Tagged: ഇടനാഴി

0

എന്തേ വൈകി ഞാൻ?

ഭൂതകാലത്തിൻ ഇടനാഴിയിലെന്നോ അടർന്നു വീണൊരാ ഉൾപ്പൂവിൻ ഉൾത്തുടിപ്പുകൾ വീണ്ടുമവശേഷിപ്പൂ നേർത്ത് വർഷിപ്പുമൊരു ഹിമബിന്ദുസാനുവിൻ ഉൾതേങ്ങൽ മാത്രമായ്! പൊഴിക്കുന്നു വീണ്ടും അലിഞ്ഞൊരാ നീർതുള്ളിപോൽ മനസ്സിൻ ഭാരവും, പിന്നതിൻ സമസ്യയും. മനസ്സിന്റെ ഏകാന്ത കൽപടികളിലൊന്നിങ്കൽ നിൽപ്പൂ ഞാനേകയായ്, സ്‌മൃതി തൻ മൃതികരയിൽ. അറിഞ്ഞിടുന്നു ബന്ധങ്ങൾ തൻ പൂനൈർമല്യവും ബന്ധനങ്ങളേകും വജ്രകാഠിന്യവും....

2

പ്രിയ സ്വപ്നം

    വിടവാങ്ങും നിശയ്ക്കേകും പുലർകാലവന്ദനത്തിൽ ക്ഷണിക്കാത്തൊരതിഥിപോൽ വന്നെൻ നിദ്രയിൽ എത്തിനോക്കിയ സുന്ദരസ്വപ്നമേ, പുലർകാലമഞ്ഞ് പോലണഞ്ഞ് കുളിരണിയിച്ച് നീ മാഞ്ഞുപോയതെന്തേ? ഇന്ന്, നീ വിടചൊല്ലിയ സായാഹ്നത്തെയോർത്തിരിപ്പൂ വിലയ്ക്ക് വാങ്ങിയ വേദനകളും, നിന്നെ – പിരിഞ്ഞ നിമിഷങ്ങളുമെണ്ണിയെണ്ണി, കൈവിടാൻ- കൊതിക്കാത്ത നൊമ്പരങ്ങളുമായ്, ഏകാകിയാമിവൾ. പൊരുളറിയാൻ കഴിയാതെ മിഴിക്കോണുകളി- ലൊളിപ്പിച്ച...

0

അദ്ധ്യായം 1 – ഭദ്രദീപം

  അസ്തമയസന്ധ്യയുടെ നേരിയ കുങ്കുമനിറം ആകാശത്തെങ്ങും പാറിക്കിടക്കുന്നു. പ്രകൃതി എന്ന ചിത്രകാരൻ വരച്ച അതിസുന്ദരമായ ചിത്രം. ആ ചിത്രത്തിലേക്ക് കണ്ണും നട്ടിരിക്കുന്നു, തുറന്ന ജനാലയിലൂടവൾ. ഓർമകളുടെ ഇടനാഴിയിലൂടെ ആരുടെയോ കാലൊച്ചകൾ അകന്നകന്ന്‌ പോകുന്നതവൾ അറിയുന്നു. അവ്യക്തമായ ആ രൂപം വിളക്കേന്തി മുന്നേറുമ്പോൾ അരണ്ട വെളിച്ചത്തിൽ തെളിയുന്നു കല്ലിൽ...

error: