Tagged: മിഥ്യ

0

ഹൃദയത്തിൽ ചുമന്ന്

നീയെന്റെ വെറും തോന്നലുകളിലേക്ക് – ചുരുങ്ങുകയാണിപ്പോൾ. അവിടെ ഒരു ചെറിയ കളിവീടുണ്ടാക്കി നിന്നെ കുടിയിരുത്താനാനുള്ള ചിന്തകളിലാണിപ്പോൾ മനസ്സ്. മിഥ്യക്കും സത്യത്തിനുമിടയിലുള്ള ഇരുണ്ടമേഘകൂട്ടത്തിൽ ഞാനിങ്ങനെ വീർപ്പുമുട്ടുമ്പോൾ ഒരു പേമാരിയായി പെയ്തൊഴിയാൻ തോന്നാറുണ്ട് ചിലപ്പോഴെങ്കിലും. പക്ഷെ മേഘക്കൂട്ടങ്ങൾക്കിടയിൽ ഞാൻ പണിത- കളിവീടെന്തുചെയ്യും? അതോർത്തുമാത്രം, പെയ്തൊഴിയാതെ കാർമേഘക്കെട്ടിനുള്ളിൽ എന്നെയൊളിപ്പിച്ച് ഒഴുകി നീങ്ങുകയാണ്...

error: