങ്കിൽ അതെന്റെ കാന്തന്റെ കൈവിരൽ കൊണ്ട് മാത്രം. അനേകം ഗോപികളിൽ പ്രണയമുണർത്തിയ കൃഷ്ണന്റെ പേരും എനിക്കർത്ഥശൂന്യം…”

“അർഹിക്കുന്ന സ്നേഹം കിട്ടാതിരിക്കുന്നതും ആഗ്രഹിക്കുന്ന സ്നേഹം കൊടുക്കാൻ കഴിയാത്തതും ഒന്നുനോക്കിയാൽ ശിക്ഷ തന്നെയാണ്…ഇരുളടഞ്ഞ ഇടനാഴിയിൽ വെളിച്ചം തേടിയുള്ള പാച്ചിൽപോലെ അനന്താമയങ്ങനെ തുടർന്നുകൊണ്ടേയിരിക്കും, മരണം കൊതിച്ച് ജീവപര്യന്തം ശിക്ഷ കിട്ടിയപോലെ”

“ഭക്ഷണവും വായുവും പോലെ ജീവൻ നിലനിർത്താൻ ആവശ്യമാണെന്ന് തോന്നുന്ന നിമിഷത്തിലാണ് പ്രണയവും അതിന്റെ പൂർണതയിൽ എത്തുന്നത്. ഒരു വ്യക്തി ജീവന്റെ ഒരു ഭാഗമായി മാറുന്നതും അപ്പോൾ മാത്രമാണ്”

“സ്നേഹം ഉണ്ടെന്നു പറഞ്ഞാൽ പോരാ, കാട്ടിയാൽ പോരാ
കൂടെ നിർത്താൻ കഴിയണം, ചേർത്തുപിടിക്കാൻ തോന്നണം”

“സ്നേഹമുള്ളിടത്ത് ഭയം നിൽക്കില്ല
ഭയമുള്ളിടത് സ്നേഹവും…..
ഭയം കൊണ്ട് തോന്നുന്ന ബഹുമാനത്തിന്….
സ്നേഹത്തെ ഒരിക്കലും വാങ്ങാൻ കഴിയില്ല “

“ഞാൻ മഷിയാൽ എഴുതുന്ന വരികൾക്കും
കണ്ണീരിൻ നനവുണ്ട്”

“ഒരു ആലിംഗനത്തിൽ അലിഞ്ഞു തീരേണ്ട ആയുസ്സേ കാണാവൂ പരിഭവങ്ങൾക്ക്….. മനസ്സോട് ചേർന്ന് നിൽക്കുന്നവയെങ്കിൽ/നിൽക്കുന്നവരെങ്കിൽ…..”
 
“ഈ ലോകം മുഴുവൻ നിന്നെ വെറുത്താലും ഒറ്റപ്പെടുത്തിയാലും ….. കൂടെ നിൽക്കും എന്ന് പറയാൻ ഒരാൾ” 

“സ്നേഹിച്ചു പിരിയുന്നതിലും വലിയ ദുഃഖമാണ്
കടലോളം ഉള്ളിലൊതുക്കിയ സ്നേഹം പറയാൻ കഴിയാതെ പോകുന്നത്…
അർഹതപ്പെട്ട സ്നേഹം പരസ്പരം കൈമാറാൻ കഴിയാതെ പോകുന്നത്….
ഒരു നോവായി എന്നും അത് മനസ്സിനെ നീറ്റിക്കൊണ്ടിരിക്കും…
ജീവിതത്തിന്നന്ത്യം കുറിക്കും നിമിഷം വരെയും…..”

“നിൻ സാമീപ്യത്തിന്‌ അരുളാൻ കഴിയാത്ത സുഗന്ധം/സൗന്ദര്യം നിൻ ചിന്തകൾക്കുണ്ട് “
OR

“നിൻ സാമീപ്യത്തിന്‌ അരുളാൻ കഴിയാത്ത സുഗന്ധം നിൻ ചിന്തകൾക്കുണ്ട്, സൗന്ദര്യവും”

“അതിർവരമ്പുകൾ ആവശ്യമാണ് എത്ര ദൃഢമായ ബന്ധങ്ങളിലും
എന്നാലേ അവ നല്ലപോലെ തഴച്ചുവളരൂ, പുഷ്‌പിക്കൂ……
മറ്റൊരാളുടെ പേർസണൽ സ്പേസിനെ ബഹുമാനിക്കാൻ പഠിക്കണം
ബന്ധങ്ങളെ ശ്വസിക്കാൻ അനുവദിക്കണം, വീർപ്പുമുട്ടിക്കരുതൊരിക്കലും”

“നിന്റെ മനസ്സ് വീണ പോലെ വായിക്കാൻ
മറ്റാർക്കാ കഴിയുക,
നിന്റെ ഈണങ്ങൾ തൊട്ടുണർത്താനും”

“പൊട്ടിത്തെറികൾക്ക് ശേഷവും ബന്ധങ്ങൾ നിലനിൽക്കുന്നത് ഉള്ളിലെ സ്നേഹം പൊട്ടലിനും ചീറ്റലിനും ശേഷം പ്രകടിപ്പിക്കുന്നതുകൊണ്ട്…….”

“ഒന്ന് നോക്കിയാൽ സ്നേഹമൊക്കെ മനസ്സിൽ മതി
അത് തുറന്നു കാണിച്ചാൽ
ഉള്ള വില കൂടെ പോവുകയേ ഉള്ളൂ”

“എൻ കൺകളിൻ ആഴക്കയങ്ങളിൽ
മുങ്ങി നീ താഴ് ന്നെങ്കിൽ
നിനക്കായ് എൻ നീലമിഴികളിൽ
ഞാൻ വിരിയിച്ച
നീലത്താമരകൾ
എന്നേ നീ പറിച്ചെടുത്തേനേ
ആരും കാണാതെ!!!”

“ശിശിരത്തിൽ കൊഴിഞ്ഞ ഓരോ മഞ്ഞുതുള്ളിയിലും
ശരത്കാലത്തിൽ കൊഴിഞ്ഞ ഓരോയിലയിലും
ഞാൻ നിന്റെ പേര് എഴുതിച്ചേർത്തത്
നീയെന്തേ വായിക്കാതെ പോയി?
ഗ്രീഷ്മത്തിൽ ഞാൻ ശ്വസിച്ച ഓരോ ശ്വാസത്തിലും
നിന്റെ പേരുണ്ടായിരുന്നു
വർഷമേഘം കൊണ്ടുവന്ന ഓരോ മഴച്ചാറലിലും…”

“സ്നേഹത്തിൽ എവിടെയാ പ്രതികാരത്തിന് സ്ഥാനം? അല്ലേ?”

“കണ്ണാണോ ഹൃദയമാണോ ആഗ്രഹിക്കുന്നത്”

“ഹൃദയം മോഹിക്കും
എന്നിട്ട് പാവം കണ്ണിനെ കുറ്റം പറയും, കണ്ടു മോഹിച്ചു എന്ന്”

“തനിക്ക് വേണ്ടി മാത്രം തരാൻ കൊതിക്കുന്ന ഒരാളുടെ ആത്മാർത്ഥമായ സ്നേഹം മതി മരണചിന്തകളിൽ നിന്നുപോലും ഒരാളെ പുനർജനിപ്പിക്കുവാൻ “

“സ്നേഹം ഒരിക്കലും ഭിക്ഷയായ് കൊടുക്കരുത്, വാങ്ങരുത്….. മറ്റൊരാൾക്ക് ഭിക്ഷയായ് കരുതരുത് !!!!”

“ഒരു കടലോളം സ്നേഹം ഉള്ളിൽ കരുതിയിട്ടും നീ എന്തേ കാലമിത്രയും മൂകസന്ധ്യ പോൽ മൗനിയായി?”

“സ്നേഹം ഭിക്ഷയായ് മാത്രം കിട്ടുന്നവരാണ് അതിന്റെ വില ശരിക്കും അറിയുന്നവർ”

“നിന്റെ ചിന്തകളിൽ മിന്നാമിന്നിയായ് തിളങ്ങുന്ന
ചില അണയാകനലുകളുണ്ട് ഹൃത്തിനുള്ളിൽ”

“വാക്കുകൾക്കപ്പുറം പലതുമുണ്ട് വാഗ്ദാനങ്ങളിൽ”

“ഹൃദയങ്ങൾക്ക് ഹൃദയങ്ങളിലേക്കുള്ള ദൂരങ്ങൾ അളക്കാൻ കഴിയുമോ?”

“അകന്നുപോവാൻ ശ്രമിക്കരുതോ
ഒരുപക്ഷെ അടുത്തുപോയാലോ”
 
“ഒരിക്കലും അളക്കാൻ കഴിയാത്തത്
ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്കുള്ള ദൂരമാണോ?”

Image source: Pixabay

 
(Visited 106 times, 1 visits today)

Sandy

A freelance writer and blogger by profession since October 2011, interested in writing over a wide range of topics. Hope you enjoy my writings. I belong to one of the beautiful places of the world, Kerala, nicknamed as 'God's own country'.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: