ചില പാഠങ്ങൾ ജീവിതത്തിൽ നിന്നും
അവതൻ ഭൂതകാലസ്മരണകളും
മറന്നാൽ ഇടറുമെൻ പാദങ്ങളും എന്നന്തരംഗവും”
ഇടറിവീണൊരാ പാതയിൽ പൊലിഞ്ഞതോ
ഒരായിരം സങ്കല്പങ്ങൾ……..”
നിൻ കർത്തവ്യങ്ങൾ എന്ന് കരുതി മാത്രം
അല്ലാതെ മരവിച്ചുപോയ് നീയെന്നോ ഒരുനാൾ
അവശേഷിക്കുന്നതോ വെറുമൊരു ജീവന്റെ പകർപ്പ്”
മാഞ്ഞസ്വപ്നത്തിൻ അർത്ഥങ്ങൾ തിരഞ്ഞതോ
വിഡ്ഢിയാം ഈ ഒരുവൾ മാത്രം”
ആ നിമിഷം മുതലാണ് നാം വളരുന്നത് ….
അല്ലാതെ കുറവുകൾ ഇല്ലാതാകുമ്പോഴല്ല”
“കാലത്തിനു സമയം നൽകിയാൽ അത് ഉണ്ടാക്കാത്ത മുറിവുകൾ ഇല്ല, ചില പാടുകൾ അവശേഷിക്കുമെങ്കിലും “
“തങ്ങിനിൽക്കേണ്ട ബന്ധങ്ങളെ മാത്രം പിടിച്ചു നിർത്തിയാൽ മതി
അല്ലാത്തവയെ ഒരു ഒഴുക്ക് വന്നിട്ടാണെങ്കിലും കൊണ്ടുപോകും “
“ചില ബന്ധങ്ങൾ ഒരു കാരണവും ഇല്ലാതെ ജീവിതത്തിൽനിന്നും ഒഴിഞ്ഞുപോവാം, നൊമ്പരത്തിപെടുത്തികൊണ്ട്. അതായിരുന്നു ശരി എന്ന് കാലം പിന്നീടൊരുനാൾ പറഞ്ഞുതരും. ഒരു കാരണവുമില്ലാതെ ഒഴിഞ്ഞുപോവുന്നവയെ അങ്ങനെ തന്നെ വിടുക, ബന്ധങ്ങൾ ആയാലും വേദനകൾ ആയാലും”
“എപ്പോഴും സ്വന്തം സ്വഭാവത്തിന് ചേർന്ന ബന്ധങ്ങൾ തിരഞ്ഞെടുക്കാൻ ശ്രമിക്കണം. അത്തരം ബന്ധങ്ങൾക്ക് ആയുസ്സ് കൂടുതലാണ്. ബഹുമാനമോ സഹതാപമോ ഒന്നുമല്ല ഫാക്ടർസ്. തെറ്റായതുകൊണ്ടല്ല, ഒരാൾ മോശമായതുകൊണ്ടുമല്ല പരസ്പരം ശരിയാകാത്തുകൊണ്ടാണ് പല ബന്ധങ്ങളും പകുതിയിൽ മുറിയുന്നത് “
“ചെയ്യുന്നത് ശരിയാണെന്നു ഉറപ്പുണ്ടെങ്കിൽ
വിമർശനം കേൾക്കേണ്ടി വന്നാലും
ആ കാര്യം വീണ്ടും ചെയ്യാനുള്ള ധൈര്യമുണ്ട് .
നിങ്ങൾക്കുണ്ടോ?”
“എന്റെ ചോദ്യങ്ങൾക്കുത്തരം ആരുടെ പക്കലും ഇല്ല എന്ന് തോന്നുന്നു”
Recent Comments