sad poems malayalam

മനസ്സിൻ തന്തികൾ തൊട്ടുണർത്തീടുവാൻ
വരുമെൻ മാനസ രാഗങ്ങൾ ഇനിയെന്നാകിലും
എന്ന് വ്യാമോഹിച്ചു ഞാൻ നെയ്തൊരാ സ്വപ്‌നങ്ങൾ
അലിയും ജലരേഖപോൽ മിന്നിമാഞ്ഞീടുന്നുവോ?

ഇരുളിൻ സാന്ത്വനമേകുമാ മൗനങ്ങൾ
മാത്രമേയുള്ളൂ എനിക്കിന്നേക സത്യമായ്.
അല്ലാതൊന്നുമില്ലെൻ കരളിന്നാശ്വാസമായ്
പെയ്തൊഴിയില്ലൊരു ജലമേഘബിന്ദുവും.

ഇല്ല, പ്രതീക്ഷ തൻ മണിച്ചെപ്പിലിനിയൊന്നും
ചൊല്ലുവാൻ ശേഷിപ്പൂ യാത്രാമൊഴി മാത്രം
ഇല്ല ഇനി ഒന്നുമേ പെയ്തൊഴിഞ്ഞീടുവാൻ
കാത്തുനിൽക്കുന്നൊരാ അശ്രുബിന്ദുക്കളും……

Image Source: Pixabay

(Visited 103 times, 1 visits today)