ആറ്റുകാൽ പൊങ്കാല
“ഈശ്വരനെ വിശ്വസിക്കാം വിശ്വസിക്കാതിരിക്കാം, ആചാരങ്ങളെയും. അത് personal choice. മോശം വാക്കുകൾ കൊണ്ട് വിശ്വാസങ്ങളെ അവഹേളിക്കുന്നതിനോട് യോജിപ്പില്ല ” – #My Stand
“അനന്തപുരി മറ്റൊരു യാഗശാലയായ് മാറുമ്പോൾ
ഓരോ കണ്ഠത്തിൽ നിന്നുമുയരുന്നത് ഒരേ ഒരു നാമം മാത്രം
എല്ലാർക്കും എന്റെ ഭക്തിസാന്ദ്രമായ പൊങ്കാല ആശംസകൾ”
“ഒറ്റച്ചിലമ്പിൽ മധുരയെ അഗ്നിദേവന് സമർപ്പിച്ച കണ്ണകി
കളങ്കമില്ലാത്ത പതി സ്നേഹത്തിന് ഉത്തമ ഉദാഹരണം കൂടെയാണ് “
“30-35 ലക്ഷം സ്ത്രീകൾ നോമ്പുനോറ്റ് ചുട്ടവെയിലിൽ അടുപ്പുകത്തിക്കണമെങ്കിൽ ദേവി എന്ന ശക്തിവിശേഷത്തിൽ വിശ്വാസം ഉള്ളതുകൊണ്ടാണ് “
“പൊങ്കാലയ്ക്ക് മൂന്നു ദിവസം മുമ്പ് അമ്പലപ്പറമ്പിൽ അടുപ്പ് കൂട്ടുന്നവരുണ്ട്, ദേവിയുടെ അടുത്ത് പൊങ്കാലയിടാൻ. മീനവെയിൽച്ചൂട് വകവയ്ക്കാതെയുള്ള അവരുടെ ഭക്തിയും കാത്തിരിപ്പിനുമൊപ്പം എത്തില്ല ഒന്നും ഒരു വിശ്വാസവും”
“മുസ്ലിം പള്ളിയുടെ മുന്നിൽ വരെ പൊങ്കാല ഇടുന്നവരുണ്ട്. സ്ത്രീകൾക്ക് വേണ്ട എല്ലാ സഹായവും അവർ ചെയ്തുകൊടുക്കും. ഒരാഴ്ച മുമ്പ് വരെ ദൂരദേശങ്ങളിൽ നിന്നും എത്തുന്നവരുണ്ട്. പൊങ്കാല ദിവസം 4-5 km ചുറ്റളവിലെ ഏകദേശം എല്ലാ വീടുകളും തുറക്കപ്പെടും.അവിടെ ജാതിയില്ല മതമില്ല.”
“നേർച്ചയായി പൊങ്കാലയ്ക്ക് ശേഷം ഭക്തർക്ക് ഭക്ഷണവും ശീതളപാനീയങ്ങളും നൽകുന്ന ആയിരക്കണക്കിന് നേർച്ചക്കാരുണ്ട്, ജാതിയും മതവും മറന്ന്.”
Recent Comments