Category: എന്റെ കവിതകൾ

0

ഒരു വാക്ക് തന്നെ ധാരാളം

  പല പുഞ്ചിരികൾ വിസ്‌മൃതിയിൽ – അലിയിച്ചു ചേർക്കുവാൻ   ദൃഢമായ് മനസിലുറച്ച വേരുകൾ   മുറിച്ചു മാറ്റുവാൻ ഒരു വാക്ക് തന്നെ ധാരാളം…… മധുരം പുരട്ടിയ ചിരിയിൽ എല്ലാം മറയ്ക്കാൻ കഴിയുന്നു ചിലർക്ക്! ഒരു നീർക്കുമിളയുടെ അനിശ്ചിത്വമാണ് പലതും മറക്കുവാനും ചിലത് ഉറപ്പിക്കുവാനും….. അത്ര ദൈർഘ്യമേ ഉള്ളൂ പല ദൃഢ...

0

മേഘങ്ങളുടെ യാത്ര

    സ്വതന്ത്രരായി യാത്രതിരിച്ച് പുതുജീവിതം തുടങ്ങുവാൻ വേഴാമ്പലായ് കാത്തിരിക്കുന്ന ഭൂമിക്ക് – പുതുജീവൻ നൽകുവാൻ അങ്ങനെ മേഘക്കുഞ്ഞുങ്ങളുടെ ജീവിതം – അർത്ഥവത്താക്കുവാൻ അവയെ മഴത്തുള്ളികളായ് മാറ്റി – നിറകണ്ണുകളോടെ കടത്തുതോണിയിലേറ്റി നീലവിഹായസ്സിലൂടെ പറഞ്ഞയക്കുന്ന പർവ്വതനിരകൾ ഉള്ളിലൊതുക്കുന്നു ഒരു താതന്റെ ദുഃഖം……. ഒരുനാൾ ഭൂമിയെ കുളിരണിയിച്ച ശേഷം...

0

സ്ത്രീ

പ്രിയപ്പെട്ടവരുടെ സന്തോഷത്തിനായി എല്ലാം ത്യജിച്ച് പടവുകളിറങ്ങുന്ന അനേക ലക്ഷം സ്ത്രീകൾക്കായി സമർപ്പിച്ചുകൊണ്ട് ……….  സഞ്ചരിച്ചത് ഞാനല്ല കാലമേ നീയാണ് നീ അകലും തോറും എന്നിൽ പല വർണങ്ങളും വാരിവിതറിക്കൊണ്ട്…… എന്നിട്ടും പഴി എനിക്ക് എൻ പ്രിയപെട്ടവർക്കായ് എല്ലാം ഹോമിച്ച് ഞാനീ അവസാന ശിശിരവും കാത്ത് തളർന്നിവിടെ നിൽക്കുമ്പോൾ……..  ...

0

നിനക്കായ് ഒരു ശ്രീകോവിൽ

  ഒരു ശ്രീകോവിൽ പണിതു നിനക്കായ് ഞാൻ അതിനുള്ളറയിൽ നിന്നെ പ്രതിഷ്ഠിച്ചിട്ടുമുണ്ട്  അമ്പലത്തിനു ഞാനൊരു ചുറ്റു മതിൽ കെട്ടി താഴും നല്ലൊരെണ്ണം കരുതി വച്ചു വാതിലുകൾ പണിതില്ല ജാലകങ്ങളും  ആർക്കുമതിൽ പ്രവേശനവുമില്ല അതിനുള്ളിൽ തീർത്ത സ്വർഗരാഗത്തിൽ  സ്വയം ബന്ധനസ്ഥയാണ് ഇന്നു ഞാൻ നിൻ വരപ്രസാദത്തിനായ് മിഴികൾ പൂട്ടി...

0

നീലകുറിഞ്ഞികൾ വീണ്ടും പൂക്കുമ്പോൾ

  എന്നിൽ നിന്നുടെ പ്രണയം പൂത്തുലഞ്ഞപ്പോൾ അങ്ങകലെ നീലകുറിഞ്ഞികൾ കൺതുറന്നു ഉദയങ്ങൾ പലതും കടന്നു പോയി പിന്നെ അസ്തമയങ്ങൾ പലതും വീണ്ടുമുദിച്ചു.  മറ്റൊരു വ്യാഴവട്ടം കടന്നുപോകാറായ് വീണ്ടും കുറുഞ്ഞിപൂക്കളുമായ് അവൻ മുന്നിൽ വരുമ്പോൾ അടർത്തിയെടുക്കുന്നൊരാ പൂക്കളിൽ ഒന്നിനെ തരും ഞാൻ നിനക്കായ് ഓർമയിൽ കരുതാനായ്…. മറ്റൊരു കുറിഞ്ഞികാലം...

0

പുഴയുടെ കഥ

  അണയാത്ത മോഹമായ് പുഴ ജനിച്ചു തൻ കാന്തനെ തേടി യാത്ര തിരിച്ചു യാതനയായിരം സഹിച്ചുകൊണ്ടേയവൾ  ദൂരങ്ങൾ താണ്ടി കടലിലെത്തി കടലിനു അനുരാഗം തിരയോടെന്നറിഞ്ഞിട്ട് മറ്റൊരു തിരയായ് അവൾ വേഷമിട്ടു സൂര്യന്റെ താപത്തിൽ മരിച്ചുപോയി പാവം മഴമേഘമായ് വീണ്ടും പുനർജനിച്ചു പല കാതം സഞ്ചരിച്ചവൾ പിന്നെയും കടലിന്നാത്മാവിൽ...

0

പ്രണയത്തിന്റെ സൗന്ദര്യം

    പ്രണയത്തിനൊരു സൗന്ദര്യം ഉണ്ട്…. അത് മനസ്സിലുണ്ടെങ്കിൽ പൂവ് കാറ്റിനോട് കഥകൾ പറയുന്നതായ് തോന്നും മാനം മഴവില്ലിനെ തൊട്ടുരുമ്മി – നിൽക്കാൻ കൊതിക്കുന്നപോലെ തോന്നും പൂക്കൾ ചിരിക്കുന്നതായും നക്ഷത്രങ്ങൾ വിരിയുന്നതായും പുലർകാല മഴയ്‌ക്ക്ശേഷം ഭൂമി – കൂടുതൽ സുന്ദരി ആയതായി തോന്നും മേഘങ്ങൾ നൃത്തം ചെയ്യുന്നതായും...

0

എന്തായിരുന്നു ഞാൻ??

    എന്തായിരുന്നു ഞാൻ, നീ എന്നിൽ വന്നു ചേർന്ന നിമിഷത്തിന് ഒരു തരി മുന്നിൽ? മുകിലായിരുന്നുവോ? അതോ കടുത്ത വേനൽച്ചൂടോ? നീ തൊട്ടൊരാ നിമിഷത്തിലോ വേനലിൻ മഴപോലെ മഞ്ഞുരുകും ഹിമശൃംഗം പോലെ എന്തൊക്കെയോ ആയി തീർന്നു ഞാൻ……! അതിനർത്ഥം ഞാൻ അറിഞ്ഞില്ല തിരയാനൊട്ടു കൊതിച്ചുമില്ല ഞാനും...

0

നിനക്ക് സ്വന്തം……

  കവിതകളിൽ ഉണരുന്ന കദനത്തിൻ പല്ലവികൾ നിഴലുകളിൽ നിറയുന്ന വിഷാദത്തിൻ കാൽപ്പാടുകൾ സ്‌മൃതികളിൽ ശ്രുതിയിട്ട വിരഹത്തിൻ കാലൊച്ചകൾ നിറമിഴിയിൽ നറുമുത്താം ഹൃദയത്തിൻ മുറിപ്പാടുകൾ താമസ്സിങ്കൽ തിരിതാണ മനസ്സിന്റെ മണിദീപങ്ങൾ സുഖനിദ്രയിൽ അലിഞ്ഞോരാ ജീവന്റെ സ്വപ്‌നങ്ങൾ കാത്തിരിപ്പിൻ തിരശീലയിട്ട ചിതറിയ വിശ്വാസങ്ങൾ മൗനത്തിൻ ഇടനാഴിയിൽ കൊഴിഞ്ഞൊരാ പദവിന്യാസങ്ങൾ ഒന്നുമില്ലെന്നോർതെന്തേ...

0

മഴ

ആർദ്രയാം സന്ധ്യ തൻ മിഴികൾ പെയ്തൊഴിയും വർഷമേഘത്തിൻ നനവുള്ള തണുത്ത സായാഹ്നത്തിൽ മഴയുടെ സംഗീതവും ശ്രവിച്ചു നീ നിൽപ്പൂ മിന്നൽപിണറുകൾ തീർക്കും ദൃശ്യഗോപുരനടയിൽ ആ ഗാനാലാപത്തിൻ അനുപല്ലവിയെന്നപോൽ തനിയാവർത്തനങ്ങൾക്കനുദിനം വ്യർത്ഥമായ്‌ അന്ത്യം ചോദിക്കും മിഥ്യയാം പ്രതീക്ഷകളുമായി. വിരസതയിലലിഞ്ഞു ചേർന്നൊരാ മൂകമനമി – ന്നേറെ വൈകിയറിയുന്നൊരാ സത്യം മണ്ണിലൂർന്നിറങ്ങും...

error: