Category: എന്റെ കവിതകൾ

0

അടർന്നുവീഴും താരകം ഭൂമിയോട്

    മാനത്തുനിന്നും അടർന്നുവീഴുന്ന ഒരു താരകം എന്നോടിതാ മൗനമായി ചോദിക്കുന്നു…… സ്വപ്‌നങ്ങൾ ഏഴുവർണപ്പൂക്കളായ് വിരിയുന്ന – നാടാണ് ഭൂമി എന്ന് ഞാൻ കേട്ടിട്ടുണ്ട് അവിടെ ഓരോ സദ്ഹൃദയത്തിലും ദൈവം ഉണ്ടത്രേ ഞാൻ വരട്ടെ നിങ്ങളുടെ ലോകത്തേക്ക്? എന്നും പുഞ്ചിരി മാത്രം പൊഴിക്കുന്ന ഒരു പനിനീർ പുഷ്പം...

0

നിറയ്ക്കില്ലിനി ഒരിക്കലും…..

    നിറയ്ക്കുമൊരുനാൾ എൻ മനസ്സിൻ മണിദീപം നിൻ സ്നേഹത്താൽ മാത്രമായ് എന്ന് നിനച്ചത്തിൽ തിരിയിട്ടു ഞാൻ നിനക്കായി പലപ്പൊഴും….. എന്നാൽ നിറഞ്ഞതോ എൻ മിഴിനാളം രണ്ടിലും മിഴിനീരുപ്പും പിന്നതിൻ ചവർപ്പും. ഒപ്പം എരിയുന്നിതാ കരിന്തിരിയായ്‌ നിന്നോർമ്മകൾ നിൻ സ്നേഹം തെളിയിച്ചിടാ എണ്ണ തൻ അഭാവത്തിൽ വമിക്കുന്നിതാ...

0

മേഘക്കൂട്ടങ്ങളിലെ കളിവീട് – ചെറുകവിത

    മനസ്സിപ്പോൾ സുഖകരമായൊരു ഭ്രാന്തിന്റെ അവസ്ഥയിലാണ് അകലെ മാനത്തെ പൂമേഘ ചില്ലകളിലൊന്നിൽ എന്റെ മോഹപ്പക്ഷി കൂടുകൂട്ടി തുടങ്ങി അവിടെ നിനക്കായ് ഒരു ചില്ലയിൽ പൂവും തേനും കരുതി വച്ചിട്ടുണ്ട് ഞാൻ പോരുമോ നീ എന്റെ സുദീർഘമാം ഉൾവിളികളിൽ ഏതെങ്കിലുമൊന്ന് കാതോർത്ത്? ഞാൻ നിന്റെ കാലൊച്ചകൾ പ്രതീക്ഷിച്ച്...

0

മേഘത്തിന്റെ യാത്രാമൊഴി

  മേഘം മാനത്തോട് മൗനമായ് മന്ത്രിക്കുന്നു എനിക്ക് പോകുവാൻ നേരമായി പൂക്കൾ തൻ കവിളുകളിൽ മെല്ലെ തലോടുവാൻ ഭൂമിക്ക് സാന്ത്വനമായ് പെയ്തൊഴിഞ്ഞീടുവാൻ വിരൽ മീട്ടും മാരിവില്ലിനെ ഒന്ന് ചുംബിക്കുവാൻ യാത്രയായ് ഞാൻ നിന്നെ ഇവിടെ തനിച്ചയാക്കി വസന്തവും വേനലും വസിക്കും ലോകത്തേക്ക് English Translation…. Cloud whispers...

2

പ്രിയ സ്വപ്നം

    വിടവാങ്ങും നിശയ്ക്കേകും പുലർകാലവന്ദനത്തിൽ ക്ഷണിക്കാത്തൊരതിഥിപോൽ വന്നെൻ നിദ്രയിൽ എത്തിനോക്കിയ സുന്ദരസ്വപ്നമേ, പുലർകാലമഞ്ഞ് പോലണഞ്ഞ് കുളിരണിയിച്ച് നീ മാഞ്ഞുപോയതെന്തേ? ഇന്ന്, നീ വിടചൊല്ലിയ സായാഹ്നത്തെയോർത്തിരിപ്പൂ വിലയ്ക്ക് വാങ്ങിയ വേദനകളും, നിന്നെ – പിരിഞ്ഞ നിമിഷങ്ങളുമെണ്ണിയെണ്ണി, കൈവിടാൻ- കൊതിക്കാത്ത നൊമ്പരങ്ങളുമായ്, ഏകാകിയാമിവൾ. പൊരുളറിയാൻ കഴിയാതെ മിഴിക്കോണുകളി- ലൊളിപ്പിച്ച...

0

പകലിന്റെ പ്രണയം

    രാവെപ്പൊഴും പകലിനെ കൊതിക്കും നിലാവിന്റെ വെളിച്ചത്തിൽ ഒരു രാത്രി മുഴുവൻ കൺചിമ്മും നക്ഷത്രങ്ങളോട് – പകലിനെ കുറിച്ച് സംസാരിച്ചിരിക്കും. പകൽ വരുമ്പോൾ ആ നടപ്പാതയിൽ എവിടെയെങ്കിലും അവളുടെ ഒരു നോട്ടവും പ്രതീക്ഷിച്ചവൻ നിൽക്കും. എന്നാൽ തിരിഞ്ഞൊന്നു നോക്കുക പോലും ചെയ്യാതെ അവൾ നടന്നകലും കാരണം...

0

മഴയാണ് പ്രണയം – കുട്ടികവിത

    കാത്തിരിക്കാതെ കടന്നുവരുന്ന – മഴ പോലെയാണ് പ്രണയം മഴയുടെ സൗന്ദര്യവും നൈർമല്യവും ശീതളഛായയും അതിനുണ്ട് പലപ്പോഴും ഇടിവെട്ടും മിന്നല്പിണരുകളും അതിനെ അനുഗമിക്കുന്നു പെയ്‌തൊഴിഞ്ഞാലും അതിലൊരു തുള്ളി കണ്ണീർമുത്തായി മനസ്സിന്നുള്ളറയിലെവിടെയെങ്കിലും സൂക്ഷിക്കപ്പെടുന്നു എന്നതാണ് സത്യം.   Image source: Pixabay  

0

കുട്ടികവിതകൾ

    “എനിക്ക് പ്രിയമായ് ഒന്നുമില്ല പ്രിയമുള്ള ഒന്നുമേ ഇല്ലെനിക്ക് സ്വന്തമായ് “   “സമയം കാലത്തിൻ തേർതെളിച്ചു മുന്നോട്ട് നീങ്ങുമ്പോൾ പിന്നിലേക്ക് മറയുന്നു സ്‌മൃതികൾ തൻ മഹാസാഗരം പോലും”   “പറയാൻ തുളുമ്പും വാക്കുകളും അരുതെന്നോതും മൗനഭാവങ്ങളും”   “നിൻ വേദനകൾക്കും നിന്നാത്മാവിനും കൂട്ടിനായ് നിൻ...

0

കാർമേഘം

    വെള്ളമേഘം സുന്ദരിയാണ് പക്ഷെ മനുഷ്യമനസ്സുകൾക്ക് ആശ്വാസമായി – പെയ്തിറങ്ങാൻ അവൾക്കാവില്ല.  കാര്മേഘത്തിനു ശ്യാമവർണമാണ് ഇടിവെട്ടും മിന്നല്പിണരുകളുമാണ് തോഴികൾ എന്നാൽ അവളുടെ മനസ്സ് നിറയെ – അലിയുന്ന ജലബിന്ദുക്കളാണ് . ഇടിവെട്ടും മിന്നല്പിണരുകളുമായി കാർമേഘം അലിഞ്ഞിറങ്ങുമ്പോൾ വർഷബിന്ദുക്കളിൽ അവളുടെ ആന്തരിയ ചൈതന്യവും സൗന്ദര്യവും പെയ്‌തൊഴിയുന്നു. വെന്മേഘത്തെ...

0

ഉത്തരമേകാതെ….

    നിനക്കായ് വർഷിച്ചൊരാ വാക്കുകളും നിനക്കായ് നിറഞ്ഞൊരാ മിഴികളും നിൻ കാലൊച്ച കാതോർത്തൊരാ കര്ണങ്ങളും നിനക്കായ് വിരിയിച്ചൊരാ ദളങ്ങളും നിനക്കായ് കരുതിയ ഗാനവും നിൻ വിരൽത്തുമ്പിനാൽ തുളുമ്പാൻ കൊതിച്ച മൂകവും നിനക്കായ് കാത്തിരുന്നൊരാ കാലവും മറന്നു നീ മാഞ്ഞുപോയ് എൻ മിഴിനീർ മുത്തിനുള്ളിൽ കടന്നുപോയ് കാലം...

error: