പല പ്രശ്നങ്ങൾ
“ചങ്കുറപ്പുണ്ടെങ്കിൽ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളൂ പലതും. ജയം കിട്ടുകയോ കിട്ടാതിരിക്കുകയോ ആവാം. പൊരുതാതെ കീഴടങ്ങിയാൽ അതാണ് പരാജയം”
“പലപ്പോഴും നമ്മൾ ചിന്തിക്കുന്ന ഗൗരവം കാണില്ല പല പ്രശ്നങ്ങൾക്കും”
“പലപ്പോഴും നമ്മൾ ചിന്തിക്കുന്ന വലിപ്പം കാണില്ല പല പ്രശ്നങ്ങൾക്കും. കടുക് മണി പ്രശ്നങ്ങളെ അമ്പലമണിയുടെ ശബ്ദം പോലെ വലുതാക്കാൻ നമ്മൾ മിടുക്കരാണ്”
“ജീവിതം അത്ര സീരിയസ് ആയി കാണേണ്ട ആവശ്യമുണ്ടോ? ബാല്യത്തിന്റെ കുട്ടികളിയും നിഷ്കളങ്കതയും ‘പക്വത’യുടെ പേരിൽ ബലികൊടുക്കരുത് യൗവനം എത്തുമ്പോൾ…..”
“നമ്മളെ ബാധിക്കാത്ത ഒരു പ്രശ്നത്തിൽ തലയിടാതിരിക്കുന്നതാണ് നല്ലത്. കൂടെ നിൽക്കുന്നവരെ പോലും വിശ്വസിക്കാൻ പറ്റാത്ത കാലമാണ്.”
“ചില നിസ്സാര പ്രശ്നങ്ങൾ കാണുമ്പോൾ ഈശ്വരനോട് പരിഭവം പറയാം, സങ്കടപ്പെടാം. പക്ഷെ അതിലും വലിയ പ്രശ്നങ്ങൾ വരുമ്പോഴായിരിക്കും ചിന്തിക്കുക, അതെല്ലാം നമ്മളെ തയ്യാറാക്കാൻ വേണ്ടിയായിരുന്നു എന്ന്. “
“ഏതൊരു ചിന്തക്കും നല്ലൊരു തീർപ്പുകൽപ്പിക്കാൻ നമുക്കല്ലാതെ മറ്റാർക്കാ കഴിയുക. വിധികർത്താവും വിമർശകനും നമ്മൾ തന്നെ, സംയമനത്തോടെ തീരുമാനമെടുത്താൽ”
“നൂറു ശതമാനം ഉറപ്പില്ലാതെ ഒരു കാര്യത്തിനും തർക്കിക്കാൻ പോവരുത്. പല ഇഷ്ടക്കേടുകളും വഴക്കുകളും പിണക്കങ്ങളും ഇതുവഴി ഒഴിവാക്കാം.”
“ദമ്പതികൾക്കിടിയിലെ ചെറിയ പ്രശ്നങ്ങളിൽ പേരെന്റ്സ് ഇടപെടാതിരിക്കുന്നതാണ് നല്ലത്. അങ്ങനെ ചെയ്താലും ഒരിക്കലും സ്വന്തം മക്കളുടെ പക്ഷം പിടിക്കരുത്. അത് മകന്/മകൾക്ക് നിങ്ങളോടുള്ള സ്നേഹംകൂട്ടാൻ സഹായിക്കുമായിരിക്കാം, പക്ഷെയത് ദമ്പതികൾ തമ്മിലുള്ള അകലം കൂട്ടും!! അത് വേണോ?
മരുമകൻ/മരുമകൾ ചെയ്യുന്ന ചെറിയ തെറ്റുകൾ കണ്ടില്ലാ എന്ന് നടിക്കുക, അവരോട് ക്ഷമിക്കുക, പക്വത കാട്ടുക. പകരം അത് പൊലിപ്പിച്ചു പറഞ്ഞു സ്വന്തം മക്കളുടെ മനസ്സിൽ വിഷം പാകരുത് ….. ഒരിക്കലും!!!”
എവിടെയെങ്കിലും നങ്കൂരമിടണം മനസ്സിന്റെ കടിഞ്ഞാണിനെ.
പറഞ്ഞു സമാധാനിപ്പിക്കണം മനസ്സിനെ പലപ്പോഴും
അത് മറ്റൊരാൾ ചെയ്യില്ല, നമ്മൾ സ്വയം യുദ്ധം ചെയ്ത് നേടണം”
കൊടുങ്കാറ്റ് പോലെയാവും പഴയ ഓർമ്മകൾ വീണ്ടും ആക്രമിക്കുന്നത് .
തീർത്തും ഉണങ്ങിയ മുറിവുകളിൽനിന്നും ചോര പൊടിയും
അവ വീണ്ടും മറക്കുക അത്ര എളുപ്പമല്ല”
“ഒരു പ്രശ്നത്തിൽനിന്നും മനസ്സ് മാറിചിന്തിക്കുന്നത് ഒരുപക്ഷേ ഒരു പുതിയ ചിന്ത അലട്ടുമ്പോഴായിരിക്കാം, ഒരുപക്ഷെ ആരോടും പറയാനാവാത്ത ഏതെങ്കിലും പ്രശ്നം. അപ്പോൾ ആദ്യപ്രശ്നത്തിന് നിസ്സാരമായി പരിഹാരം കണ്ടെത്തിയേക്കാം. മറ്റുള്ളവർ അത് വലിയൊരു പ്രശ്നമായി ചർച്ച ചെയ്യുമ്പോഴും നമുക്കത് വളരെ നിസ്സാരമായിരിക്കാം, ഇപ്പോൾ അലട്ടുന്ന ചിന്തകൾ വേറെ പലതുമല്ലേ”
മനസ്സുകൊണ്ട് കേൾക്കണം”
ആർക്കും കാണാൻ കഴിയാത്തവ ആവും
ഒളിച്ചു വയ്ക്കുന്നതാവും
ആരോടും പറയാത്തതാവും
എങ്കിൽ ചില കാര്യങ്ങൾ മറ്റുള്ളവരോട് പറഞ്ഞു
അത് കൂടുതൽ പ്രശ്നമുണ്ടാക്കുന്നതിലും നല്ലതു
നമ്മൾ സ്വയം പോംവഴി കണ്ടെത്തുന്നതാണ്”
ചിരിച്ചു തീർക്കണമെങ്കിൽ ചിരിച്ചു തീർക്കാം
എന്തു തന്നെയായാലും
എല്ലാം അനുഭവിച്ചു തീർക്കാനുള്ളത്
ഞാനൊരാൾ മാത്രം”
കണ്ണുനീരിനും പ്രാർത്ഥനകൾക്കും ഇടയിലെ ചില തപസ്യകളും
എത്ര നിങ്ങളെ മനസ്സിലാക്കിക്കാൻ ശ്രമിച്ചാലും
അത് നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ
നിങ്ങൾ ഭാഗ്യവാൻ ആണ്……
കാരണം നിങ്ങൾ അത് അനുഭവിച്ചിട്ടില്ല,
ആ അവസ്ഥയിലൂടെ കടന്നുപോയിട്ടില്ല”
വേദനകൾ തൊടാതിരിക്കണമെങ്കിൽ…
ഒന്നും തന്നെ ബാധിക്കുന്നതേയല്ല-
എന്ന ചിന്തയിൽ നിന്നും തുടങ്ങണം”
മനസ്സുകൊണ്ട് കേൾക്കാൻ ശ്രമിച്ചിട്ടുണ്ടോ?
കാതുകൾകൊണ്ട് കേൾക്കാൻ എല്ലാർക്കും കഴിയും
മനസ്സുകൊണ്ട് കേൾക്കാൻ ചിലർക്കേ കഴിയൂ
അതിനു വാക്കുകൾ പോലും ആവശ്യമില്ല
പരസ്പരം കാണണമെന്ന് പോലുമില്ല
അകലങ്ങളിലെങ്കിലും
ഹൃദയമിടിപ്പുകൾ കേൾക്കാൻ കഴിയും …
കഴിയണം!!”
ചില ചോദ്യങ്ങൾ ഉണ്ട്, ചില വേദനകൾ ഉണ്ട്,
എത്ര ശ്രമിച്ചാലും പരിഹരിക്കാൻ പറ്റാത്ത ചില പ്രശ്നങ്ങളുമുണ്ട്.
എന്തേ മനസ്സ് ശഠിക്കുന്നത്
ഉത്തരങ്ങൾ വേണം, പരിഹാരം വേണം,
എല്ലാം അറിയണം എന്നൊക്കെ
വിട്ടേക്ക്….
കുറെ കാര്യങ്ങൾ വിട്ടുകളയാനും കഴിയണം”
അതിജീവനത്തിന്”
Image source: Pixabay
Recent Comments