flower shed

 

എന്നോ പോയൊളിച്ച വർഷത്തിൻ ജീവധാരയിൽ
തളിർത്തു നിൽക്കുന്നൊരാ പനിനീർ പുഷ്പമേ
ഇന്ന് നിനക്ക് പറയുവാൻ കദനങ്ങൾ ബാക്കി
ഒപ്പം, കൊഴിഞ്ഞൊരാ ആയിരം കിനാവുകളും.

ഒരിക്കൽ നിറമേകിയിരുന്നൊരെൻ മിഴികളി-
ലിന്നു നിറയ്ക്കുന്നതോ കണ്ണുനീർ പുഷ്പങ്ങൾ
ഏറെ ദൂരം പിന്നിട്ടൊരാ ജീവിത പാതയിൽ
നിന്നുണ്ടാവില്ല നിനക്കിനിയൊരു മടക്കയാത്ര
ഉണ്ടാവില്ല നിനക്കിനി ഒരു പുനർജന്മവും!!!

Image Source: Pixabay

(Visited 160 times, 1 visits today)