മാർക്കോ പോളോ എന്ന വെനീസുകാരനായ  സഞ്ചാരി പതിമൂന്നാം നൂറ്റാണ്ടിൽ എഴുതിയ യാത്ര വിവരണത്തിലെ ഈ ഭാഗം വായിച്ചു നോക്കൂ….

” ഇവിടെ പനയോട് സാമ്യമുള്ള ഒരു വൃക്ഷത്തിൽ നിന്ന് മധുരവും ലഹരിയും ഉള്ള അതിവിശിഷ്ടമായ ഒരു പാനീയം എടുക്കുന്നുണ്ട്. ഈ വർഷത്തിന്റെ ഫലങ്ങൾക്ക് ഇന്ത്യൻ കായ എന്നാണ് പേര്. മനുഷ്യൻറെ തലയോളം വലിപ്പവും അതിനോട് സാമ്യമുള്ളതാണ് ഈ കായകൾ. വെളുത്തതും മധുരവും ഹൃദ്യവുമായ ഒരു സാധനം ഉണ്ട് ഇതിനുള്ളിൽ. അതിനുള്ളിൽ ശുദ്ധജലം പോലെ തെളിഞ്ഞതും മധുര ശീതളവുമായ ഒരു പാനീയം നിറഞ്ഞിരിക്കും. ഇത്രയും സ്വാദുള്ള ഒരു പാനീയത്തെ കുറിച്ച് എനിക്കറിയില്ല”.

ഏതാണ് ഈ വൃക്ഷം എന്ന് വായനക്കാർക്ക് മനസ്സിലായോ? കേരളത്തിൻറെ ഔദ്യോഗിക വൃക്ഷമായ തെങ്ങിനെ കുറിച്ച് തന്നെ. എല്ലാം നൽകുന്ന വൃക്ഷം എന്ന അർത്ഥത്തിൽ തെങ്ങിനെ കല്പപക്ഷം എന്ന് വിളിക്കാറുണ്ട്. തെങ്ങിൻറെ ഈ പ്രാധാന്യത്തെ ഓർമിപ്പിച്ചുകൊണ്ട് സെപ്റ്റംബർ 2 ലോക നാളിക ദിനമായി ആചരിച്ചു പോരുന്നു.

സ്വർഗ്ഗ തരു – സ്വർഗത്തിൽ നിന്നും ഭൂമിയിൽ എത്തിയ മരം

Munroe island on the banks of ashtamudi

സ്വർഗത്തിൽ നിന്ന് പരശുരാമൻ കൊണ്ടുവന്നതാണ് എന്നൊരു കഥയുണ്ട്. സ്വർഗ്ഗത്തിൽ നിന്ന് കൊണ്ടുവന്നതിനാൽ തെങ്ങിന് സ്വർഗ്ഗതരു എന്നൊരു പേരുണ്ട്. തെങ്ങിൻറെ എല്ലാ ഭാഗങ്ങളും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പ്രയോജനപ്രദമാണ്. തെക്കുള്ള സിലോണിൽ നിന്ന് ഭാരതത്തിലെത്തിയതിനാൽ ഇതിനെ ‘തേങ്കായ്’ എന്നാണ് വിളിച്ചിരുന്നത്. ‘തേങ്കായ്’ ലോപിച്ചാണ് ‘തേങ്ങ’യായത്. അരക്കെസിയെ (aracaceae) ഫാമിലിയിൽ പെട്ട തെങ്ങിൻറെ ശാസ്ത്രനാമം കോക്കോസ്  ന്യൂസിഫോ എന്നാണ്.

വിവിധ ഇനം തെങ്ങുകൾ

തെങ്ങുകളെ അവയുടെ വളർച്ചയ്ക്ക് അനുസരിച്ച്  നെടിയവ (20-30 mtr tall) എന്നും കുറിയവ (dwarf) എന്നും രണ്ടായി തരംതിരിക്കുന്നു. ലക്ഷ ഗംഗ, ആനന്ദ ഗംഗ, കേര ഗംഗ തുടങ്ങി സങ്കര ഇനങ്ങളിലും നിലവിലുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത് നെടിയ വർഗ്ഗവും പൂർവ്വതീര നെടിയ വർഗ്ഗവും ആണ്. കുറിയവ നെടിയ വർഗ്ഗത്തേക്കാൾ നേരത്തെ കാഴ്ച തുടങ്ങും. എന്നാൽ ഇവയുടെ ആയുർ ദൈർഘ്യം കുറവാണ്.

നടലും നോട്ടവും

പടിഞ്ഞാറൻ കാലവർഷമാണ് തൈ നടാൻ പറ്റിയ സമയം. അടിയിൽ പാറയുള്ള മണ്ണ് ആണെങ്കിൽ 1.2 മീറ്റർ*1.2 മീറ്റർ*1.2 മീറ്റർ നീളവും വീതിയും  താഴ്ചയും ഉള്ള കുഴിയെടുക്കണം. ചാണകപ്പൊടിയും ചാരവും അയഞ്ഞ മണ്ണും കലർന്ന മിശ്രിതം 60 സെൻറീമീറ്റർ വരെ ഇട്ട് മൂടണം. പശിമ മണ്ണിൽ 1 മീറ്റർ*1 മീറ്റർ*1 മീറ്റർ നീളവും വീതിയും കാഴ്ചയും ഉള്ള കുഴിയെടുക്കണം. മേൽപ്പറഞ്ഞ മിശ്രിതം 50 സെൻറീമീറ്റർ വരെ ഇട്ട് മൂടണം. മണ്ണിടുന്നതിന് മുമ്പ് ഈർപ്പം നിലനിർത്താൻ രണ്ടുവരി ചകിരി മലർത്തി വയ്ക്കണം. ശാസ്ത്രീയമായി തെങ്ങ് നടുമ്പോൾ പാലിക്കേണ്ട അകലം 7.5 മീറ്റർ ആണ്.

ഉപയോഗങ്ങൾ നിരവധി

തെങ്ങിൻറെ വളവില്ലാത്ത തടി വീട്ടുപകരണങ്ങൾ, കതക്, കഴുക്കോൽ  മുതലായവയ്ക്കും വിറകായും ഉപയോഗിക്കുന്നു. തേങ്ങ കേരളീയർക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു ഭക്ഷണ വസ്തുവാണ്. ഇതിൻറെ വെളുത്ത കാമ്പാണ് നമ്മൾ ഭക്ഷണമായി ഉപയോഗിക്കുന്നത്. കരിക്കായും തേങ്ങയും ഉപയോഗിക്കുന്നു. തേങ്ങാപ്പാലും തേങ്ങാവെള്ളവും പാചകത്തിനും ആയുർവേദ  ചികിത്സയിൽ പാനീയമായും ഉപയോഗിക്കുന്നു. ഉണങ്ങിയ തേങ്ങയായ കൊപ്ര ആട്ടിയാണ് വെളിച്ചെണ്ണ എടുക്കുന്നത്. കൊപ്ര പിണ്ണാക്ക്  കാലിതീറ്റയും ഉപയോഗിക്കുന്നു.

ഇളം തേങ്ങയാണ് കരിക്കായി ഉപയോഗിക്കുന്നത്. കരിക്ക്/ തേങ്ങയുടെ ഇളനീർ പ്രകൃതിയുടെ ഗ്ലൂക്കോസ് പാനീയമാണ്. ചിരട്ടയും തൊണ്ടും കരകൗശല വസ്തുക്കൾ ഉൾപ്പെടെ  നിരവധി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു, വിറകിനായും തെങ്ങിൻറെ പല ഭാഗങ്ങൾ ഉപയോഗിക്കുന്നു. ജലശുദ്ധീകരണ വസ്തുവായി ഉപയോഗിക്കുന്നതിന് പുറമേ സ്വന്തം ഒരുക്കുന്നതിനും തേപ്പുപെട്ടികളിലും ചിരട്ടക്കനൽ ഉപയോഗിക്കുന്നു. ചിരട്ട തവിക്കും മറ്റ് അലങ്കാരവസ്തുക്കൾ നിർമ്മിക്കുന്നതിനും ചിരട്ട ഉപയോഗിക്കുന്നുണ്ട്. തൊണ്ടിലെ ചകിരി ഉപയോഗിച്ച് കയറും കയർ ഉൽപ്പന്നങ്ങളും ഉണ്ടാക്കുന്നു. പണ്ട് തെങ്ങോല മടങ്ങി വീടിൻറെ മേൽക്കൂരകൾ മേഞ്ഞിരുന്നു.

(Visited 28 times, 1 visits today)