Tagged: ലോകം

0

മൂകസാക്ഷിയായ്

ശ്മശാനമൂകമാം അന്ധകാരം അതിൽ തെളിയുന്നു വിമൂകത തൻ നിഴലാട്ടങ്ങൾ ഇല്ലാപൊരുളുകൾ തേടിയലയുന്നു ചിത്തം വിലോലമാമീയലക്ഷ്യത്തിൻ കുത്തൊഴുക്കിൽ കാലം ചലിക്കുന്നു വീണ്ടും മൗനത്തിൻ സാക്ഷിയെന്നപോൽ. അനർത്ഥങ്ങളിലർത്ഥങ്ങൾ കണ്ടെത്തുന്നു, അപൂർണതയിൽ പൂർണതയും – ദുഃഖത്തെ കണ്ണീരിനാലളക്കുന്ന ലോകം. ഇവിടെ ദുഃഖത്തിൻ ഭാരം നടമാടുന്നുവെങ്കിലും കണ്ണീരിൻ വില പോയ്മറയുന്നു. ആശാമുകുളങ്ങൾ ഞെരിഞ്ഞമരുന്നു...

0

ചില തോന്നലുകൾ

“ഘടികാരത്തിന്റെ പെൻഡുലം പോലെ ഒരിടത്തും ഉറയ്ക്കാത്ത മനസ്സ് അതിങ്ങനെ ചാഞ്ചാടിക്കൊണ്ടേയിരിക്കും ഒരു ദ്രുവത്തിൽ നിന്നും മറ്റൊരു ദ്രുവത്തിലേക്ക്” “സത്യം പറഞ്ഞാൽ ഞാനിപ്പോഴും 21 വയസ്സുള്ള പെൺകുട്ടിയാണ്. അവിടെ നിന്നും കാലം ഒരു വ്യാഴവട്ടം മുന്നോട്ട് നടന്നിട്ടും, അവിടെനിന്നും ചലിച്ചിട്ടില്ല എന്റെ മനസ്സ്. ഒരുപക്ഷെ കാലം എനിക്കായ് അപ്പോൾ...

error: